ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് ഒഴിവുകളിലേക്ക് വിജ്ഞാപനം – ഓൺലൈൻ വഴി അപേക്ഷിക്കാം

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നേവിക് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഒരു ജോലിയാണ് ഇത്. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം, എന്നിവ ചുവടെ പരിശോധിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 7 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
➤ സ്ഥാപനം : ഇന്ത്യൻ കോസ്റ്റ് ഗാർഡ്
➤ ജോലി തരം : കേന്ദ്ര സർക്കാർ ജോലി
➤ ആകെ ഒഴിവുകൾ : 50
➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 30/11/2020
➤ അവസാന തീയതി : 07/12/2020
➤ ഔദ്യോഗിക വെബ്സൈറ്റ് : https://www.joinindiancoastguard.gov.in/
ഒഴിവുകളുടെ വിശദാംശങ്ങൾ
ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (Cook&Steward) തസ്തികയിലേക്ക് ആകെ 50 ഒഴിവുകളുണ്ട്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
⬤ UR-20
⬤ EWS-05
⬤ OBC-14
⬤ ST-03
⬤ SC-08
ശമ്പള വിശദാംശങ്ങൾ
ഇന്ത്യൻ കോസ്റ്റ് ഗാർഡ് നിയമനം വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 21700 രൂപ ശമ്പളം ലഭിക്കും
പ്രായപരിധി
⬤ 18 വയസ് മുതൽ 22 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം. 01/04/1999 നും 31/03/2003 നും ഇടയിൽ ജനിച്ചവരായിരിക്കണം.
⬤ SC/ST വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് മൂന്നുവർഷവും ഇളവ് ലഭിക്കുന്നതാണ്.
⬤ മറ്റ് പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
സംസ്ഥാന സർക്കാർ അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും ബോർഡിൽനിന്നും 50 ശതമാനത്തിൽ കുറയാത്ത പത്താംക്ലാസ് വിജയം. (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ച് ശതമാനം ഇളവ് ലഭിക്കും. സ്പോർട്സ് വിഭാഗത്തിൽ ദേശീയ ലെവലിൽ ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം അല്ലെങ്കിൽ മൂന്നാം സ്ഥാനംനേടിയവർക്കും ഇളവ് ലഭിക്കുന്നതാണ്)
തിരഞ്ഞെടുക്കൽ നടപടിക്രമം
എഴുത്തുപരീക്ഷ, ശാരീരിക യോഗ്യതാ പരീക്ഷ, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് ഒഴിവുകളിലേക്ക് നിയമനം നടത്തുക.
അപേക്ഷിക്കേണ്ടവിധം?
താഴെ കൊടുത്തിട്ടുള്ള അപ്ലൈ നൗ ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤ നവംബർ 30 മുതലാണ് അപേക്ഷിക്കാൻ സാധിക്കുക.
➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞ മാനദണ്ഡങ്ങൾ പൂർണമായും നേടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക

ഫയർ ആൻഡ് റെസ്ക്യൂ സർവ്വിസിൽ ഫയർ വുമൺ (ട്രെയിനി):കേരള പിഎസ്‌സി വിജ്ഞാപനം-2020
കേരള പിഎസ്‌സി:സപ്ലൈക്കോ റിക്രൂട്ട്മെന്റ് 2020 – ജൂനിയർ മാനേജർ (ഇൻഫർമേഷൻ മാനേജ്മെന്റ്) ഒഴിവുകൾ
എസ്‌ബിഐ 2000 പ്രൊബേഷണറി ഓഫീസർ റിക്രൂട്ട്മെന്റ് 2020
കേരള പിഎസ്‌സി: പോലീസ് റിക്രൂട്ട്മെന്റ് 2020 – ഫിംഗർ പ്രിന്റ് സെർച്ചർ ഒഴിവുകൾ
കെസിസിപിഎൽ റിക്രൂട്ട്മെന്റ് 2020 – ഓൺലൈനിൽ അപേക്ഷിക്കുക
കേരള പിഎസ്‌സി ഡ്രൈവർ വിജ്ഞാപനം 2020: ഓൺലൈനിൽ അപേക്ഷിക്കുക
SSC CHSL(10+2) 2020: റിക്രൂട്ട്മെന്റ് 2020 – 6000 പോസ്റ്റൽ പിഎ, എസ്എ, ഡിഇഒ, എൽഡിസി ഒഴിവുകൾ
കേരള പിഎസ്‌സി: കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2020
കേരള പിഎസ്‌സി പ്യൂൺ റിക്രൂട്ട്‌മെന്റ് 2020 : ഓൺലൈനിൽ അപേക്ഷിക്കുക
സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ 386 ഒഴിവുകൾ-2020
കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഐഒസിഎൽ റിക്രൂട്ട്മെന്റ് 2020: 482 അപ്രന്റീസ് / ജെഇഎ, മറ്റ് ഒഴിവുകൾ