CSC
Trending

മുപ്പതിനായിരം രൂപയുടെ വിവാഹ ധനസഹായം വിധവകളുടെ പെൺമക്കൾക്ക്

സർക്കാർ വക മുപ്പതിനായിരം രൂപയുടെ വിവാഹ ധനസഹായം വിധവകളുടെ പെൺമക്കൾക്ക് ലഭിക്കുന്നു.

ഒരുപക്ഷേ എല്ലാവർക്കും ഈ ഒരു ആനുകൂല്യം വേണ്ടി വരില്ലെങ്കിലും ഇങ്ങനെ ഒരു ആനുകൂല്യം ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കിയാൽ, പലർക്കും ഇത് പറഞ്ഞു കൊടുക്കുകയും അത് മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതാണ്. അതിനാൽ തനിക്ക് ഗുണമില്ലെന്ന് ഓർത്ത് വിലപ്പെട്ട വിവരങ്ങൾ ആരും അറിയാതെ പോകരുത് എന്നുളളതിനാൽ ഇത് മറ്റുള്ളവർക്കും പങ്കുവെക്കുക.

ഈ ആനുകൂല്യം ലഭിക്കുന്നത് സാധു വിധവകളുടെ പെൺമക്കളുടെ വിവാഹത്തിനാണ്.
കോർപ്പറേഷൻ, മുനിസിപ്പാലിറ്റി,പഞ്ചായത്ത് എന്നിവയിലൂടെ ഇതിനു വേണ്ടി അപേക്ഷിക്കാം. ഗ്രാമ പഞ്ചായത്ത് നഗരസഭ സെക്രട്ടറിക്ക് അപേക്ഷ നൽകുമ്പോൽ മുപ്പതിനായിരം രൂപ ലഭിക്കും.

 • പെൺകുട്ടിക്ക് വിവാഹ ദിനത്തിൽ 18 വയസ്സ് പൂർത്തിയായിരിക്കണം,
 • കുടുംബ വാർഷിക വരുമാനം 25,000 രൂപയിൽ താഴെയായിരിക്കണം,
 • കേരളത്തിൽ തന്നെ മൂന്നുവർഷം സ്ഥിരതാമസം ആയ പെൺകുട്ടി ആയിരിക്കണം,
 • വിവാഹത്തിന് വേണ്ടിയുള്ള സ്വർണ്ണവും മറ്റും നോക്കുമ്പോൾ അത് അമ്പതിനായിരം രൂപയിൽ താഴെ വിലവരുന്നതായിരിക്കണം, ഇതൊക്കെയാണ് അപേക്ഷിക്കുവാനുള്ള നിബന്ധനകൾ.

ഈ ഒരു കാര്യത്തിന് അപേക്ഷിക്കുവാൻ വേണ്ടി ഫോം പഞ്ചായത്തിൽ നിന്നാണ് ലഭിക്കുന്നത്

 • അതിനോടൊപ്പം അപേക്ഷക വിധവ ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,
 • വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്,
 • വിവാഹ നിശ്ചയം സംബന്ധിച്ചുള്ള വെള്ള കടലാസിൽ പ്രതിശ്രുതവരന്റെ സത്യവാങ്മൂലം,
 • വിവാഹിതരാകാൻ പോകുന്ന പെൺകുട്ടി കേരളത്തിൽ മൂന്നുവർഷമായി സ്ഥിരതാമസം ആണെന്നുള്ള രേഖ,

വിവാഹത്തിന് ഒരു മാസം മുമ്പാണ് അപേക്ഷിക്കേണ്ടത് ഇനി അങ്ങനെ അപേക്ഷിക്കാൻ പറ്റാത്തവർക്ക്‌ ഒരു വർഷത്തിനുള്ളിൽ അപേക്ഷിക്കാനുള്ള അവസരം ഉണ്ട്, അങ്ങനെ അപേക്ഷിക്കുന്നവർക്ക് കാലതാമസം മാപ്പ് ആക്കുന്നതിനുള്ള അപേക്ഷ കൂടി ഈ അപേക്ഷാഫോമിന്റെ ഒപ്പം വെക്കേണ്ടതാണ്.

 • വിവാഹിതയാകുന്ന പെൺകുട്ടിയുടെ അമ്മ ജീവിച്ചിരിപ്പില്ലെങ്കിൽ വിവാഹം നടത്തി കൊടുക്കുന്ന ആൾക്ക് അല്ലെങ്കിൽ പെൺകുട്ടിക്കു സ്വമേധയാ അപേക്ഷിക്കാം,
 • അഗതി മന്ദിരങ്ങളിലും താമസിക്കുന്ന കുട്ടികൾക്ക് ആണെങ്കിൽ പോലും അപേക്ഷിക്കാവുന്നതാണ്
 • വിവാഹത്തിനു മുമ്പുതന്നെ ഈ തുക നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ വിവാഹം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തന്നെ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പെൺകുട്ടിക്ക് അനിയനോ ചേട്ടനോ ഉണ്ടെങ്കിൽ പോലും, പെൺകുട്ടി അർഹ ആയിരിക്കും

വിധവ ആയില്ലെങ്കിലും 3 വർഷമോ അതിലധികമോ കാലയളവിൽ വിവാഹമോചിതയായി കഴിയുന്ന സ്ത്രീകളുടെ പെൺ മക്കൾക്കും ഈ ധനസഹായം അനുവദിക്കുന്നതാണ്

ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയുടെ പെൺമക്കൾക്കും, ഭർത്താവിനെ കാണാതായി ഏഴ് വർഷം കഴിഞ്ഞവരുടെ മക്കൾക്കും ധനസഹായം ലഭിക്കുന്നു.

<strong><span class=”has-inline-color has-kb-palette-5-color”>കൂടുതൽ വിവരങ്ങൾക്ക്</span></strong><br>

കൂടുതൽ അറിയുവാനും, അപേക്ഷകൊടുക്കുവാനും കോർപ്പറേഷൻ, മുനിസിപ്പാലിറ്റി,പഞ്ചായത്ത് ബന്ധപ്പെടാവുന്നതാണ്.

This image has an empty alt attribute; its file name is cscsivasakthi.gif

എന്തെങ്കിലും ഇപിഎഫ് അന്വേഷണം ഉണ്ടോ? EPFO വാട്ട്‌സ്ആപ്പ് സേവനം ആരംഭിച്ചു. ഹെൽപ്പ്ലൈൻ നമ്പറുകൾ ഇവിടെ

കേരള മഹിള സമാഖ്യ സൊസൈറ്റി റിക്രൂട്ട്മെന്റ് 2020: വിവിധ തസ്തികളിൽ ഒഴിവുകൾ

ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾ‌ക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്

സ്‌കോള്‍-കേരള: ഏതു പ്രായക്കാര്‍ക്കും പ്ലസ് വണ്ണിന് ചേരാം

ആർമി പബ്ലിക് സ്കൂൾ റിക്രൂട്ട്മെന്റ് 2020-8000 അധ്യാപക ഒഴിവുകൾ

BECIL റിക്രൂട്ട്മെന്റ് 2020, 1500 ഇലക്ട്രീഷ്യൻ, ലൈൻമാൻ, മറ്റ് ഒഴിവുകൾ

എസ് എസ് സി സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2020 | രീക്ഷ തിയ്യതി, സിലബസ്, യോഗ്യത

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ശബരിമല ക്ഷേത്രത്തിൽ ദിവസവേതന ജോലി

കേരള പോലീസ് ഓഫീസർ ആകാം: പി.എസ്.സി റിക്രൂട്ട്മെന്റ് 2020

അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി):കേരള പി‌എസ്‌സി വിജ്ഞാപനം-2020

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
Close