CSC

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി 18 തികയാൻ കാത്തിരിക്കേണ്ട; പുതിയ ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: രാജ്യത്ത് പതിനെട്ട് വയസ് തികഞ്ഞവർക്കാണ് വോട്ടവകാശമെങ്കിലും വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി ഇനി പ്രായപൂർത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടതില്ല. പതിനേഴ് വയസ് പൂർത്തിയായാൽ പട്ടികയിൽ മുൻകൂറായി അപേക്ഷ നൽകാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

നിലവിൽ പതിനെട്ട് വയസ് തികഞ്ഞവർക്ക് മാത്രമാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുക. എന്നാൽ പുതിയ ഉത്തരവോടെ പതിനേഴ് തികഞ്ഞവർക്കും നേരത്തെതന്നെ പേര് ചേർക്കാം. ഇതിന് ആവശ്യമായ സാങ്കേതിക സജ്ജീകരണങ്ങൾ നൽകാൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യാഗസ്ഥർക്ക് കമ്മീഷൻ നിർദേശം നൽകി.

Related Articles

Back to top button
error: Content is protected !!
Close