CSC

ലോക്ക് ഡൗണ്‍; എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ആഗസ്റ്റ് വരെ പുതുക്കാം

2020 ജനുവരി മുതൽ 2020 മെയ് വരെയുള്ള മാസങ്ങളിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കേണ്ടവർക്ക് 2020 ആഗസ്റ്റ് വരെ രജിസ്‌ട്രേഷൻ പുതുക്കാൻ അനുമതി.

നിങ്ങളുടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഫോണിൽ ബന്ധപ്പെട്ടും രജിസ്‌ട്രേഷൻ പുതുക്കാം.

കോവിഡ്-19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകൾ മുഖേനയുള്ള സേവനങ്ങൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നിന്ന് നൽകുന്ന രജിസ്‌ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് അഡീഷൻ തുടങ്ങിയ എല്ലാ സേവനങ്ങളും ഓൺലൈനായി നടത്താം.

രജിസ്‌ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവയും മുഖേന ഓൺലൈനായി നിർവ്വഹിക്കാം.

Online Renewal : Clicke Here

പുതുക്കൽ ഓൺലൈനായി നിർവ്വഹിച്ചവർ പിന്നെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പോകേണ്ടതില്ല. പ്രിൻറ് എടുത്ത് സൂക്ഷിച്ചു വച്ചാൽ മതി

രജിസ്‌ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ ഓൺലൈൻ ചെയ്തവർ അസൽ സർട്ടിഫിക്കറ്റുകൾ അതത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ 2020 ആഗസ്റ്റ് 27 നകം പരിശോധനക്ക് ഹാജരാക്കിയാൽ മതി.

2019 ഡിസംബർ 20 നു ശേഷം ജോലിയിൽ നിന്നു നിയമാനുസൃതം വിടുതൽ ചെയ്യപ്പെട്ട് ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 2020 ആഗസ്റ്റ് 27 വരെ സീനിയോരിറ്റി നിലനിർത്തി വിടുതൽ സർട്ടിഫിക്കറ്റ് ചേർത്ത് നൽകും.

?എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നേരിട്ട് പോകരുത്

? അന്വേഷണങ്ങൾ ഫോൺ മുഖേന നടത്തണം

? രജിസ്ട്രേഷൻ, പുതുക്കൽ എന്നിവ ഓൺലൈനായി നിങ്ങളുടെ തൊട്ടടുത്തുള്ള കോമൺ സർവീസ് സെൻറർ (CSC) വഴിയും നടത്താം

? എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ, പുതുക്കൽ എന്നിവ ഓൺലൈനായി അടുത്തുള്ള സെൻററിൽ (CSC) ചെയ്താൽ, പ്രിന്റ്, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവയുമായി 90 ദിവസത്തിനുള്ളിൽ എത്തിയാൽ മതി.

? ആരും നേരിട്ട് എക്സ്ചേഞ്ചിൽ വന്നതിനു ശേഷം ഓൺലൈൻ ചെയ്യാൻ വേണ്ടി ശ്രമിച്ച് തിരക്കു കൂട്ടരുത്

? അടുത്തുള്ള സെൻററിൽ നിന്നും ഓൺലൈൻ ചെയ്തതിനുശേഷം മാത്രം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലേക്ക് വരുക

? ഓൺലൈനായി രജിസ്ട്രേഷൻ പുതുക്കിയവർ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലേക്ക് നേരിട്ട് വരേണ്ടതില്ല ഓൺലൈൻ പ്രിന്റ് സൂക്ഷിച്ചാൽ മതി

? ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

സംശയങ്ങൾക്ക് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ഫോണിൽ ബന്ധപ്പെടണം.

Helpline telephone no.s (10:00 AM to 5:00 PM)

Trivandrum +91 8086363600 Kollam +91 9447588187 Pathanamthitta +91 7025714308 Alappuzha +91 9744291778 Kottayam +91 9947799797 Idukki +91 9605860819 Ernakulam +91 9400239551 Thrissur +91 8301040684 Malappuram +91 9895735152 Palakkad +91 8304859398 Kozhikode +91 9048331127 Wayanad +91 8113939950 Kannur +91 9497606298 Kasargod +91 9747280634 Employment Directorate +91 4712301249

Related Articles

Back to top button
error: Content is protected !!
Close