CSC

മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹത;നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ഇത്തരക്കാർക്ക് മതരഹിതരെന്ന സർട്ടിഫിക്കറ്റ് നൽകണം. ഇതിനായി സംസ്ഥാന സർക്കാർ ഉടൻ നയങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.

മതരഹിതരെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നവരിൽ അർഹരായവർക്ക് 10% സാമ്പത്തിക സംവരണത്തിന് അർഹതയുണ്ട്. ഇത് ഭരണഘടനാപരമായ അവകാശമാണ്. ഒരു മതത്തിലും ജാതിയിലും ഉൾപ്പെട്ടിട്ടില്ല എന്നതിന്റെ പേരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ തടയരുത്. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന സർക്കാരിന് ഒരിക്കലും അത് നിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!
Close