CSC

വീടിന്‌ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ വിട്ടുപോയ വീടില്ലാത്ത അര്‍ഹരായ ഗുണഭോക്താക്കള്‍ക്കു വീടിന്‌ അപേക്ഷ സമര്‍പ്പിക്കാന്‍ 20/02/2021-വരെ അവസരം

ലൈഫ് ഭവന നിർമ്മാണ പദ്ധതി
20/02/2021
വരെ അപേക്ഷിക്കാൻ അവസരം

അര്‍ഹരായ എല്ലാവര്‍ക്കും മാന്യവും സുരക്ഷിതവുമായ വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവഷ്‌കരിച്ച ലൈഫ് പദ്ധതി  പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. 2017ല്‍ തയാറാക്കിയ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് പുതിയതായി അപേക്ഷിക്കാം

സാന്ത്വനം സുര്‍ശം അദാലത്തില്‍ 23/09/2020- നകം വീടിന്‌ അപേക്ഷിക്കാന്‍ കഴിയാതെപോയ ചില ഗുണഭോക്താക്കളുടെ അപേക്ഷകള്‍ ലഭിച്ചതായി ശ്രദ്ധയില്‍പ്പെട്ടി്ടുണ്ട്‌. ടി സാഹചര്യം കണക്കിലെടുത്ത്‌  23/09/2020- നുള്ളില്‍ വീടിന്‌ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ വിട്ടുപോയ വീടില്ലാത്ത അര്‍ഹരായ ഗുണഭോക്താക്കള്‍ക്കു വീടിന്‌ അപേക്ഷ സമര്‍പ്പിക്കാന്‍ 20/02/2021-വരെ അവസരം നല്‍കി ഉത്തരവ്‌ പൂറപ്പെട്ടുവിക്കുന്നു.

ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി സർക്കാർ മാർഗ്ഗരേഖ പുറപ്പെടുവിച്ചു. ഇതു പ്രകാരം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കും.

ലൈഫ് പദ്ധതിയിൽ ഇതുവരേയും അപേക്ഷ സമർപ്പിക്കാത്തവർക്ക് ഫെബ്രുവരി 20 വരെ ഓൺലൈൻ അപേക്ഷ നൽകാൻ പ്രത്യേക അനുമതി…

വീടിന് അപേക്ഷിക്കാൻ

  1. റേഷന്‍ കാര്‍ഡ്
  2. ആധാർ കാർഡ്
  3. വരുമാന സര്‍ട്ടിഫിക്കറ്റ്
  4. വസ്തുവിന്റെ കരം രസീത് അല്ലെങ്കിൽ കൈവശാവകാശ സർട്ടിഫിക്കറ്റ്

വസ്തുവും വീടും അപേക്ഷിക്കാൻ

  1. റേഷന്‍ കാര്‍ഡ്
  2. ആധാർ കാർഡ്
  3. വരുമാന സര്‍ട്ടിഫിക്കറ്റ്
  4. റേഷൻ കാർഡിൽ ഉൾപ്പെട്ട ആർക്കും വസ്തു ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.

പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

2021 ഓടെ ഭവന രഹിതരായ മുഴുവന്‍ പേര്‍ക്കും വീട് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അര്‍ഹരായ ഭൂമിയുള്ളവരും ഇല്ലാത്തവരുമായ ഭവനരഹിതര്‍ക്ക് 20/02/2021 വരെ അപേക്ഷ നല്‍കാം.  ഓണ്‍ലൈനായി മാത്രമാണ് അപേക്ഷകള്‍ സ്വീകരിക്കുക.  ഓഗസ്റ്റ് ഒന്നു മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.

അപേക്ഷയോടൊപ്പം

  • റേഷന്‍ കാര്‍ഡ്,
  • ആധാര്‍ കാര്‍ഡ്,
  • വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്,
  • റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങളുടെ പേരില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ഏരിയയില്‍ ഭൂമി ഇല്ലെന്ന വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം,
  • ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ഏരിയയിലോ മറ്റ് സ്ഥലങ്ങളിലോ കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമിയില്ലായെന്ന ഗുണഭോക്താവിന്റെ സാക്ഷ്യപത്രം ( ഭൂരഹിതരുടെ കാര്യത്തില്‍ മാത്രം),
  • മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ലഭിക്കാന്‍ അര്‍ഹരായ കുടുംബങ്ങള്‍ അത് സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.

ഗ്രാമപ്രദേശങ്ങളില്‍ 25 സെന്റിനു താഴെയും നഗര പ്രദേശങ്ങളില്‍ അഞ്ചു സെന്റിനു താഴെയും  ഭൂമിയുള്ളവരെ മാത്രമേ പരിഗണിക്കൂ.

  • ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരില്‍ ആരുടെയെങ്കിലും പേരില്‍ വാസയോഗ്യമായ വീടുണ്ടെങ്കില്‍ അര്‍ഹതയില്ല. എന്നാല്‍, ഈ രണ്ടുകാര്യങ്ങളിലും പട്ടികജാതി/പട്ടിക വര്‍ഗ/ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഇളവുലഭിക്കും.
  • വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെയായിരിക്കണം.

ഭൂരഹിതരായവര്‍ തങ്ങളുടെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ആര്‍ക്കും ഭൂമിയില്ലെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും ഓണ്‍ലൈനായി സമര്‍പ്പിക്കണം.

2020 ജൂണ്‍ 30 വരെ ലഭിച്ച റേഷന്‍ കാര്‍ഡുള്ള കുടുംബങ്ങളെ പരിഗണിക്കും.

ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒരു കുടുംബമായി കണക്കാക്കി വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് ആനുകൂല്യം അനുവദിക്കും.

അപേക്ഷകന്റെ റേഷന്‍ കാര്‍ഡ് ഏത് തദ്ദേശസ്ഥാപന പ്രദേശത്താണോ അവിടെ അപേക്ഷിക്കണം.

ഉപജീവന തൊഴിലിനായല്ലാതെ സ്വന്തമായി നാലുചക്ര വാഹനമുള്ള കുടുംബങ്ങളെയും പരിഗണിക്കില്ല.

  • ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍,
  • അഗതി/ആശ്രയപദ്ധതിയിലെ ഗുണഭോക്താക്കള്‍,
  • ഭിന്ന ലിംഗക്കാര്‍,
  • ഗുരുതരരോഗമുള്ളവര്‍,
  • അവിവാഹിതയായ അമ്മ കുടുംബനാഥയായവര്‍,
  • രോഗമോ അപകടമോ കാരണം തൊഴിലെടുത്ത് ജീവിക്കാനാവാത്ത കുടുംബനാഥ/നാഥന്‍ ഉള്ള കുടുംബം,
  • വിധവയായ കുടുംബനാഥയും,
  • സ്ഥിര വരുമാനമുള്ള അംഗങ്ങളില്ലാത്തതുമായ കുടുംബം,
  • എച്ച്.ഐ.വി ബാധിതരായ അംഗങ്ങളുള്ള കുടുംബം എന്നിവര്‍ക്ക് രേഖകള്‍ ഹാജരാക്കിയാല്‍ മുന്‍ഗണന ലഭിക്കും.

  • അപേക്ഷകരുടെ പട്ടിക തദ്ദേശസ്ഥാപനത്തില്‍ പ്രസിദ്ധീകരിക്കും.
  • ഫീല്‍ഡ് തല പരിശോധന നടക്കും.
  • കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും.
  • ലിസ്റ്റിന്മേല്‍ ആക്ഷേപമുള്ളവര്‍ മുമ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടി/മുനിസിപ്പല്‍ സെക്രട്ടറിക്ക് ആദ്യ അപ്പീല്‍ നല്‍കണം.

ആദ്യ അപ്പീലിലെ തീരുമാനത്തില്‍ ആക്ഷേപമുള്ളവര്‍ ജില്ലാ കളക്ടര്‍ക്ക് രണ്ടാം അപ്പീല്‍ നല്‍കണം.

ഗുണഭോക്താക്കളുടെ പട്ടികയ്ക്ക് ഗ്രാമസഭ/വാര്‍ഡ് സഭയുടെ അംഗീകാരം നേടണം.

ലിസ്റ്റിന് ഭരണസമിതികള്‍ അംഗീകാരം നല്‍കി നിര്‍വഹണം ആരംഭിക്കും. 

This image has an empty alt attribute; its file name is cscsivasakthi.gif

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ടാറ്റ എൻട്രി / കാഷ്യർ തസ്തികയിൽ 150+ഒഴിവുകൾ

2500+ അപ്രന്റീസ് തസ്തികകളിൽ സെൻട്രൽ റെയിൽവേ റിക്രൂട്ട്മെന്റ് 2021

ഐ‌ഒ‌സി‌എൽ ജെ‌ഇ‌എ റിക്രൂട്ട്മെന്റ് 2021: ജൂനിയർ എഞ്ചിനീയർ അസിസ്റ്റന്റ് തസ്തികകളിൽ ഓൺ‌ലൈനായി അപേക്ഷിക്കുക

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2021: 249 ഡാറ്റാ പ്രോസസ്സിംഗ് അസിസ്റ്റന്റ്, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, ജെടിഒ, മറ്റ് തസ്തികകൾക്കായി അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ ആർമി ടെസ് റിക്രൂട്ട്മെന്റ് 2021: 10 + 2 ടെക്നിക്കൽ എൻട്രി സ്കീമിനായി ഓൺലൈനായി അപേക്ഷിക്കുക

നേവിയിൽ അവസരം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

SSC MTS 2021:പരീക്ഷാ തിയ്യതി , യോഗ്യത, ശമ്പളം, പരീക്ഷാ രീതി, അപ്‌ഡേറ്റുകൾ എന്നിവ പരിശോധിക്കു

പ്രതിരോധ മന്ത്രാലയം 2021: എം‌ടി‌എസ്, എൽ‌ഡി‌സി, സ്റ്റെനോഗ്രാഫർ ഗ്രേഡ് -2, മറ്റ് തസ്തികകൾ

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-2021: ഒ ടി എ ഗയ 85 എം ടി എസ്, കുക്ക്, ഡ്രൈവർ, മറ്റ് തസ്തികകൾ

Related Articles

Back to top button
error: Content is protected !!
Close