Uncategorized
ആടുവളർത്തൽ 1,00,000 രൂപ ധനസഹായത്തിന് അപേക്ഷിക്കാം
കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ ആടുവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിലേയ്ക്ക് വാണിജ്യാടിസ്ഥാനത്തിൽ ആടുവളർത്തൽ പദ്ധതി
- 19 പെണ്ണാട് + ഒരു മുട്ടനാട് – 1,00,000 രൂപ ധനസഹായം
- ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് (5 ആടുകൾ – 25,000 രൂപ ധനസഹായം) എന്നിവയും,
- റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി ആടുവളർത്തൽ യൂണിറ്റ്, കോഴിവിതരണം, കിടാരിവളർത്തലിന് ധനസഹായം,
- ശുചിയുള്ള തൊഴുത്ത്, തീറ്റപ്പുല്ല് കൃഷിയ്ക്കുള്ള ധനസഹായം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫാറങ്ങൾ മൃഗാശുപത്രികളിൽ ലഭിക്കും. സെപ്റ്റംബർ അഞ്ചിനു മുമ്പായി അതത് മൃഗാശുപത്രിയിൽ അപേക്ഷ സമർപ്പിക്കണമെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.