CSC

കുറഞ്ഞ പലിശ നിരക്കിൽ വായ്പ: കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുടെ നേട്ടങ്ങൾ

കൃഷിക്കാര്‍ക്ക് സമയോചിതമായി ആവശ്യമായിവരുന്ന സഹായങ്ങൾ ബാങ്കിങ് രംഗത്ത്നിന്ന് ലഭ്യമാക്കാനും വിളയിറക്കാന്‍ ഹ്രസ്വകാല വായ്പകൾ അനുവദിക്കാനും ഉദ്ദേശിച്ചുൾ പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (KCC) പദ്ധതി.

  • വിളസീസണില്‍ വേണ്ടുന്ന സാധനസാമഗ്രികൾ വാങ്ങാനാണ് ഇത് പ്രധാനമായും കൃഷിക്കാരെ സഹായിക്കുന്നത്.
  • ബാങ്കിങ് സമ്പ്രദായം അയവുള്ളതും ചെലവ് ചുരുങ്ങിയതുമാക്കാന്‍ ഉദ്ദേശിച്ചുൾതാണ് ഈ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി.

 കിസാൻ ക്രെഡിറ്റ് കാർഡ് ഉടമകളായ കർഷകർക്ക് നിരവധി ആനുകൂല്യങ്ങളാണ് കൊറോണ പ്രത്യേക സാമ്പത്തിക പാക്കേജിൽ സർക്കാർ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

  • പദ്ധതിയിൽ അംഗങ്ങളായ രണ്ടരക്കോടി ക‍ര്‍ഷക‍ര്‍ക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കും.
  • 2.5 ലക്ഷം കോടി രൂപയോളം ഇതിനായി നീക്കി വെച്ചിട്ടുണ്ട്.
  • മത്സ്യ കര്‍ഷകരെയും ക്ഷീര ക‍ര്‍ഷകരെയും ഒക്കെ ഉൾപ്പെടുത്തി പദ്ധതി വിപുലീകരിയ്ക്കാനാണ് സ‍ര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
  • ഈ സാഹചര്യത്തിൽ പദ്ധതിയിൽ അംഗമായാൽ ഭാവിയിലും സർക്കാരിൻറെ സഹായങ്ങൾ ലഭിയ്ക്കും.

കെസിസി പദ്ധതിയുടെ നേട്ടങ്ങൾ

  • വിതരണ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നു.
  • പണം നല്‍കുന്നത് സംബന്ധിച്ച കര്‍ക്കശത ഒഴിവാക്കുന്നു.
  • ഓരോ വിളയ്ക്കും വായ്പയ്ക്കായി അപേക്ഷിക്കേണ്ടതില്ല.
  • ഏത് സമയത്തും വായ്പ ഉറപ്പ്, കൃഷിക്കാരന് കുറഞ്ഞ പലിശാഭാരം.
  • കൃഷിക്കാര്‍ക്ക് വിത്തും വളവും അവരുടെ സൌകര്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് വാങ്ങാന്‍ അനുവദിക്കുന്നു.
  • ഡീലര്‍മാരില്‍ നിന്നും രൊക്കം പണം നല്‍കുന്നതുകൊണ്ടുൾ ഡിസ്കൌണ്ട് വാങ്ങാന്‍ ഉപകരിക്കുന്നു.
  • വായ്പാ കാലയളവ് 3 വര്‍ഷം – ഇടയ്ക്കിടെയുൾ പുതുക്കല്‍ ആവശ്യമില്ല.
  • കാര്‍ഷിക വരുമാനം അടിസ്ഥാനപ്പെടുത്തി പരമാവധി വായ്പ നിശ്ചയിക്കുന്നു.
  • വായ്പാ പരിധിക്കുൾല്‍ നിന്നുകൊണ്ട് എത്ര തവണയായി വേണമെങ്കിലും പണം പിന്‍വലിക്കാം.
  • കൊയ്ത്തു കഴിഞ്ഞേ തിരിച്ചടയ്ക്കേണ്ടു.
  • കാര്‍ഷിക അഡ്വാന്‍സുകൾക്ക് നല്‍കുന്ന അതേ പലിശനിരക്ക്.
  • കാര്‍ഷിക അഡ്വാന്‍സുകൾക്ക് ബാധകമായ അതേ ജാമ്യം (സെക്യൂരിറ്റി), മാര്‍ജിന്‍, രേഖകൾ.

കിസാൻ ക്രെഡിറ്റ് കാർഡ് എങ്ങനെ ലഭിക്കും

ഏറ്റവുമടുത്ത പൊതുമേഖലാ ബാങ്കിനെ സമീപിച്ച് വിവരങ്ങൾ ശേഖരിക്കുക. അര്‍ഹരായ കൃഷിക്കാര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡും പാസ്ബുക്കും ലഭിക്കും.

  • പേര്, മേല്‍വിലാസം, ഭൂമിയുടെ വിവരങ്ങൾ, വായ്പാപരിധി, കാലാവധി എന്നിവ ഉണ്ടാകും.
  • കാര്‍ഡുടമയുടെ പാസ്പോര്‍ട്ട് ഫോട്ടോ ഒട്ടിച്ചിരിക്കും.
  • ഇത് ഐഡന്റിറ്റി കാര്‍ഡായി ഉപയോഗിക്കാം.
  • ഓരോ ധന ഇടപാടും കാര്‍ഡില്‍ പതിച്ചുകിട്ടും.

എന്താണ് കിസാൻ ക്രെഡിറ്റ് പദ്ധതി?

കർഷകർക്ക് അവസരോചിതമായി ആവശ്യമായ സഹായങ്ങളും പ്രത്യേക ഹ്രസ്വകാല വായ്പകളും അനുവദിയ്ക്കുന്ന പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് പദ്ധതി.

  • പദ്ധതിയ്ക്ക് കീഴിൽ കൃഷിക്കാർക്ക് ഏതു സമയത്തും കുറഞ്ഞ ചെലവിൽ പലിശ ലഭിയ്ക്കും.
  • മൂന്ന് വർഷമാണ് വായ്പാ കാലാവധി. ക്രെഡിറ്റ് കാർഡുള്ളവർക്ക് പ്രത്യേക ഇൻഷുറൻസും ലഭ്യമാണ്. 
  • വായ്പയെടുക്കുന്നയാൾ കാര്‍ഡും പാസ്ബുക്കും അക്കൌണ്ട് ഓപ്പറേറ്റ് ചെയ്യുമ്പോഴെല്ലാം ഹാജരാക്കണം.

ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾ നല്‍കുന്ന കിസാന്‍ ക്രെഡിറ്റ്കാര്‍ഡുകൾ


അലഹബാദ് ബാങ്ക് – കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി)

ആന്ധ്രാ ബാങ്ക് – എ.ബി കിസാന്‍ ഗ്രീന്‍ കാര്‍ഡ്

ബാങ്ക് ഓഫ് ബറോഡ – ബി.കെ.സി.സി

ബാങ്ക് ഓഫ് ഇന്‍ഡ്യ – കിസാന്‍ സമാധാന്‍ കാര്‍ഡ്

കാനറാ ബാങ്ക് – കെ.സി.സി

കോര്‍പറേഷന്‍ ബാങ്ക് – കെ.സി.സി

ദേനാ ബാങ്ക് – കിസാന്‍ സ്വര്‍ണ വായ്പാ കാര്‍ഡ്

ഓറിയന്റല്‍ ബാങ്ക് – ഓഫ് കൊമേഴ്സ് – ഓറിയന്റല്‍ ഗ്രീന്‍ കാര്‍ഡ് (ഒ.ജി.സി)

പഞ്ചാബ് നാഷണല്‍ ബാങ്ക് – പി.എന്‍.ബി കൃഷി കാര്‍ഡ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് – കെ.സി.സി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ – കെ.സി.സി

സിന്‍ഡിക്കേറ്റ് ബാങ്ക് – എസ്.കെ.സി.സി

വിജയാ ബാങ്ക് – വിജയാ കിസാന്‍ കാര്‍ഡ്

വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ്പദ്ധതി

കിസാന്‍ ക്രെഡിറ്റ് കാര്‍ഡുൾവര്‍ക്കുൾ(കെ.സി.സി -കര്‍ഷക വായ്പാ കാര്‍ഡ്)വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ സൌകര്യം ലഭ്യമാണ്.

പദ്ധതിയുടെ മുഖ്യ പ്രത്യേകതകൾ


കിസാന്‍ ക്രെഡിറ്റ് കാര്‍ഡുൾവര്‍ക്ക് രാജ്യത്തിനകത്തുവച്ച് മരണമോ സ്ഥിരം അംഗവൈകല്യമോ സംഭവിച്ചാല്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.70 വയസ്സ് വരെയുൾ എല്ലാ കെ.സി.സി കാര്‍ഡുകാര്‍ക്കും.

അപകട സംരക്ഷ : ആനുകൂല്യങ്ങൾ താഴെ പറയുംപ്രകാരമാണ്:

ബാഹ്യമായ, അക്രമപരമായ, കാണാവുന്ന അപകടങ്ങളാല്‍ സംഭവിക്കുന്ന മരണത്തിന് 50,000 രൂപ.

സ്ഥിരമായ അംഗ വൈകല്യം – 50,000 രൂപ.

രണ്ട് കൈയ്യും കാലും അല്ലെങ്കില്‍ രണ്ട് കണ്ണുകൾ അല്ലെങ്കില്‍ ഒരു കൈയ്യോ കാലോ ഒരു കണ്ണും നഷ്ടപ്പെട്ടാല്‍ 50,000 രൂപ.

ഒരു കൈയ്യോ കാലോ ഒരു കണ്ണും നഷ്ടപ്പെട്ടാല്‍ 25,000 രൂപ.

മാസ്റ്റര്‍ പോളിസിയുടെ കാലാവധി – 3 വര്‍ഷം.

ഇന്‍ഷ്വറന്‍സ് പീരിയഡ് – പ്രതിവര്‍ഷ പ്രീമിയം അടയ്ക്കുന്ന ബാങ്കുകളില്‍ പ്രീമിയം അടച്ചതു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഇന്‍ഷ്വറന്‍സ് കാലാവധി. അഥവാ ഇന്‍ഷ്വറന്‍സ് കാലാവധി 3 വര്‍ഷമാണെങ്കില്‍ പ്രീമിയം അടച്ചതു മുതല്‍ 3 വര്‍ഷം ഇന്‍ഷ്വറന്‍സ് സംരക്ഷ ലഭിക്കും.

പ്രീമിയം : വാര്‍ഷിക പ്രീമിയം 15 രൂപ. ഇതില്‍ 10 രൂപ ബാങ്ക് അടയ്ക്കുകയും ബാക്കി 5 രൂപ കാര്‍ഡുടമയില്‍നിന്ന് ഈടാക്കുകയും ചെയ്യും.

നടപ്പിലാക്കുന്ന രീതി : ഓരോ ഇന്‍ഷ്വറന്‍സ് കമ്പനിയെ ഇതിന്റെ മേഖലാ നടത്തിപ്പിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര, ആന്‍റമാന്‍-നിക്കോബാര്‍, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ നടത്തിപ്പ് യുണൈറ്റഡ് ഇന്‍ഡ്യ ഇന്‍ഷ്വറന്‍സ് ലിമിറ്റഡിനാണ്.

നടപ്പിലാക്കുന്ന ബ്രാഞ്ചുകൾ ഇന്‍ഷ്വറന്‍സ് പ്രീമിയം ഓരോ മാസവും ആ മാസം പുതുതായി കെ.സി കാര്‍ഡ് ലഭിച്ച കൃഷിക്കാരുടെ ലിസ്റ്റ് സഹിതം അടയ്ക്കണം.

ക്ളെയിം നടപടിക്രമം : മരണം, അംഗവൈകല്യം, മുങ്ങിമരണം എന്നിവയ്ക്ക് : ഇന്‍ഷ്വറന്‍സ് കമ്പനികളുടെ നിര്‍ദ്ദിഷ്ട ഓഫീസുകളിലൂടെയാണ് ഇന്‍ഷ്വറന്‍സ് ക്ളെയിം നല്‍കുന്നത്. ഇതിനായി നടപടിച്ചട്ടം പാലിക്കേണ്ടതാണ്.

Related Articles

Back to top button
error: Content is protected !!
Close