Uncategorized

അധ്യാപക/ക്യാമ്പ് അസിസ്റ്റന്റ്/ടെക്നിക്കൽ അസിസ്റ്റൻ്റ് /കേര സമൃദ്ധി -പരാഗണ തൊഴിലാളികൾക്ക് അഭിമുഖം

അധ്യാപക ഒഴിവ്

ഐഎച്ച്ആർഡിയുടെ കീഴിൽ കൊടുങ്ങല്ലൂർ എറിയാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

  • ഇംഗ്ലീഷ്,
  • മലയാളം,
  • ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്.

ഇംഗ്ലീഷ് വിഭാഗത്തിലേക്ക് 24 ന് രാവിലെ 10 നും

മലയാളം, ഹിന്ദി വിഭാഗങ്ങളിലേക്ക് 25 ന് രാവിലെ 10 നുമാണ് അഭിമുഖം.

50 ശതമാനത്തിൽ കുറയാതെ മാർക്കുള്ള പിജി, നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം കോളേജിൽ റിപ്പോർട്ട് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് 0480 2816270

ക്യാമ്പ് അസിസ്റ്റന്റ് നിയമനം

മാനന്തവാടി സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജിലെ പരീക്ഷാ മൂല്യ നിര്‍ണയ ക്യാമ്പിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ദിവസ വേതന വ്യവസ്ഥയില്‍ ക്യാമ്പ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.

ബിരുദം അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക്  അപേക്ഷിക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 21 നകം [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷകള്‍ പരിശോധിച്ച് കൂടിക്കാഴ്ചയ്ക്ക് യോഗ്യരായ ഉദ്യാഗാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.

ടെക്നിക്കൽ അസിസ്റ്റൻ്റ് അഭിമുഖം

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ സബ്മിഷൻ ഓൺ അഗ്രികൾച്ചർ മെക്കനൈസേഷൻ സ്കീം (എസ്.എം.എ.എം) നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി കോട്ടയം ജില്ലയിൽ കരാര്‍ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റൻ്റിനെ നിയമിക്കുന്നു.

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും അഗ്രികൾച്ചർ എഞ്ചിനീയറിംഗിൽ ബിരുദമാണ് യോഗ്യത.

എസ്.എം.എ.എം പദ്ധതിയിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന.

താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം കോട്ടയം കൃഷി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ സെപ്റ്റംബർ 25 ന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ഫോൺ: 04812561585, 9447225802

കേര സമൃദ്ധി -പരാഗണ തൊഴിലാളികൾക്ക് ഇന്റർവ്യൂ

കേര സമൃദ്ധി പദ്ധതിയുടെ ഭാഗമായി ചാവക്കാട്, അയ്യന്തോൾ, നാട്ടിക വിത്ത് വികസന യൂണിറ്റുകളിലേക്ക്  2020- 21 സീസണിൽ പരാഗണ ജോലികൾ ചെയ്യുന്നതിനും വിത്ത് തേങ്ങകൾ വിളവെടുപ്പ് നടത്തുന്നതിനും പരിചയസമ്പന്നരായ തെങ്ങുകയറ്റ തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25 വൈകീട്ട് 5 മണി.

  • സെപ്റ്റംബർ 30ന് നാട്ടിക കൃഷി ഭവനിലും
  • ഒക്ടോബർ ഒന്നിന് ചാവക്കാട് വിത്ത് വികസന യൂണിറ്റിലും
  • ഒക്ടോബർ 5 ന് അയ്യന്തോൾ കൃഷി ഭവനിലും രാവിലെ 10.30 മുതൽ 2 വരെ ഇന്റർവ്യൂ നടക്കും.

അപേക്ഷകർ 18 നും 60 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

ഇതിനുമുമ്പ് ജോലിയിൽ നിന്ന് നീക്കം ചെയ്തവരും ശിക്ഷാനടപടികൾക്ക് വിധേയരായവരും അപേക്ഷകൾ അയക്കേണ്ടതില്ല.

ജനന തീയതി തെളിയിക്കുന്ന സാക്ഷ്യപത്രം, തെങ്ങുകയറുവാനുള്ള ശാരീരികക്ഷമത തെളിയിക്കുന്ന സർക്കാർ ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണമെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

ഫോൺ :0487-2333297

Related Articles

Back to top button
error: Content is protected !!
Close