CSC

04.05.2020 മുതൽ 16.05.2020 വരെ ഓൺലൈനായി ആദ്യമായി വൈദ്യുതി ചാർജ് അട ക്കുന്നവർക്ക് 5% ക്യാഷ്ബാക്ക് (ഒരു ബില്ലിന് പരമാവധി 100 രൂപ). 1500ന് മുകളിലുള്ള തുക ഓണ്‍ലൈനില്‍ മാത്രം

04.05.2020 മുതൽ 16.05.2020 വരെ ഓൺലൈനായി ആദ്യമായി വൈദ്യുതി ചാർജ് ഒടുക്കുന്നവർക്ക് 5% ക്യാഷ്ബാക്ക് (ഒരു ബില്ലിന് പരമാവധി 100 രൂപ). ഇത് അടുത്തമാസത്തെ ബിൽ തുകയിൽ കുറവ് ചെയ്ത് നൽകും

ഓൺലൈൻ ആയി പണമടക്കാനുള്ള സംവിധാനം തുടരും. ഏപ്രിൽ ഒന്നിന് ശേഷം പ്രതിമാസം 1500 രൂപയിൽ കൂടുതൽ തുക വരുന്ന വൈദ്യുതി ബിൽ ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈൻ സംവിധാനത്തിലൂടെ വൈദ്യുതി ചാർജ് അടക്കുന്നവർക്കു ഏപ്രിൽ 20 മുതൽ മൂന്നു മാസത്തേക്ക് ട്രാൻസാക്ഷൻ ചാർജുകൾ ഒഴിവാക്കിയിട്ടുണ്ട്.

ബില്ലടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്താം.
(ഒറ്റ, ഇരട്ട അക്ക ക്രമീകരണം ബാധകമല്ല)

ഓണ്‍ലൈൻ വഴി ബിൽ തുക അടക്കുന്നതിന് അടുത്തുള്ള കോമൺ സർവ്വീസ് സെന്റർ (CSC)
(പൊതു സേവന കേന്ദ്രം)
സന്ദർശിക്കുക
(ടെലിഫോൺ, വാട്ടർ ബിൽ
അടയ്ക്കാം)

എല്ലാ പൊതു സേവനകേന്ദ്രങ്ങളിലും (CSC) പ്രവേശന കവാടത്തിനു മുന്നില്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകാനുള്ള സൗകര്യം ഉണ്ടായിരിക്കണം.  

എല്ലാ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നയിടത്ത് തന്നെ സാനിറ്റൈസര്‍ നിര്‍ബന്ധമായും വെച്ചിരിക്കണം.

 കോവിഢ്-19 നോടനുബന്ധിച്ച് സർക്കാർ നിർദേശിക്കുന്ന എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണമെന്നും,സാമൂഹിക അകലം പാലിക്കുന്നതിനാവശ്യമായ സൗകര്യത്തോടെയായിരിക്കണം പൊതു സേവനകേന്ദ്രങ്ങൾ(CSC) പ്രവര്‍ത്തിക്കേണ്ടത്. എന്ന് പാലക്കാട് ജില്ല സി എസ് സി വി എൽ ഇ പ്രസിഡണ്ട് സെന്തിൽകുമാർ കോമൺ സർവ്വീസ് സെന്റർ (CSC) വി എൽ ഇ കളോടും പ്രത്യേകം നിർദ്ദേശിച്ചു

ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയാണ്. ക്യാഷ് കൗണ്ടറുകൾ പുനരാരംഭിക്കുമ്പോൾ ഉണ്ടാകാനിടയുള്ള തിക്കും തിരക്കും ഒഴിവാക്കുന്നതിനായി കൺസ്യൂമർ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരണം ഏർപ്പെടുത്തി.

വൈദ്യുതി ബില്‍ കാഷ് കൗണ്ടറുകള വഴി അടയ്ക്കുന്നതിന് കണ്‍സ്യൂ
മര്‍ നമ്പർ അടിസ്ഥാനമാക്കി ഒറ്റ, ഇരട്ട അക്ക ക്രമീകരണം

0ൽ അവസാനിക്കുന്നവർക്കു മേയ്‌ 4നു പണമടക്കാം,

1ൽ അവസാനിക്കുന്നവർക്കു മേയ്‌ 5നും

2ൽ അവസാനിക്കുന്നവർക്കു മേയ്‌ 6നും

3നു മേയ്‌ 7നും 4നു മേയ്‌ 8നും 5നു മേയ്‌ 11നും കൗണ്ടറിൽ പണമടക്കാം.

6ൽ അവസാനിക്കുന്നവർക്കു മേയ്‌ 12നും 7നു മേേയ്‌ 13നും 8നു മേയ്‌ 14നും 9ൽ കൺസ്യൂമർ നമ്പർ അവസാനിക്കുന്നവർക്കു മേയ്‌ 15നും കൗണ്ടറിൽ പണമടക്കാം.

ഉപഭോക്താക്കൾക്കു മേൽ നിശ്ചയിച്ച തീയതികളിൽ പണമടക്കാൻ സാധിക്കാത്ത പക്ഷം 0,1, 2, 3, 4 അക്കങ്ങളിൽ അവസാനിക്കുന്ന കൺസ്യൂമർ നമ്പർ ഉള്ളവർക്ക് മേയ്‌ 9നും (രണ്ടാം ശനിയാഴ്ച), 5, 6, 7, 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കൺസ്യൂമർ നമ്പർ ഉള്ളവർക്ക് മേയ്‌ 16നും ( മൂന്നാം ശനിയാഴ്ച) അവസരം ഉണ്ടായിരിക്കുന്നതാണ്. ഉപഭോക്താക്കൾക്ക് മേയ്‌ 16വരെ പിഴയോ പലിശയോ കൂടാതെ മേൽ പറഞ്ഞിരിക്കുന്ന ക്രമീകരണങ്ങൾ അനുസരിച്ച് വൈദ്യുതി ബിൽ തുക അടക്കാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!
Close