EDUCATION

എസ്.എസ്.എൽ.സി ഫലം ജൂൺ 30 ന് പ്ലസ് ‍ടു ഫലം ജൂലൈ 10 ന്

എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ എസ്.എസ്.എൽ.സി (എച്ച്.ഐ)/ ടി.എച്ച്.എസ്.എൽ.സി  (എച്ച്.ഐ)/എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലം ജൂൺ 30ന് പ്രഖ്യാപിക്കും.

ഹയർസെക്കൻററി/വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ജൂലൈ 10 നകം പ്രഖ്യാപിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.


മാർച്ച് 10ന് ആരംഭിച്ച എസ്.എസ്.എൽ.സി/ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതു പരീക്ഷകൾ മാർച്ച് 10ന് ആരംഭിച്ചെങ്കിലും മാർച്ച് 19ന് കോവിഡ്19 പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തിവെച്ചിരുന്നു.

ഉ​ത്ത​ര​ക്ക​ട​ലാ​സ്​ മൂ​ല്യ​നി​ര്‍​ണ​യം കഴിഞ്ഞദിവസം പൂ​ര്‍​ത്തി​യാ​യിയായിരുന്നു. ബുധനാഴ്​ച പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട ക്യാമ്പാ​ണ്​ ര​ണ്ടു​ ദി​വ​സം മു​മ്പ്​ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച​യോ​ടെ 55-ല്‍ ​ഒ​ന്നൊ​ഴി​കെ​യു​ള്ള ക്യാ​മ്പുക​ള്‍ മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​ക്കി അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

ശേ​ഷി​ച്ചി​രു​ന്ന മ​ല​പ്പു​റം താ​നൂ​രി​ലെ ക്യാമ്പാ​ണ്​ തി​ങ്ക​ളാ​ഴ്​​ച പൂ​ര്‍​ത്തി​യാ​യ​ത്.

കൊറോണ​ കാ​ര​ണം വൈ​കി ന​ട​ന്ന ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യ​മാ​ണ്​ വെ​ള്ളി​യാ​ഴ്​​ച​യും തി​ങ്ക​ളാ​ഴ്​​ച​യു​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

പിന്നീട് മെയ് 26 മുതൽ 30 വരെയുള്ള തീയതികളിലാണ് പുനഃക്രമീകരിച്ച് നടത്തിയത്.

കണ്ടെയ്മെന്റ് സോണുകളിലെ മൂല്യനിര്‍ണയം വൈകിയതാണ് ഫല പ്രഖ്യാപനം വൈകാന്‍ കാരണം. കണ്ടെയ്മെന്റ് സോണുകളില്‍ നിശ്ചയിച്ചതിലും കുറച്ചു അധ്യാപകര്‍ മാത്രമാണ് മൂല്യനിര്‍ണയത്തിനെത്തിയത്. മൂല്യനിര്‍ണയം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഫലപ്രഖ്യാപനം നീട്ടിക്കൊണ്ടു പോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ചിരുന്നു.

പ്ലസ് വണ്‍ പ്രവേശനം നടക്കാത്തതിനാല്‍ ഇതിലേക്കുള്ള ക്ലാസുകള്‍ തുടങ്ങാനായിട്ടില്ല. അതിനാല്‍ ഫലപ്രഖ്യാപനം എത്രയും വേഗം നടത്തി പ്ലസ് വണ്‍ പ്രവേശനം ഉടന്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്

Related Articles

Back to top button
error: Content is protected !!
Close