CSC

ട്രഷറി: പെൻഷൻക്കാർക്ക് മസ്റ്ററിങ്ങിന് ഓൺലൈൻ : സൗകര്യം CSC-ജീവൻ പ്രമാൺ പോലുള്ള വെബ്പോർട്ടലുകൾ മുഖേന മസ്റ്ററിങ് നടത്താവുന്നതാണ്

കോവിഡ് 19 രോഗ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മസ്റ്ററിങിനായി പെൻഷൻകാർ ട്രഷറിയിൽ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കേണ്ടതാണെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.

നിലവിൽ വാർഷിക മസ്റ്ററിങ് നടത്താനുള്ള പെൻഷൻകാർക്ക് ആഗസ്റ്റ് 31 വരെ സമയം അനുവദിച്ചു. ഇവർക്ക് ജീവൻ പ്രമാൺ പോലുള്ള വെബ്പോർട്ടലുകൾ മുഖേന മസ്റ്ററിങ് നടത്താവുന്നതാണ്.

പെൻഷൻ രേഖകളിൽ ആധാർ നമ്പർ ചേർത്തിട്ടില്ലാത്ത പെൻഷൻകാർ സമർപ്പിക്കുന്ന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിന്റെ പകർപ്പിനൊപ്പം ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബന്ധപ്പെട്ട ട്രഷറിയിലേക്ക് മെയിലയക്കണം.


ആധാർ ഇല്ലാത്ത പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് മെയിൽ മുഖാന്തരം അയച്ച് മസ്റ്ററിങ് നടത്താവുന്നതാണ്.

ട്രഷറികളിലെ സി യു ജി നമ്പറിലേക്ക് വാട്സപ്പ് മെസ്സേജായി അയക്കുന്ന ലൈഫ് സർട്ടിഫിക്കറ്റും വാർഷിക മാസ്റ്ററിങിനായി സ്വീകരിക്കുന്നതാണ്.

എല്ലാ ട്രഷറികളിലും വാട്സ്ആപ്പ് വീഡിയോ കോൾ വഴി മസ്റ്ററിങ് നടത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഉച്ചതിരിഞ്ഞ് 2.30 മുതൽ 4.30 വരെയുള്ള സമയത്ത് വാട്സ്ആപ്പ് വീഡിയോ കോളിങിനായി ബന്ധപ്പെടുന്നതിന് പരസ്യപ്പെടുത്തിയിട്ടുള്ള നമ്പറുകളിൽ പെൻഷൻക്കാരുടെ വാർഷിക മസ്റ്ററിങ്ങിനായി വിളിക്കാവുന്നതാണ്.

വരുന്നതിന് മുൻപ് ട്രഷറിയിൽ വിളിച്ച് മസ്റ്ററിങ് നടത്തേണ്ട പെൻഷ്ണറെ സംബന്ധിച്ച വിവരങ്ങൾ അറിയിക്കേണ്ടതും വീഡിയോ കോൾ വിളിക്കുന്നതിന് അനുവദിച്ചിരിക്കുന്ന സമയം ഓഫീസിൽ നിന്നും മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതുമാണ്. 

Related Articles

Back to top button
error: Content is protected !!
Close