CENTRAL GOVT JOB

എഐ എയർപോർട്ട് സർവീസ് ലിമിറ്റഡ് ; 604 വിവിധ ഒഴിവുകൾ

എഐ എയർപോർട്ട് സർവീസ് ലിമിറ്റഡ് വിവിധ തസ്തികകളിലായി 604 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എയർപോർട്ട് ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. സ്ത്രീകൾക്കും പുരുഷന്മാർക്കും റിക്രൂട്ട്മെന്റ്ലേക്ക് അപേക്ഷിക്കാം.

യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ഏപ്രിൽ 22 വരെ തപാൽ വഴി അപേക്ഷകൾ നൽകാം. അപേക്ഷ സമർപ്പിക്കേണ്ടതിന്റെ ഓരോ ഘട്ടങ്ങളും, യോഗ്യത മാനദണ്ഡങ്ങളും താഴെ നൽകിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മികച്ച ശമ്പളത്തിൽ ജോലി നേടാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

 ജോലി വിശദാംശങ്ങൾ

  • ബോർഡ്: അൽ എയർപോർട്ട് സർവീസ് ലിമിറ്റഡ്
  • ജോലി തരം: State Govt
  • വിജ്ഞാപന നമ്പർ: ഇല്ല
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 604
  • തസ്തിക: —
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • ശമ്പളം: 17250-75,000
  • അപേക്ഷിക്കേണ്ട തീയതി: 2022 ഏപ്രിൽ 1
  • അവസാന തീയതി: 2022 ഏപ്രിൽ 22

 ഒഴിവുകളുടെ വിശദാംശങ്ങൾ

എഐ എയർപോർട്ട് സർവീസ് ലിമിറ്റഡ് വിവിധ പോസ്റ്റുകളിലായി 604 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

  • ടെർമിനൽ മാനേജർ: 01
  • Dy. ടെർമിനൽ മാനേജർ പാക്സ്: 01
  • ഡ്യൂട്ടി ടെർമിനൽ മാനേജർ: 06
  • ജൂനിയർ എക്സിക്യൂട്ടീവ് ടെക്നിക്കൽ: 05
  • റാമ്പ് സർവീസ് ഏജന്റ്: 12
  • യൂട്ടിലിറ്റി ഏജന്റ് റാമ്പ് ഡ്രൈവർ: 96
  • കസ്റ്റമർ ഏജന്റ്: 206
  • ഹാൻഡിമാൻ/ ഹാൻഡി വുമൺ: 277

 പ്രായപരിധി വിശദാംശങ്ങൾ

  • ടെർമിനൽ മാനേജർ: 55 വയസ്സ്
  • Dy. ടെർമിനൽ മാനേജർ പാക്സ്: 55 വയസ്സ്
  • ഡ്യൂട്ടി ടെർമിനൽ മാനേജർ: 55 വയസ്സ്
  • ജൂനിയർ എക്സിക്യൂട്ടീവ് ടെക്നിക്കൽ: 28 വയസ്സ്
  • റാമ്പ് സർവീസ് ഏജന്റ്: 28 വയസ്സ്
  • യൂട്ടിലിറ്റി ഏജന്റ് റാമ്പ് ഡ്രൈവർ: 28 വയസ്സ്
  • കസ്റ്റമർ ഏജന്റ്: 28 വയസ്സ്
  • ഹാൻഡിമാൻ/ ഹാൻഡി വുമൺ: 28 വയസ്സ്

 വിദ്യാഭ്യാസ യോഗ്യത

1. ടെർമിനൽ മാനേജർ

› അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി

› 20 വർഷത്തെ പ്രവൃത്തിപരിചയം

2. Dy. ടെർമിനൽ മാനേജർ- പാക്സ്

› അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി

› 18 വർഷത്തെ പ്രവൃത്തിപരിചയം

3. ഡ്യൂട്ടി മാനേജർ ടെർമിനൽ

› അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി

› കുറഞ്ഞത് 16 വർഷത്തെ പ്രവൃത്തിപരിചയം

4. ജൂനിയർ എക്സിക്യൂട്ടീവ് ടെക്നിക്കൽ

› അംഗീകൃത സർവകലാശാലയിൽ നിന്നും മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ പ്രൊഡക്ഷൻ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എന്നിവയിലേതെങ്കിലും വിഭാഗത്തിൽ എൻജിനീയറിങ്

› ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം

› അതുപോലെ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം

5. റാമ്പ് സർവീസ് ഏജന്റ്

› മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ പ്രൊഡക്ഷൻ/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ എന്നിവയിലേതെങ്കിലും വിഭാഗത്തിൽ മൂന്നുവർഷത്തെ എൻജിനീയറിങ് ഡിപ്ളോമ

› അപേക്ഷകന് ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം

6. യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ

› എസ്എസ്എൽസി പാസായിരിക്കണം

› സാധുവായ ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്

7. കസ്റ്റമർ ഏജന്റ്

› അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി

› IATA-UFTAA അല്ലെങ്കിൽ IATA-FIATA അല്ലെങ്കിൽ IATA-DGR അല്ലെങ്കിൽ IATA-CARGO

8. ഹാൻഡിമാൻ/ ഹാൻഡി വുമൺ

› എസ്എസ്എൽസി പാസായിരിക്കണം

› ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം

› ഹിന്ദി സംസാരിക്കാൻ അറിഞ്ഞിരിക്കണം

 ശമ്പള വിശദാംശങ്ങൾ

  • ടെർമിനൽ മാനേജർ: 75,000/-
  • Dy. ടെർമിനൽ മാനേജർ പാക്സ്: 60,000/-
  • ഡ്യൂട്ടി ടെർമിനൽ മാനേജർ: 45,000/-
  • ജൂനിയർ എക്സിക്യൂട്ടീവ് ടെക്നിക്കൽ: 25,300/-
  • റാമ്പ് സർവീസ് ഏജന്റ്: 21,300/-
  • യൂട്ടിലിറ്റി ഏജന്റ് റാമ്പ് ഡ്രൈവർ: 19,350/-
  • കസ്റ്റമർ ഏജന്റ്: 21,300/-
  • ഹാൻഡിമാൻ/ ഹാൻഡി വുമൺ: 17,520/-

 എങ്ങനെ അപേക്ഷിക്കാം

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വിശദമായി പരിശോധിക്കുക

› അപേക്ഷിക്കാൻ താല്പര്യമുള്ളവർ ഇതോടൊപ്പം നൽകിയിട്ടുള്ള അപേക്ഷാ ഫോറം പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക

› അപേക്ഷകൾ 2022 ഏപ്രിൽ 22ന് മുൻപ് എത്തേണ്ടതാണ്

› 500 രൂപയാണ് അപേക്ഷാ ഫീസ് അടക്കേണ്ടത്

› അപേക്ഷാഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന “AI Airport Service Limited” എന്നപേരിൽ മുംബൈയിൽ മാറാവുന്ന വിധത്തിൽ അയക്കുക

സ്പീഡ് പോസ്റ്റ്/ഡ്രോപ്പ് ബോക്സിനുള്ള വിലാസം:-

To,
HRD Department, Air India Premises,
AI Airport Services Limited
New Technical Area, GS Building,
Ground Floor, Kolkata: 700 052
(Landmark: NSCBI Airport / Opposite Airport Post Office)
PH: (033) 2569-5096.

› ഒരിക്കൽ അടച്ച അപേക്ഷാഫീസ് യാതൊരുകാരണവശാലും തിരികെ ലഭിക്കുന്നതല്ല

› വിരമിച്ച സൈനികർ/ പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ എന്നിവർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല

NOTIFICATION & APPLICATION : CLICK HERE

Related Articles

Back to top button
error: Content is protected !!
Close