Uncategorized

അസാപ്പിന്റെ തൊഴില്‍ നൈപുണ്യ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം

അസാപ്പിന്റെ( അഡീഷണല്‍ സ്‌കില്‍ അക്വസിഷന്‍ പ്രോഗ്രാം ) വിവിധ തൊഴില്‍ നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.  

ആമസോണ്‍, സെയില്‍സ് ഫോഴ്‌സ് തുടങ്ങിയവരുടെ സര്‍ട്ടിഫിക്കേഷനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡെവലപ്പറും ക്ലൗഡ് കമ്പ്യൂട്ടിങ് കോഴ്‌സുമടക്കമുള്ള 12 കോഴ്‌സുകളാണ് അസാപ് നല്‍കുന്നത്.

 ജില്ലയിലെ അഞ്ച് അസാപ് അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററുകളിലായാണ് കോഴ്‌സുകള്‍ നടക്കുക. 756 മണിക്കൂര്‍ കാലാവധിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡെവലപ്പര്‍ കോഴ്‌സിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

35000 രൂപയാണ് ഫീസ്, അഞ്ചാം സെമസ്റ്റര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കാണ് ബാച്ച് ആരംഭിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് ജൂലൈ 27 വരെ രജിസ്‌ട്രേഷന്‍ ചെയ്യാം.ഓണ്‍ലൈന്‍ യോഗ്യത പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടക്കും.

  • ഗൂഗില്‍ അസോസിയേറ്റ് ക്ലൗഡ് ഫൗണ്ടേഷന്‍,
  •  സെയില്‍സ് ഫോഴ്‌സ് അഡ്മിനിസ്‌ട്രേറ്റര്‍,
  • ആമസോണ്‍ വെബ് സര്‍വീസ് അക്കാദമി കോഴ്‌സുകള്‍ ,  
  • ക്ലൗഡ ഫൗണ്ടേഷന്‍
  • ക്ലൗഡ്  അസോസിയേറ്റ്,
  • സെയില്‍സ് ഫോഴ്‌സ് മുഖേന ലഭ്യമാക്കുന്ന കോഴ്‌സുകള്‍ ,
  • റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ ,
  • വെര്‍ച്വല്‍ റിയാലിറ്റി,
  • കോഡിങ്ങ്‌സ്്കില്‍സ്, ജനറേറ്റീവ് ഡിസൈനര്‍ ,
  • തുടങ്ങിയ കോഴ്‌സുകളാണ് അസാപ് നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in,http://asapkarala.gov.in/initiatives/asdc ലോ,  9495999790, 9495999700 എന്ന ഫോണ്‍ നമ്പറിലോ ബദ്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!
Close