COVID-19

ആരോഗ്യ വകുപ്പില്‍ 3770 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം 3770 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുകയാണ്.

  • 704 ഡോക്ടര്‍മാര്‍
  • 100 സ്പെഷ്യലിസ്റ്റുകള്‍
  • 1196 സ്റ്റാഫ് നഴ്സുമാര്‍
  • 167 നഴ്സിങ് അസിസ്റ്റന്‍റുമാര്‍
  • 246 ഫാര്‍മസിസ്റ്റുകള്‍
  • 211 ലാബ് ടെക്നീഷ്യന്‍മാര്‍
  • 292 ജെഎച്ച്ഐമാര്‍
  • 317 ക്ലീനിങ് സ്റ്റാഫുകള്‍

തുടങ്ങി 34ഓളം വിവിധ തസ്തികളാണ് സൃഷ്ടിച്ചത്. 1390 പേരെ ഇതിനകം നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ജില്ലകളിലെ ആവശ്യകതയനുസരിച്ച് നിയമിച്ചുവരുന്നു.

നേരത്തെ 276 ഡോക്ടര്‍മാരെ പിഎസ്സി വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു. ഇതുകൂടാതെയാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചത്. ഇതിനുപുറമെ നിലവിലുള്ള ഒഴിവുകള്‍ അഡ്ഹോക്ക് നിയമനം വഴി നികത്തുന്നുമുണ്ട്.

Related Articles

Back to top button
error: Content is protected !!
Close