Uncategorized

ഔഷധി റിക്രൂട്ട്‌മെന്റ് 2022: ബോയിലർ ഓപ്പറേറ്റർ, പ്രൊഡക്ഷൻ സൂപ്പർവൈസർ ഒഴിവുകളിലേക്ക് ഓഫ്‌ലൈനായി അപേക്ഷിക്കുക

 

കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള ആയുർവേദ ഔഷധ യൂണിറ്റായ ഔഷധി പ്രൊഡക്ഷൻ സൂപ്പർവൈസർ, ബോയിലർ ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിൽ താൽക്കാലികമായി ഒരു വർഷത്തേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 ഏപ്രിൽ 4 വരെ അപേക്ഷകൾ സമർപ്പിക്കാം. വിദ്യാഭ്യാസയോഗ്യത, പ്രതിമാസ വേതനം, ഒഴിവുകളുടെ എണ്ണം, പ്രായപരിതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

ജോലിയുടെ വിശദാംശങ്ങൾ

• ബോർഡ്‌: ഔഷധി

• ജോലി തരം: Kerala Govt

• ആകെ ഒഴിവുകൾ: 02

• വിജ്ഞാപന നമ്പർ: ഇ4-02/06

• ജോലിസ്ഥലം: തൃശ്ശൂർ

• അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ

• അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 20

• അവസാന തീയതി: 2022 ഏപ്രിൽ 7

ഒഴിവ് വിശദാംശങ്ങൾ

ഔഷധി പുറത്തിറക്കിയ വിജ്ഞാപന പ്രകാരം പ്രൊഡക്ഷൻ സൂപ്പർവൈസർ, ബോയിലർ ഓപ്പറേറ്റർ തുടങ്ങിയ തസ്തികളിലേക്ക് ആകെ നാല് ഒഴിവുകളാണ് ഉള്ളത്.

  • പ്രൊഡക്ഷൻ സൂപ്പർവൈസർ: 03
  • ബോയിലർ ഓപ്പറേറ്റർ: 01

പ്രായപരിധി വിശദാംശങ്ങൾ

20 വയസ്സിനും 41 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ലഭിക്കുന്നതാണ്

വിദ്യാഭ്യാസ യോഗ്യതകൾ

1. പ്രൊഡക്ഷൻ സൂപ്പർവൈസർ

ബി.എസ്.സി ( കെമിസ്ട്രി/ ബയോകെമിസ്ട്രി/ ബോട്ടണി/ ബയോടെക്നോളജി) ബിടെക്, ബി-ഫാം ആയുർവേദ

2. ബോയിലർ ഓപ്പറേറ്റർ

ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബ്രോയിലർ കോംപിറ്റൻസി സർട്ടിഫിക്കറ്റ്

ശമ്പള വിശദാംശങ്ങൾ

ഔഷധി റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.

  • പ്രൊഡക്ഷൻ സൂപ്പർവൈസർ: 12,100/-
  • ബോയിലർ ഓപ്പറേറ്റർ: 13,600/-

അപേക്ഷിക്കേണ്ടവിധം?

  • യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ഏപ്രിൽ 7 വൈകുന്നേരം 5 മണിക്ക് മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്
  • വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ചുവടെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
  • വിലാസം:

The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur – 680006

  • അപേക്ഷയോടൊപ്പം ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
  • കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

Notification: Click Here

Related Articles

Back to top button
error: Content is protected !!
Close