Uncategorized

കാര്‍ഷിക പമ്പുകള്‍ സൗരോര്‍ജ്ജത്തിലേക്ക് മാറ്റുന്ന പദ്ധതിയുമായി അനെര്‍ട്ട്

ആലപ്പുഴ:കാര്‍ഷികമേഖല ഊര്‍ജ്ജസല്വമാക്കുന്നതിനും, കര്‍ഷകര്‍ക്ക് കൃഷിയോടൊപ്പം അധിക വരുമാനം  ലഭിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്‍റെ ഊര്‍ജ്ജവകുപ്പിനുകീഴിലുള്ള അനെര്‍ട്ട് പി.എം.കുസും പദ്ധതി പ്രകാരം കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്ന പദ്ധതി തുടങ്ങി.

നിലവില്‍ കൃഷി ഓഫീസുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയില്‍ നിന്നും കാര്‍ഷിക കണക്ഷനായി എടുത്ത് പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതാണ്.

ഊര്‍ജ്ജ വകുപ്പിന്‍റെ കീഴിലുള്ള അനെര്‍ട്ടിന്‍റെ  ജില്ല ഓഫീസുകളില്‍ ബന്ധപ്പെട്ട് കര്‍ഷകര്‍  ഉപയോഗിക്കുന്ന പമ്പുസെറ്റുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനും ഉപയോഗം കഴിഞ്ഞ് അധികമായി ലഭിക്കുന്ന വൈദ്യുതി കെ.എസ്ഇ.ബി ഗ്രിഡിലേക്ക് നല്‍കി കര്‍ഷകര്‍ക്ക് അധിക വരുമാനം ഉണ്ടാക്കുവാന്‍ സാധിക്കുന്നു.

ഒരു എച്ച്.പി  മുതല്‍ 10 എച്ച്.പി വരെയുള്ള പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റാവുന്നതാണ്. ഒരു എച്ച്.പി ശേഷിക്ക് കുറഞ്ഞത് ഒരു കിലോവാട്ട് എന്ന കണക്കിന് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാം. പമ്പ് കപ്പാസിറ്റയുടെ ഒന്നര മടങ്ങ് പരമാവധി സോളാര്‍ പാനലുകള്‍ സ്ഥാപിക്കാം.

ഒരു എച്ച്.പി പമ്പ് സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് 54,000 രൂപ ചെലവ് വരും. അതില്‍ 60  ശതമാനം തുക കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡിയായി നല്‍കും.
അഞ്ച് വര്‍ഷം വാറണ്ടിയുള്ള സോളാര്‍ സംവിധാനത്തിന് ബാറ്ററി ഇല്ലാത്തതിനാല്‍ അറ്റകുറ്റപ്പണികള്‍ തീരെയില്ല. കൂടാതെ ബാറ്ററി മാറ്റുന്ന ചെലവ് ലാഭിക്കാം.

ഒരു കിലോവാട്ട് സോളാര്‍ പാനലില്‍ നിന്നും നാല്- അഞ്ച് യൂണിറ്റ് വൈദ്യുതി ലഭിക്കും. ഇതിലുപയോഗിക്കുന്ന സോളാര്‍ പാനലുകള്‍ക്ക് 20   വര്‍ഷം വാറണ്ടിയാണുള്ളത്. ഒരിക്കല്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ മറ്റ് അറ്റകുറ്റപ്പണികള്‍  ഇല്ലാതെ പ്രവര്‍ത്തിക്കും. രാവിലെ ഏഴ്  മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ പമ്പുകള്‍ തുടര്‍ച്ചയായി  ഉപയോഗിക്കാം.

പമ്പിന്‍റെ ഉപയോഗം കഴിഞ്ഞാല്‍ ബാക്കി സമയത്ത് സോളാര്‍ പാനലുകള്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡില്‍ നല്‍കുക വഴി കര്‍ഷകര്‍ക്ക് അധികവരുമാനം ലഭിക്കും.


  ഈ പദ്ധതിക്കായി അനെര്‍ട്ടിന്‍റെ ജില്ല  ഓഫീസുകളില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. സോളാര്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിന് ഒരു കിലോ വാട്ട് ശേഷിക്ക് 100 സ്ക്വയര്‍ ഫിറ്റ് നിഴല്‍രഹിത സ്ഥലം ആവശ്യമാണ്. ഈ പദ്ധതിക്കായി അനെര്‍ട്ട് ഗുണനിലവാരം ഉറപ്പുവരുത്തി ഏജന്‍സികളുടെ എംപാനല്‍മെന്‍റ് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചുട്ടുണ്ട്.

കര്‍ഷകര്‍ അവര്‍ക്ക് ഇഷ്ടമുള്ള ഏജന്‍സികളെ തിരഞ്ഞെടുത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാം. ഈ പദ്ധതിക്കായി കര്‍ഷകര്‍ 6൦ ശതമാനം സബ്സിഡി കുറച്ചുള്ള 4൦ ശതമാനം  മാത്രമെ അനെര്‍ട്ടിന്‍റെ ജില്ല ഓഫീസുകള്‍ നല്‍കേണ്ടതുള്ളു.

അനെര്‍ട്ടിന്‍െറ കീഴിലുള്ള ‍  ഊര്‍ജ്ജമിത്ര സെന്‍റര്‍ വഴി സോളര്‍ പാനല്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ഫീസിബിലിറ്റി നടത്തും.

സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ നിഴല്‍രഹിത സ്ഥലം ഉണ്ടെന്ന് ഉറപ്പു വരുത്തുന്ന കര്‍ഷകര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം. ഫോണ്‍‍ 0477    2235591,9188119404,  [email protected] .

Related Articles

Back to top button
error: Content is protected !!
Close