ARMYCENTRAL GOVT JOBDEFENCE

അഗ്നിവീർ റിക്രൂട്ട്‌മെന്റ് കേരളത്തിലെ സോൺ തിരിച്ചുള്ള ആർമി റാലി ഷെഡ്യൂൾ

ഇന്ത്യൻ ആർമിയുടെ അഗ്നിവീർ മുഖേനയുള്ള റിക്രൂട്ട്മെന്റ് റാലിയുടെ കേരളത്തിൽ നടക്കാൻ പോകുന്ന റാലിയുടെ വിജ്ഞാപനം ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിൽ കാലിക്കറ്റ്, തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് ഓഫീസുകൾക്ക് കീഴിലാണ് റിക്രൂട്ട്മെന്റ് റാലി നടത്തപ്പെടുന്നത്. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.

കാലിക്കറ്റ് എ.ആർ.ഒ

കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി നടക്കുന്നത് കാലിക്കറ്റിൽ വച്ചുതന്നെയാണ്. 2022 ഒക്ടോബർ 1 മുതൽ ഒൿടോബർ 20 വരെയാണ് കാലിക്കറ്റിലെ റിക്രൂട്ട്മെന്റ് റാലി നിശ്ചയിച്ചിരിക്കുന്നത്.

കോഴിക്കോട്, കാസർകോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂർ, കണ്ണൂർ, കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നീ ജില്ലകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും റിക്രൂട്ട്മെന്റ് റാലി കാലിക്കറ്റിൽ വെച്ച് നടക്കും.

തിരുവനന്തപുരം എ.ആർ.ഒ

തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫീസിന് കീഴിലെ റാലി നടക്കുന്നത് കൊല്ലം ജില്ലയിൽ വച്ചിട്ടാണ്. 2022 നവംബർ 15 മുതൽ നവംബർ 30 വരെയാണ് കൊല്ലം ജില്ലയിലെ ആർമി ക്രൂട്ട്മെന്റ് റാലി നിശ്ചയിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ളവർ കൊല്ലം ജില്ലയിൽ വെച്ച് നടക്കുന്ന റിക്രൂട്ടിംഗ് റാലിയിൽ പങ്കെടുക്കണം.

താല്പര്യമുള്ളവർ ആഗസ്റ്റ് 05മുതൽ സെപ്റ്റംബർ 03 വരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌റ്റർ ചെയ്യണം.അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ (പത്താംതരം പാസ്), അഗ്നിവീർ (എട്ടാം ക്ലാസ്), അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങൾ സേനയിൽ എൻറോൾ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്.

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റജിസ്‌ട്രേഷന്‍ തീയതി മാറ്റി

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍, സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്നാം തീയതില്‍നിന്ന് ഓഗസ്റ്റ് അഞ്ചാം തീയതിയിലേക്കു മാറ്റിയതായി തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫിസ് അറിയിച്ചു.

ഓഗസ്റ്റ് അഞ്ച് മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 15 മുതല്‍ നവംബര്‍ 30 വരെ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും.

ആർമിയിൽ നിർദ്ദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ 2022 ഓഗസ്റ്റ് 1-ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ നൽകും. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥിയുടെ അഡ്മിറ്റ് കാർഡുകൾ 2022 നവംബർ 01 മുതൽ 10 വരെ അവരുടെ ഇമെയിലിലേക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു

ALSO READ: ഇന്ത്യൻ ആർമി അഗ്നിപഥ് റിക്രൂട്ട്‌മെന്റ് 2022 – 25000+ അഗ്നിവീർ പോസ്റ്റുകൾക്ക് ഓൺലൈനായി അപേക്ഷിക്കുക

ALSO READ: എന്താണ് അഗ്നിപഥ് പദ്ധതി, ആർക്കെല്ലാം അപേക്ഷിക്കാം? 

ALSO READ: ഇന്ത്യൻ ആർമി റിക്രൂട്ട്‌മെന്റ് 2022 ഏറ്റവും പുതിയ ഒഴിവുകളിലേക്ക് അപേക്ഷിക്കുക

Related Articles

Back to top button
error: Content is protected !!
Close