CSC

സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം



സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പിന്നോക്ക വിഭാഗക്കാര്‍ക്ക് സ്വയം തൊഴിൽ സഹായ പദ്ധതിയുമായി സര്‍ക്കാര്‍. സംരംഭം തുടങ്ങാൻ ധനസഹായം.

കൊവിഡ് കാലത്ത് അപ്രതീക്ഷിതമായി തൊഴിൽ നഷ്ടപ്പെട്ട നിരവധി പേരുണ്ട്. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിൻെറ ഭാഗമായി സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായവും നൽകുന്നുണ്ട്. വിവിധ സംരംഭക വികസന പദ്ധതികൾക്കും, ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവര്‍ക്കുള്ള സഹായപദ്ധതികൾക്കും പുറമെ പിന്നോക്ക വിഭാഗങ്ങളിൽ ഉള്ളവര്‍ക്കുമുണ്ട് സഹായം .


പിന്നോക്ക വിഭാഗക്കാര്‍ക്ക് ധനസഹായം

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒബിസി വിഭാഗക്കാര്‍ക്ക് സ്വയം തൊഴിൽ വായ്പയായി ഒരു ലക്ഷം രൂപ വരെ സര്‍ക്കാര്‍ നൽകും. സംസ്ഥാന പിന്നോക്ക് വിഭാഗ കോര്‍പ്പറേഷന് കീഴിലാണ് ധനസഹായം ലഭിക്കുന്നത്.

  • കാറ്ററിങ് സംരംഭങ്ങൾ,
  • തട്ടുകട,
  • തയ്യൽക്കട,
  • കരകൗശല ഉത്പന്ന യൂണിറ്റുകൾ എന്നിവയൊക്കെ തുടങ്ങാൻ തുക ഉപയോഗിക്കാം.
  • ആടു വളര്‍ത്തൽ,
  • മത്സ്യം വളര്‍ത്തൽ,
  • പച്ചക്കറി കൃഷി തുടങ്ങിയവയും ആരംഭിക്കാവുന്നതാണ്. ബാങ്കുകളിൽ നിന്ന് വായ്പ എടുക്കാതെ തന്നെ ബിസിനസ് തുടങ്ങാൻ ആകും

നിബന്ധനകൾ എന്തൊക്കെ?

  • വാര്‍ഷിക വരുമാനം 1.25 ലക്ഷം രൂപയിൽ കവിയാത്തവര്‍ക്കാണ് ധനസഹായം.
  • ചെറുകിട, നാമമത്ര സംരംഭങ്ങൾ തുടങ്ങാനോ നിലവിലെ ബിസിനസ് വിപുലീകരിക്കാനോ പണം ഉപയോഗിക്കാം.
  • വായ്പാ തിരിച്ചടവ് കാലാവധി 36 മാസമാണ്.
  • അഞ്ചു ശതമാനം പലിശ നിരക്കിൽ വായ്പ ലഭിക്കും.
  • 25 വയസിനും 55 വയസിനും മധ്യേ പ്രായമുള്ള വനിതകൾക്ക് ധനസഹായത്തിനായി അപേക്ഷിക്കാം. ധനസഹായത്തിനായി പിന്നോക്ക വികസന വകുപ്പുമായി ബന്ധപ്പെടാം
This image has an empty alt attribute; its file name is cscsivasakthi.gif

സതേൺ റെയിൽ‌വേ റിക്രൂട്ട്‌മെന്റ് 2021 – 128 ഹൗസ് കീപ്പിങ്ങ് അസിസ്റ്റൻറ്, ഹോസ്പിറ്റൽ അറ്റൻഡന്റ്, മറ്റ് ഒഴിവുകൾ

ഇന്ത്യൻ ആർമിയിലെ വിവിധ പോസ്റ്റുകൾക്കുള്ള റിക്രൂട്ട്മെന്റ്

എസ്എസ്ബി ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2021 :

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ 5,000 ഒഴിവുകൾ

എസ്‌ബി‌ഐ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം 2021: 6100 ഒഴിവുകൾ

ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് 2021: എസ്എസ്സി ഓഫീസർ| 45 പോസ്റ്റുകൾ

ബി.എസ്.എഫ് റിക്രൂട്ട്മെന്റ് 2021 – കോൺസ്റ്റബിൾ, എ.എസ്.ഐ, മെക്കാനിക് ഒഴിവുകൾ

ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2021, 350 നാവിക്, യാന്ത്രിക് ഒഴിവുകൾ

ഇന്ത്യൻ ആർമി സോൾജിയർ ജിഡി റിക്രൂട്ട്മെന്റ് 2021 – വനിതാ മിലിട്ടറി പോലീസ് ഒഴിവുകൾ !!

Related Articles

Back to top button
error: Content is protected !!
Close