EDUCATION

കേരളത്തിലെ വിവിധ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം 10/12/2020

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സില്‍ ഒഴിവുള്ള പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജനറല്‍ നഴ്‌സിംഗ്/ബി.എസ്.സി നഴ്‌സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ബിരുദം എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 7,000 രൂപ സ്റ്റൈപെന്‍ഡ് ലഭിക്കും

അവസാന തീയതി ഡിസംബര്‍ 22. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9745156700, 9605770068




സ്‌പോട്ട് അഡ്മിഷന്‍

കഴക്കൂട്ടം ഗവ. ഐ.റ്റി.ഐയില്‍ ഒഴിവുള്ള ഡ്രസ് മേക്കിംഗ്, സ്വീയിംഗ് ടെക്ക്‌നോളജി കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രക്ഷിതാവിനൊപ്പം ഡിസംബര്‍ 11ന് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നേരിട്ടെത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9446183579, 9495485166.

എറിയാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സീറ്റൊഴിവ്

ഐ എച്ച് ആർ ഡിയുടെ കീഴിൽ കൊടുങ്ങല്ലൂർ എറിയാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ  എം എസ് സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സിൽ മാനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള പ്രൊഫഷണൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടുക.

ഫോൺ: 0480 28162708547005078




ഗവ.വനിതാ പോളിടെക്നിക്കില്‍ സ്പോട്ട് അഡ്മിഷന്‍ 11 ന്

കോഴിക്കോട് ഗവ. വനിതാ പോളിടെക്നിക്ക് കോളേജിലെ ജി.ഐ.എഫ്.ഡി സെന്ററിലെ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സില്‍ മുസ്ലിം, ഈഴവ, എസ്‌സി വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബര്‍ 11ന് കോഴിക്കോട് ഗവ.വനിതാ പോളിടെക്നിക്ക് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.   ഈ വിഭാഗങ്ങളില്‍പെട്ട നേരത്തെ അപേക്ഷ നല്‍കിയവര്‍ക്ക് സ്പോട്ട് അഡിഷനില്‍ പങ്കെടുക്കാം.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എസ്.എസ്.എല്‍.സി,  ടി.സി, സി.സി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 11ന് രാവിലെ 10 മണിക്കകം ഗവ.വനിതാ പോളിടെക്നിക്കില്‍ പേര് രജിസ്റ്റര്‍  ചെയ്യണം.  ഫീസ് 2,100 രൂപ കരുതണം.

ഫോണ്‍ : 0495 2370714.

കമ്മ്യൂനിറ്റി ക്വാട്ടയില്‍ സീറ്റ് ഒഴിവ്

 
വണ്ടൂര്‍ അംബേദ്കര്‍  ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ 2020- 21 അധ്യയന വര്‍ഷം ഒന്നാം വര്‍ഷ ബി.കോം കോ ഓപ്പറേഷന്‍, ബി.എ എക്കണോമിക്സ്, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി മാത്തമാറ്റിക്സ് എന്നീ കോഴ്സുകളില്‍  കമ്മ്യൂനിറ്റി കോട്ട (എസ്.സി) യില്‍ സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 11ന്  ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുന്‍പ് കോളജില്‍ റിപ്പോര്‍ട്ട് ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04931 – 249666 / 9745622207.




പിടിഎം ഗവ കോളജില്‍ എസ്. ടി എസ്.സി സീറ്റൊഴിവ്

പെരിന്തല്‍മണ്ണ പിടിഎം ഗവ.കോളജില്‍ ബി.എ  അറബിക്, ബി.എ ഇംഗ്ലീഷ്, ബി.ബി.എ, ബി.എസ്.സി മാത്തമാറ്റിക്സ്, ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി എന്നീ കോഴ്സുകളില്‍ എസ്.ടി വിഭാഗത്തില്‍ രണ്ട് ഒഴിവുകളും ബി.എ അറബിക് കോഴ്സിന് എസ്.സി വിഭാഗത്തില്‍ ഏഴ് ഒഴിവുകളുമുണ്ട്. കാപ് രജിസ്ട്രേഷന്‍ ഉള്ള പ്രസ്തുത വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2020 ഡിസംബര്‍ 11 ന് ഉച്ചയ്ക്ക് 12 മണിക്ക് കോളജില്‍ നേരിട്ട് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9495552560.

ബിടെക് ഈവനിംഗ് കോഴ്‌സ്: സ്‌പോട്ട് അഡ്മിഷൻ 12ന്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഈവനിംഗ് ഡിഗ്രി കോഴ്‌സിൽ ബി.ടെക് കമ്പ്യൂട്ടർ എൻജിനിയറിങ് വിഭാഗത്തിൽ ഡിസംബർ 12ന് ഉച്ചയ്ക്ക് രണ്ടിന് സ്‌പോട്ട് അഡ്മിഷൻ നടത്തും.
വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എൻ.ഒ.സി, ഡിപ്ലോമ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആന്റ് കോണ്ടാക്ട് സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ എത്തണം.

വിശദവിവരങ്ങൾക്ക്: 0471-2515508, 9447411568.




ഐസിഫോസ്സ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്: 15 വരെ അപേക്ഷിക്കാം

കേരളസർക്കാരിന്റെ കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രി ആന്റ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
പൈത്തൺ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീൻ ലേണിംഗ്, ലാടെക്ക് എന്നിവയാണ് കോഴ്സുകൾ. ഡിസംബർ 21 ന് ക്ലാസ്സ് ആരംഭിക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണൽസിനും ഒരുപോലെ പ്രയോജനപ്പെടുന്ന കോഴ്സിൽ നേരിട്ട് സംവദിക്കാനാവുന്ന മൂഡിൽ സൗകര്യം ഉപയോഗിച്ചാണ് പഠനം.


ദിവസം മൂന്ന് മണിക്കുർ വീതമായിരിക്കും ക്ലാസ്സ്. രാവിലെ 10 മുതൽ ഒരു മണി വരെയും വൈകിട്ട് രണ്ടു മുതൽ അഞ്ച്  വരെയായിരിക്കും പരിശീലനം. പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷയും പ്രൊജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.

എഞ്ചിനീയറിംഗ് ടെക്നോളജി, സയന്റിഫിക് റിസർച്ച് എന്നീ മേഖലകളിൽ സർഗ്ഗാത്മകതയും പ്രശ്നപരിഹാര കഴിവുകളും വളർത്തിയെടുക്കാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. സായാഹ്ന ബാച്ചുകളും സംഘടിപ്പിക്കുന്നുണ്ട്. ഒരു ബാച്ചിൽ 50 പേർക്ക് പങ്കെടുക്കാം.

രജിസ്ട്രേഷൻ അനുസരിച്ച് കൂടുതൽ ബാച്ചുകൾ ക്രമീകരിക്കും. മൊബൈൽ ആപ്ലിക്കേഷനിലൂടെയും പങ്കെടുക്കാം. താൽപര്യമുള്ളവർ  https://icfoss.in/events/upcoming എന്ന വെബ്സൈറ്റിലൂടെ  15 നകം അപേക്ഷിക്കണം.  

ഫോൺ: +91 471 2700013, 7356610110.  

വനിത ഐ.ടി.ഐ യില്‍ സീറ്റൊഴിവ്

കോഴിക്കോട് ഗവ.വനിത ഐ.ടി.ഐ യില്‍ പ്രവേശനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുളളവര്‍ 8593829398, 9995883588 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

സ്‌പോട്ട് അഡ്മിഷന്‍

ചുള്ളിയോട് പ്രവര്‍ത്തിക്കുന്ന നെന്മേനി ഗവണ്‍മെന്റ് വനിത ഐ.ടി.ഐയില്‍ 2020 വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്  പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ ടി.സി, അപേക്ഷാ ഫീസ് 1950 രൂപ, സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 12 ന് മുന്‍പ് ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍ 04936 266700.

LATEST JOB lINKS

This image has an empty alt attribute; its file name is cscsivasakthi.gif

കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റിക്രൂട്ട്മെന്റ് 2020 – വിവിധ സൂപ്രണ്ട് ഒഴിവുകൾ

AAI റിക്രൂട്ട്മെന്റ് 2021 :അപ്രന്റീസ് / ജൂനിയർ എക്സിക്യൂട്ടീവ് / മാനേജർ 548 പോസ്റ്റുകൾ

ആർ‌സി‌എഫ്‌എൽ റിക്രൂട്ട്‌മെന്റ് 2020: 358 ട്രേഡ് അപ്രന്റീസ് തസ്തികകളിൽ ഓൺലൈനായി അപേക്ഷിക്കുക

യുറേനിയം കോര്‍പ്പറേഷനില്‍ 274 അപ്രന്റിസ് ഒഴിവുകള്‍

കേരള പി‌എസ്‌സി വിജ്ഞാപനം – സൂപ്രണ്ടിനും മറ്റ് ഒഴിവുകൾക്കും അപേക്ഷിക്കുക | Rs. പ്രതിമാസം 35700-75600 ശമ്പളം

ആർ‌ആർ‌ബി എൻ‌ടി‌പി‌സി, ഗ്രൂപ്പ് ഡി, മറ്റ് പരീക്ഷ തിയ്യതികൾ: പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ പരിശോധിക്കുക

കേരള പി‌എസ്‌സി:പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്‌പെക്റ്റിങ് അസ്സിസ്റ്റന്റ് : കേരള പി.എസ്.സി റിക്രൂട്ട്മെന്റ് 2020

വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റിൽ കെയർടേക്കർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം

ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം

AFCAT നോട്ടിഫിക്കേഷൻ 2021: ഓൺലൈൻ അപേക്ഷ, പരീക്ഷാ രീതി, സിലബസ്, ഒഴിവുകളുടെ വിശദാംശങ്ങൾ പരിശോധിക്കുക

പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ): പി‌എസ്‌സി സ്പെഷ്യൽ റിക്രൂട്ട്മെന്റ്

SSC CHSL(10+2) 2020: റിക്രൂട്ട്മെന്റ് 2020 – 6000 പോസ്റ്റൽ പിഎ, എസ്എ, ഡിഇഒ, എൽഡിസി ഒഴിവുകൾ

ഫയർ ആൻഡ് റെസ്ക്യൂ സർവ്വിസിൽ ഫയർ വുമൺ (ട്രെയിനി):കേരള പി‌എസ്‌സി വിജ്ഞാപനം-2020

കേരള വാട്ടർ അതോറിറ്റിയിൽ 88 ഓപ്പറേറ്റർ ഒഴിവുകൾ: കേരള പി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് ഒഴിവുകളിലേക്ക് വിജ്ഞാപനം – ഓൺലൈൻ വഴി അപേക്ഷിക്കാം

ക്ലർക്ക്, അസിസ്റ്റന്റ്, മറ്റ് തസ്തികകൾക്കായി കേരള പി.എസ്.സി റിക്രൂട്ട്മെന്റ് 2020, 187+ ഒഴിവുകൾ:

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ 386 ഒഴിവുകൾ-2020

കാനറ ബാങ്ക് റിക്രൂട്ട്മെന്റ് 2020, 220 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ

കേരള പി‌എസ്‌സി:അപെക്സ് സൊസൈറ്റീസ് റിക്രൂട്ട്മെന്റ് 2020 – ടൈപ്പിസ്റ്റ് Gr II / ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ ഒഴിവുകൾ

Related Articles

Back to top button
error: Content is protected !!
Close