COVID-19

അന്തർജില്ലാ യാത്രയ്ക്ക് പ്രത്യേക വിഭാഗങ്ങൾക്ക് പൊലീസ് പാസ് വേണ്ട

അന്തര്‍ സംസ്ഥാന യാത്രയ്ക്ക് വാഹനം കിട്ടാനുള്ള പ്രയാസമാണ് പലര്‍ക്കുമുള്ളത്. ആ പ്രശ്നം പരിഹരിക്കാന്‍ സംവിധാനം ആലോചിക്കുന്നുണ്ട്.

പൊലീസ് പാസ്

യാത്രാ പാസുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങള്‍ പറയുന്നുണ്ട്.

  • സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാര്‍
  • ആരോഗ്യപ്രവര്‍ത്തകര്‍
  • കുടുംബശ്രീ പ്രവര്‍ത്തകര്‍,
  • ശുചീകരണത്തൊഴിലാളികള്‍,
  • സര്‍ക്കാര്‍ ജീവനക്കാര്‍,
  • ഐഎസ്ആര്‍ഒ,
  • ഐടി മേഖലകളില്‍ ഉള്ളവര്‍,
  • ഡാറ്റാ സെന്‍റര്‍ ജീവനക്കാര്‍

മുതലായവര്‍ മറ്റ് ജില്ലകളിലേക്ക് യാത്രചെയ്യുന്നതിന് പൊലീസ് പാസ് വാങ്ങേണ്ടതില്ല. ഇവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും.


വൈകുന്നേരം ഏഴു മണി മുതല്‍ അടുത്തദിവസം രാവിലെ ഏഴു മണി വരെയുളള യാത്രാനിരോധനവും ഇവര്‍ക്ക് ബാധകല്ല.

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെടാത്തവര്‍ക്കാണ് അത് ബാധകമാകുക. വളരെ അത്യാവശ്യമുളള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ഏഴു വരെ യാത്ര പാടില്ല.

ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാനാണ് ഈ നിയന്ത്രണം.

അത്യാവശ്യ കാര്യങ്ങള്‍ക്ക് സഞ്ചരിക്കാനാണ് പൊലീസ് പാസ് സംവിധാനം. ഹോട്ട്സ്പോട്ട് മേഖലകളിലേക്ക് പൊലീസ് പാസ് നല്‍കില്ല.

എല്ലാ ദിവസവും ജില്ല വിട്ട് പോയിവരുന്നതിനും പാസ് ലഭിക്കില്ല.

ജില്ലാന്തര യാത്രകള്‍ക്ക് തടസ്സമില്ല. താമസിക്കുന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍നിന്ന് പാസ് ലഭിക്കും.

സംസ്ഥാനം വിട്ടുള്ള യാത്രയ്ക്ക് പുറപ്പെടുന്ന സംസ്ഥാനത്തിന്‍റെയും എത്തിച്ചേരുന്ന സംസ്ഥാനത്തിന്‍റെയും പാസ് നിര്‍ബന്ധമാണ്.

എന്നാല്‍, അതിനിടയില്‍ വരുന്ന സംസ്ഥാനങ്ങള്‍ പാസ് ചോദിക്കുന്നു എന്ന പ്രശ്നം ഉയര്‍ന്നുവന്നിട്ടുണ്ട്. അത് അപ്രായോഗികമാണ്. ഈ പ്രശ്നം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും.മുഖ്യമന്ത്രി പറഞ്ഞു

POLICE PASS Format : Click Here

Related Articles

Back to top button
error: Content is protected !!
Close