കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് – നേട്ടങ്ങൾ ഇപ്പോൾ കാർഷികേതര / കാർഷിക അനുബന്ധ മേഖലകളിലേക്കു കൂടി.
കൃഷിക്കാര്‍ക്ക് സമയോചിതമായി ആവശ്യമായിവരുന്ന സഹായങ്ങൾ ബാങ്കിങ് രംഗത്ത്നിന്ന് ലഭ്യമാക്കാനും വിളയിറക്കാന്‍ ഹ്രസ്വകാല വായ്പകൾ അനുവദിക്കാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് Kisan credit card (KCC) പദ്ധതി. വിളസീസണില്‍ ആവശ്യമായ സാധനസാമഗ്രികൾ വാങ്ങാനാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പ്രധാനമായും കൃഷിക്കാരെ സഹായിക്കുന്നത്. ബാങ്കിങ് സമ്പ്രദായം എളുപ്പവും ചെലവ് ചുരുങ്ങിയതുമാക്കാന്‍ ഉദ്ദേശിച്ചുൾതാണ് ഈ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കണം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിനും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും പശു, ആട്, പന്നി, കോഴി വളര്‍ത്തല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കണമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.
പത്തനംതിട്ട നഗരസഭ പരിധിയില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ള ക്ഷീരകര്‍ഷകര്‍ അതിന്റെ പകര്‍പ്പ് ജൂലൈ 10ന് വൈകിട്ട് മൂന്നിനകം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നല്‍കണം.
കേന്ദ്ര സർക്കാരിൻറെ പ്രധാനമന്ത്രി കിസ്സാൻ സമ്മാൻ നിധി പദ്ധതി പ്രകാരം പ്രാഥമിക വിള കർഷകർക്ക് നല്കി വന്നിരുന്ന കിസ്സാൻ ക്രെഡിറ്റ് കാർഡ് ഇപ്പോൾ കാർഷികേതര / കാർഷിക അനുബന്ധ മേഖലകളിലേക്കു കൂടി വ്യാപിപ്പിച്ചു.
പ്രധാൻ മന്ത്രി കിസാൻ സമൻ നിധി (പിഎം-കിസാൻ) കേന്ദ്രസർക്കാർ പദ്ധതിയാണ്, ഇത് 100% ധനസഹായത്തോടെയാണ് നൽകുന്നത്. പദ്ധതി പ്രകാരം പ്രതിവർഷം 6000 രൂപ വരുമാന പിന്തുണ രാജ്യത്തെ എല്ലാ കർഷക കുടുംബങ്ങൾക്കും തുല്യമായി നൽകുന്നു. ഓരോ നാലുമാസത്തിലൊരിക്കൽ 2000 രൂപ വീതം തവണകളായി. പദ്ധതിയുടെ കുടുംബ നിർവചനം ഭർത്താവ്, ഭാര്യ, പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവരാണ്. ഗുണഭോക്തൃ കർഷക കുടുംബങ്ങളെ തിരിച്ചറിയുന്നതിനുള്ള മുഴുവൻ ഉത്തരവാദിത്തവും സംസ്ഥാന / യുടി സർക്കാരുകൾക്കാണ്. ഫണ്ട് നേരിട്ട് കൈമാറ്റം ചെയ്യപ്പെടുന്നു ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി
സ്വന്തം ഭൂമിയിലോ, പാട്ട ഭൂമിയിലോ കൃഷി/ഫാം നടത്തുന്നവർക്ക് ഇപ്പോൾ കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാവുന്നതാണ്
ഒരു പശുവിന് ₹.20,000/- ആണ് കാർഡിലെ വായ്പയായി ബാങ്ക് നിശ്ചയിക്കുന്നത്. ഇതിൽ ₹.160,000/- വരെയുള്ള വായ്പകൾക്ക് ജാമ്യം ആവശ്യമില്ല.
- ഈ വായ്പ നിങ്ങൾക്ക് 5 വർഷത്തേക്ക് ആണ് അനുവദിക്കുന്നത്. എങ്കിലും, എല്ലാ വർഷവും കാർഡിലെ ലിമിറ്റ് പുതുക്കേണ്ടതാണ്.
- ഇത് ഓവർട്രാഫ്റ്റ് പോലെ ഉപയോഗിക്കാവുന്നതാണ്. അതായത്, നിങ്ങൾ പിൻവലിക്കുന്ന തുക തിരിച്ച് അടക്കുന്ന മുറയ്ക്ക് വീണ്ടും എടുക്കാവുന്നതാണ്. എ.ടി.എം വഴിയും തുക പിൻവലിക്കാവുന്നതാണ്
- പശു / കിടാരികളെ വാങ്ങാനോ, യന്ത്രങ്ങൾ വാങ്ങാനോ, തൊഴുത്തിലെ മെയിൻറ്റനൻസ് ആവശ്യങ്ങൾക്കോ തുക ഉപയോഗിക്കാവുന്നതാണ്.
- വായ്പയുടെ പലിശ 9% ആണെങ്കിലും, താങ്ങ് പലിശ (interest subvention) വഴി 2% പലിശ കിഴിവ് ലഭിക്കും. മാത്രമല്ല, കൃത്യമായി പലിശയും മുതലും ഒരു വർഷത്തിനുള്ളിൽ തിരിച്ചടച്ച് വായ്പ ലിമിറ്റ് കൃത്യ സമയത്ത് പുതിക്കിയാൽ വീണ്ടും 3% പലിശ ഇളവ് ലഭിക്കുന്നതാണ്. അതായത് ശരിയായ രീതിയിൽ ഈ വായ്പ ഉപയോഗിക്കുന്ന വ്യക്തിക്ക് യഥാർത്ഥത്തിൽ വായ്പ പലിശ 4% മാത്രമേ ആവുന്നുള്ളൂ.
- അപേക്ഷയോടൊപ്പം ഫാം നടത്തുന്ന വസ്തുവിന്റെ കരമടച്ച രസീത്, പാട്ടത്തിനാണെങ്കിൽ പാട്ട കരാർ, വസ്തുവിന്റെ പൊസ്സഷൻ സർട്ടിഫിക്കറ്റ്, നമ്മുടെ ആധാർ കാർഡ് എന്നിവയുടെ പകർപ്പാണ് പ്രാഥമികമായി നമ്മൾ നല്കേണ്ട രേഖകൾ. ₹.160,000/- മുകളിൽ വായ്പ വേണ്ടവർ ബാങ്ക് നിഷ്കർഷിക്കുന്ന രീതിയിലുള്ള വസ്തു / ഇതര ജാമ്യം നല്കേണ്ടതാണ്.
- ഈ വായ്പ പദ്ധതിയിൽ ഉൾപ്പെടുത്തി വായ്പ തരുവാൻ ഏതെങ്കിലും ബാങ്ക് തയ്യാറായില്ലെങ്കിൽ, അതിന് തടസ്സമായി പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് ബോധ്യമായില്ലെങ്കിൽ ദയവായി അക്കാര്യം സംഘടനയുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
കിസാന്‍ ക്രെഡിറ്റ് പദ്ധതിയുടെ നേട്ടങ്ങൾ
- വിതരണ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നു
- പണം നല്‍കുന്നത് സംബന്ധിച്ച കര്‍ക്കശത ഒഴിവാക്കുന്നു.
- ഓരോ വിളയ്ക്കും വായ്പയ്ക്കായി അപേക്ഷിക്കേണ്ടതില്ല.
- ഏത് സമയത്തും വായ്പ ഉറപ്പ്, കൃഷിക്കാരന് കുറഞ്ഞ പലിശാഭാരം.
- കൃഷിക്കാര്‍ക്ക് വിത്തും വളവും അവരുടെ സൌകര്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് വാങ്ങാന്‍ അനുവദിക്കുന്നു.
- ഡീലര്‍മാരില്‍ നിന്നും രൊക്കം പണം നല്‍കുന്നതുകൊണ്ടു ഡിസ്കൌണ്ട് വാങ്ങാന്‍ ഉപകരിക്കുന്നു.
- വായ്പാ കാലയളവ് 3 വര്‍ഷം – ഇടയ്ക്കിടെപുതുക്കല്‍ ആവശ്യമില്ല.
- കാര്‍ഷിക വരുമാനം അടിസ്ഥാനപ്പെടുത്തി പരമാവധി വായ്പ നിശ്ചയിക്കുന്നു.
- വായ്പാ പരിധിക്കുള്ളിൽ നിന്നുകൊണ്ട് എത്ര തവണയായി വേണമെങ്കിലും പണം പിന്‍വലിക്കാം.
- കൊയ്ത്തു കഴിഞ്ഞേ തിരിച്ചടയ്ക്കേണ്ടു.
- കാര്‍ഷിക അഡ്വാന്‍സുകൾക്ക് നല്‍കുന്ന അതേ പലിശനിരക്ക്.
- കാര്‍ഷിക അഡ്വാന്‍സുകൾക്ക് ബാധകമായ അതേ ജാമ്യം (സെക്യൂരിറ്റി), മാര്‍ജിന്‍, രേഖകൾ.
കിസാന്‍ ക്രെഡിറ്റ് കാർഡ് എങ്ങനെ ലഭിക്കും
ഏറ്റവുമടുത്ത പൊതുമേഖലാ ബാങ്കിനെ സമീപിച്ച് വിവരങ്ങൾ ശേഖരിക്കുക. അര്‍ഹരായ കൃഷിക്കാര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡും പാസ്ബുക്കും ലഭിക്കും. അതില്‍ പേര്, മേല്‍വിലാസം, ഭൂമിയുടെ വിവരങ്ങൾ, വായ്പാപരിധി, കാലാവധി എന്നിവ ഉണ്ടാകും. കാര്‍ഡുടമയുടെ പാസ്പോര്‍ട്ട് ഫോട്ടോ ഒട്ടിച്ചിരിക്കും. ഇത് ഐഡന്റിറ്റി കാര്‍ഡായി ഉപയോഗിക്കാം. ഓരോ ധന ഇടപാടും കാര്‍ഡില്‍ പതിച്ചുകിട്ടും.
CSC വഴി ഓൺലൈനായും അപേക്ഷ സമർപ്പിക്കാം
പ്രമുഖ ബാങ്കുകൾ നല്‍കുന്ന കിസാന്‍ ക്രെഡിറ്റ്കാര്‍ഡുകൾ
അലഹബാദ് ബാങ്ക് – കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി)
ആന്ധ്രാ ബാങ്ക് – എ.ബി കിസാന്‍ ഗ്രീന്‍ കാര്‍ഡ്
ബാങ്ക് ഓഫ് ബറോഡ – ബി.കെ.സി.സി
ബാങ്ക് ഓഫ് ഇന്‍ഡ്യ – കിസാന്‍ സമാധാന്‍ കാര്‍ഡ്
കാനറാ ബാങ്ക് – കെ.സി.സി
കോര്‍പറേഷന്‍ ബാങ്ക് – കെ.സി.സി
ദേനാ ബാങ്ക് – കിസാന്‍ സ്വര്‍ണ വായ്പാ കാര്‍ഡ്
ഓറിയന്റല്‍ ബാങ്ക് – ഓഫ് കൊമേഴ്സ് – ഓറിയന്റല്‍ ഗ്രീന്‍ കാര്‍ഡ് (ഒ.ജി.സി)
പഞ്ചാബ് നാഷണല്‍ ബാങ്ക് – പി.എന്‍.ബി കൃഷി കാര്‍ഡ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് – കെ.സി.സി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ – കെ.സി.സി
സിന്‍ഡിക്കേറ്റ് ബാങ്ക് – എസ്.കെ.സി.സി
വിജയാ ബാങ്ക് – വിജയാ കിസാന്‍ കാര്‍ഡ്
വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ്പദ്ധതി
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുൾവര്‍ക്കുൾ(കെ.സി.സി -കര്‍ഷക വായ്പാ കാര്‍ഡ്)വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ്പദ്ധതി
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുൾവര്‍ക്ക് വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ സൌകര്യം ലഭ്യമാണ്.