CENTRAL GOVT JOB

തപാൽ വകുപ്പിൽ ഏജൻറ് നിയമനം

അമ്പലപ്പുഴ: ആലപ്പുഴ പോസ്റ്റൽഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് എന്നിവയ്ക്കായി ഏജന്റുമാരെ തിരഞ്ഞെടുക്കുന്നു. 18-നും അൻപതിനുമിടയിൽ പ്രായമുള്ള പത്താംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. വിരമിച്ച സർക്കാർ ജീവനക്കാർക്ക് പ്രായപരിധി 65 വയസ്സാണ്‌.

ഇൻഷുറൻസ് മേഖലയിൽ മുൻപരിചയം, കംപ്യൂട്ടർ പരിജ്ഞാനം എന്നിവയുള്ളവർക്ക് മുൻഗണന. അരൂർമുതൽ തോട്ടപ്പള്ളിവരെയുള്ള തപാൽ ഡിവിഷനിലെ താമസക്കാരായിരിക്കണം. താത്‌പര്യമുള്ളവർ പത്താംതീയതിക്കു മുൻപായി 9846447020, 9746197020 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.

ബയോഡേറ്റ, വയസ്സ്, പ്രവൃത്തിപരിചയം, യോഗ്യതകൾ എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം [email protected] എന്ന ഇ-മെയിലിൽ 12-നകം അയക്കണം.

ഒറ്റപ്പാലം പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ ചേർക്കുന്നതിനായി ഏജന്റുമാരെ നിയമിക്കുന്നു. 18-നും 50-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം.

തൊഴിൽരഹിതരോ, സ്വയംതൊഴിലുള്ളവരോ ആയ യുവതീയുവാക്കൾ, ഏതെങ്കിലും ഇൻഷുറൻസ് കമ്പനികളിൽ മുൻ പ്രവൃത്തിപരിചയമുള്ളവർ, വിമുക്തഭടന്മാർ, അങ്കണവാടി ജീവനക്കാർ, മഹിളാ മണ്ഡൽ വർക്കേഴ്‌സ്, ഗ്രാമപ്പഞ്ചായത്ത് മെമ്പർമാർ, കംപ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ട്. വിരമിച്ച സർക്കാർജീവനക്കാരെ ഫീൽഡ് ഓഫീസറായും നിയമിക്കും. അപേക്ഷകർ മൊബൈൽനമ്പർ, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് പകർപ്പ്, മറ്റ്‌ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പികൾസഹിതം രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോസഹിതം വെള്ളക്കടലാസിൽ അപേക്ഷയും ബയോഡാറ്റയും തയ്യാറാക്കി അപേക്ഷ നൽകണം.

വിലാസം:

പോസ്റ്റൽ സൂപ്രണ്ട്, ഒറ്റപ്പാലം ഡിവിഷൻ, ഷൊർണൂർ 679121.

ഫോൺ: 9633516779, 7907776278.

ആലുവ: ആലുവ പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് തുടങ്ങിയ തപാൽ വകുപ്പ് പദ്ധതികളിലേക്ക് ഏജന്റുമാരെ നിയമിക്കുന്നു. 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർ, സ്വയംതൊഴിൽ ചെയ്യുന്ന യുവതീ യുവാക്കൾ എന്നിവർക്ക് കമ്മിഷൻ വ്യവസ്ഥയിലാണ് നിയമനം. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. മുൻ ഇൻഷുറൻസ് ഏജന്റുമാർ, ആർ.ഡി. ഏജന്റുമാർ, വിമുക്തഭടന്മാർ, ജനപ്രതിനിധികൾ, വിരമിച്ച അധ്യാപകർ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണന. ജൂലായ് 9 നകം ആലുവ പോസ്റ്റൽ ഡിവിഷനിൽ അപേക്ഷിക്കണം.

വിവരങ്ങൾക്ക്: 9446420626. 04842624408.

തിരുവല്ല: പോസ്റ്റൽ ഡിവിഷനിൽ ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി ഡയറക്ട് ഏജന്റ്മാർ, ഫീൽഡ് ഓഫീസർമാരെ നിയമിക്കുന്നു. 18-നും 65-നും മധ്യേ പ്രായമുള്ളവർ ജൂലായ് 10-ന് മുമ്പ് അപേക്ഷിക്കണം.

ഫോൺ: 0469 2602591.

കൊല്ലം : കൊല്ലം പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മിഷൻ വ്യവസ്ഥയിൽ ഇൻഷുറൻസ് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു. 18 മുതൽ 50 വരെ പ്രായമുള്ള പത്താം ക്ലാസ്/തത്തുല്യ യോഗ്യതയുള്ള തൊഴിൽ രഹിതരെയും സ്വയംതൊഴിൽ ചെയ്യുന്നവരെയുമാണ് ഡയറക്ട് ഏജൻറുമാരായി നിയമിക്കുന്നത്.

65-ൽ താഴെ പ്രായമുള്ള കേന്ദ്ര, സംസ്ഥാന സർവീസിൽനിന്ന് വിരമിച്ചവരെയാണ് ഫീൽഡ് ഓഫീസർമാരായി നിയമിക്കുന്നത്. ജൂലായ് 15-ന് രാവിലെ 10 മുതൽ കൊല്ലം പോസ്റ്റൽ സീനിയർ സൂപ്രണ്ട് കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. മുൻ ഇൻഷുറൻസ് ഏജന്റുമാർ, മഹിളാ പ്രധാൻ ഏജന്റുമാർ, വിമുക്തഭടന്മാർ, ജനപ്രതിനിധികൾ, വിരമിച്ച അധ്യാപകർ, കംപ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണന.

കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനു കീഴില്‍ വയനാട് ജില്ലയിലെ വൈത്തിരി, സുല്‍ത്താല്‍ ബത്തേരി താലൂക്ക് പരിധിയില്‍ താമസിക്കുന്ന 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുളള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ തുടങ്ങിയവരെ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്/ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റ് ആയി നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസായിരിക്കണം. മുന്‍ ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്ത ഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ബയോഡാറ്റ മൊബൈല്‍ നമ്പര്‍ സഹിതം [email protected] ലേക്ക്് ഇ-മെയില്‍ ചെയ്യണം. വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അയക്കണം. ഇന്റര്‍വ്യൂ തീയതി അപേക്ഷകരെ അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 5,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്‍എസ്സി/കെവിപി ആയി കെട്ടിവെക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച്.

ഫോണ്‍ : 0495 2384770, 2386166.

കാസർകോട്: പോസ്റ്റൽ ഡിവിഷനിൽ തപാൽ ലൈഫ് ഇൻഷുറൻസ് ഗ്രാമീണ തപാൽ ഇൻഷുറൻസ് ഏജന്റ്, ഫീൽഡ് ഓഫീസർമാരെ നിയമിക്കുന്നു. കമ്മീഷൻ വ്യവസ്ഥയിലാണ് നിയമനം.

18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്കും സ്വയം തൊഴിൽ ചെയ്യുന്ന യുവതീ യുവാക്കൾക്കും ഡയറക്ടർ ഏജന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. 65 വയസ്സിൽ താഴെ പ്രായമുള്ള കേന്ദ്ര-സംസ്ഥാന സർവീസിൽ നിന്ന്‌ വിരമിച്ചവർക്ക് ഫീൽഡ് ഓഫീസർ തസ്തികയിലേക്കും അപേക്ഷിക്കാം.

ജൂലായ് ഏഴിന് മുമ്പ് സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കാസർകോട് ഡിവിഷൻ, കാസർകോട്, 671121 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9809045987.

This image has an empty alt attribute; its file name is cscsivasakthi.gif

യു‌പി‌എസ്‌സി എൻ‌ഡി‌എ2-2021 : ഇന്ത്യൻ ആർമി / നേവി / എയർഫോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു 400 ഒഴിവുകൾ :

ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2021, 350 നാവിക്, യാന്ത്രിക് ഒഴിവുകൾ

IBPS RRB 2021 വിജ്ഞാപനം: 10676 പി‌ഒ, ക്ലർക്ക്, ഓഫീസർ‌മാർ‌ സ്‌കെയിൽ‌-I, II, III പോസ്റ്റുകൾ‌ക്കായി ഐ‌ബി‌പി‌എസ് ആർ‌ആർ‌ബി വിജ്ഞാപനം.

ഇന്ത്യൻ ആർമി സോൾജിയർ ജിഡി റിക്രൂട്ട്മെന്റ് 2021 – വനിതാ മിലിട്ടറി പോലീസ് ഒഴിവുകൾ !!

സതേൺ റെയിൽ‌വേ അപ്രന്റിസ് 2021 വിജ്ഞാപനം 3378 ഒഴിവുകൾ

ഇന്ത്യൻ എയർഫോഴ്സ് റിക്രൂട്ട്മെന്റ് 2021, 334 കമ്മീഷൻഡ് ഓഫീസർമാരുടെ ഒഴിവുകൾ

നബാർഡ് നബാക്കൺസ് റിക്രൂട്ട്മെന്റ് 2021: ബിരുദധാരികൾക്ക് അവസരം

DSSSB റിക്രൂട്ട്മെന്റ് 2021: 7236 ടിജിടി, അസിസ്റ്റന്റ് ടീച്ചർ, എൽഡിസി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Related Articles

Back to top button
error: Content is protected !!
Close