ARMYCENTRAL GOVT JOBDEFENCE

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റജിസ്‌ട്രേഷന്‍ തീയതി മാറ്റി

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍, സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്നാം തീയതില്‍നിന്ന് ഓഗസ്റ്റ് അഞ്ചാം തീയതിയിലേക്കു മാറ്റിയതായി തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫിസ് അറിയിച്ചു.

ഓഗസ്റ്റ് അഞ്ച് മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 15 മുതല്‍ നവംബര്‍ 30 വരെ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും.

ALSO READ: ഇന്ത്യൻ ആർമി അഗ്നിപഥ് റിക്രൂട്ട്‌മെന്റ് 2022 – 25000+ അഗ്നിവീർ പോസ്റ്റുകൾക്ക് ഓൺലൈനായി അപേക്ഷിക്കുക

ALSO READ: എന്താണ് അഗ്നിപഥ് പദ്ധതി, ആർക്കെല്ലാം അപേക്ഷിക്കാം? 

ALSO READ: ഇന്ത്യൻ ആർമി റിക്രൂട്ട്‌മെന്റ് 2022 ഏറ്റവും പുതിയ ഒഴിവുകളിലേക്ക് അപേക്ഷിക്കുക

ALSO READ : അഗ്നിവീർ റിക്രൂട്ട്‌മെന്റ് കേരളത്തിലെ സോൺ തിരിച്ചുള്ള ആർമി റാലി ഷെഡ്യൂൾ

Related Articles

Back to top button
error: Content is protected !!
Close