EDUCATION

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

പ്രവേശനം ഒക്‌ടോബർ 19 മുതൽ 23 വരെ


പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളിൽ ലഭിച്ച 1,09,320 അപേക്ഷകളിൽ 1,07,915 അപേക്ഷകൾ അലോട്ട്‌മെന്റിനായി പരിഗണിച്ചു.  

അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്‌മെന്റിന് പരിഗണിച്ചില്ല.

സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് പരിഗണിച്ചിട്ടുള്ളത്.




പ്രവേശനം 19 മുതൽ 23 വരെ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.  അലോട്ട്‌മെന്റ് വിവരങ്ങൾ╚➤ Link: https://www.hscap.kerala.gov.in/\ ലെ  Candidate Login – SWS  ലെ   Supplimentary Allot Results  എന്ന ലിങ്കിൽ ലഭിക്കും.  കാൻഡിഡേറ്റ് ലോഗിനിലെ  Supplimentary Allot Results എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ഠ തീയതിയിലും സമയത്തും പ്രവേശനത്തിന് സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.

Advice

 പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്ന് പ്രിന്റ് പ്രവേശന സമയത്ത് നൽകും.  അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.

ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായി അലോട്ട്‌മെന്റിനുശേഷമുള്ള ഒഴിവ് ഒക്‌ടോബർ 27ന് പ്രസിദ്ധീകരിക്കും.  

ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ സ്‌പോർട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം കിട്ടിയതെങ്കിലും ട്രാസ്ഫറിന് അപേക്ഷിക്കാം.  

ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേക്കോ സ്‌കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്‌കൂൾ മാറ്റത്തിനോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer എന്ന ലിങ്കിൽ അപേക്ഷിക്കാം.

 ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനെ സംബന്ധിച്ചുള്ള വിശദനിർദ്ദേശങ്ങൾ ഒക്‌ടോബർ 27ന് പ്രസിദ്ധീകരിക്കും.

ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷം ഒഴിവുണ്ടെങ്കിൽ അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കായി ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റ് കൂടി നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ കോമൺ സർവീസ് സെന്ററിൽ (CSC) പ്രിന്റ് എടുത്ത് നൽകും

?? സ്കൂളിലേക്ക് Admission എടുക്കാൻ കരുതേണ്ടത് ??

  1. അലോട്ട്മെന്റ് സ്ലിപ്പ്
  2. ടി.സി
  3. സ്വഭാവ സർട്ടിഫിക്കറ്റ്
  4. SSLC ബുക്ക്
  5. നീന്തൽ സർട്ടിഫിക്കറ്റ് (ഒറിജിനൽ )
  6. ക്ലബ്ബ് സർട്ടിഫിക്കറ്റ് (ഒറിജിനൽ )
  7. രാജ്യ പുരസ്ക്കാർ / ജെ.ആർ.സി/ എൻ.സി.സി/ ആർട്സ്&സ്പോർട്സ് (ഇവയെല്ലാം നമ്മൾ അപേഷയിൽ കൊടു ത്തിട്ടുണ്ടെങ്കിൽ മാത്രം ) എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ .
  8. സ്പോർട്സ് ക്വാട്ടയിലുള്ളവർ സ്കോർ ഷീറ്റ് കൊണ്ട് വരണം.
  9. CBSE കുട്ടികൾ അവരുടെ പഞ്ചായത്ത്, താലൂക്ക് എന്നിവ തെളിയിക്കുന്ന രേഖകൾ
  10. ജനറൽ വിഭാഗത്തിലെ മുന്നോക്കത്തിലെ പിന്നോക്കക്കാർകായി അപേക്ഷിച്ചവർ അതിന്റെ വരുമാന സർട്ടിഫിക്കറ്റ് .
This image has an empty alt attribute; its file name is cscsivasakthi.gif

ഐ.ഐ.എസ്.സി റിക്രൂട്ട്മെന്റ് 2020; 85 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുക

മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ്: ഡ്രൈവർ ഒഴിവുകൾ

നവോദയ വിദ്യാലയ സമിതി റിക്രൂട്ട്‌മെന്റ് 2020- ടീച്ചർ, ലൈബ്രേറിയൻ & സ്റ്റാഫ് നഴ്സ് ഒഴിവുകൾ

എന്തെങ്കിലും ഇപിഎഫ് അന്വേഷണം ഉണ്ടോ? EPFO വാട്ട്‌സ്ആപ്പ് സേവനം ആരംഭിച്ചു. ഹെൽപ്പ്ലൈൻ നമ്പറുകൾ ഇവിടെ

കേരള മഹിള സമാഖ്യ സൊസൈറ്റി റിക്രൂട്ട്മെന്റ് 2020: വിവിധ തസ്തികളിൽ ഒഴിവുകൾ

ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾ‌ക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്

സ്‌കോള്‍-കേരള: ഏതു പ്രായക്കാര്‍ക്കും പ്ലസ് വണ്ണിന് ചേരാം

ആർമി പബ്ലിക് സ്കൂൾ റിക്രൂട്ട്മെന്റ് 2020-8000 അധ്യാപക ഒഴിവുകൾ

BECIL റിക്രൂട്ട്മെന്റ് 2020, 1500 ഇലക്ട്രീഷ്യൻ, ലൈൻമാൻ, മറ്റ് ഒഴിവുകൾ

എസ് എസ് സി സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2020 | രീക്ഷ തിയ്യതി, സിലബസ്, യോഗ്യത

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ശബരിമല ക്ഷേത്രത്തിൽ ദിവസവേതന ജോലി

കേരള പോലീസ് ഓഫീസർ ആകാം: പി.എസ്.സി റിക്രൂട്ട്മെന്റ് 2020

അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി):കേരള പി‌എസ്‌സി വിജ്ഞാപനം-2020

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

Related Articles

Back to top button
error: Content is protected !!
Close