Driver

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-06/05/2021

തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം

പാലക്കാട്: പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് / ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റിനെ നിയമിക്കുന്നു. 18നും 50നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസായവരും പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരുമാകണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.

അപേക്ഷകര്‍ ബയോഡാറ്റ (മൊബൈല്‍ നമ്പര്‍ സഹിതം), വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളോടൊപ്പം The Senior Superintendent of Post Offices, Palakkad Division, Palakkad – 678001 എന്ന വിലാസത്തില്‍ മെയ് 12ന് മുമ്പ് അയക്കണം. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ NSC / KVP ആയി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവയ്ക്കണം.

ട്രെയിനിംഗ് ആൻഡ് റിസർച്ച് ഓഫീസർ നിയമനം

ഗ്രാമീണ വനിതകളെ ശാക്തീകരിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മഹിള ശക്തി കേന്ദ്ര (എംഎസ്‌കെ) പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സംസ്ഥാന തലത്തിൽ രൂപീകരിച്ചിട്ടുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ഫോർ വിമനിൽ റിസർച്ച് ഓഫീസർ, ട്രെയിനിംഗ് ആൻഡ് റിസർച്ച് ഓഫീസർ, അസിസ്റ്റന്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 20. അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ wcd.kerala.gov.in ൽ ലഭ്യമാണ്.

ഹൗസ് മദർ തസ്തികയിൽ നിയമനം

വനിത ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് നിർഭയസെല്ലിന്റെ കീഴിലുള്ള എസ്.ഒ.എസ് മോഡൽ ഹോമുകളിലേക്ക് കരാറടിസ്ഥാനത്തിൽ ഹൗസ് മദർ തസ്തികയിലേക്ക് 25 വയസ്സിന് മുകളിൽ പ്രായമുള്ളവരും അംഗീകൃത സർവകലാശാല ബിരുദമുള്ളവരും പൂർണ്ണസമയം ഹോമിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരുമായ സ്ത്രീകളിൽ നിന്ന് (അവിവാഹിതർ, ഭർത്താവിൽ നിന്നും വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കും) അപേക്ഷ ക്ഷണിച്ചു. 15,000 രൂപയാണ് പ്രതിമാസ വേതനം.


വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 21ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സ്റ്റേറ്റ് കോർഡിനേറ്റർ, നിർഭയസെൽ, ചെമ്പക നഗർ, ഹൗസ് നം.40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

റിസോഴ്‌സ് പേഴ്‌സൺ ഒഴിവിൽ അപേക്ഷിക്കാം

സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായ ഒ.ആർസി. പദ്ധതിയുടെ (ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ) സംസ്ഥാനതല ഓഫീസിലേക്ക് റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലെ ഒരു ഒഴിവിൽ അപേക്ഷിക്കാം. സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രായം 2021 മേയ് ഒന്നിന് 40 വയസ്സ് കവിയരുത്. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും www.wcd.kerala.gov.in ൽ ലഭ്യമാണ്.

ഓവര്‍സിയറുടെ ഒഴിവിലേക്ക് നിയമനം

പനമരം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ മെയ് ഏഴിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റും ഉള്ളടക്കം ചെയ്ത അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 04935 220772.

വാഹനം ആവശ്യമുണ്ട്

കൊല്ലം: ജില്ലാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്. സെല്‍ പ്രോഗ്രാം  ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 25 ഉച്ചയ്ക്ക് രണ്ടു വരെ. വിശദവിവരങ്ങള്‍ക്ക്  പ്രോഗ്രാം ഓഫീസറുടെ കാര്യാലയം, ജില്ലാതല ഐ.സി.ഡി.എസ് സെല്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691 013 വിലാസത്തിലോ 0474 2793069 നമ്പരിലോ ബന്ധപ്പെടാം.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചാമക്കടയിലെ ജില്ലാ ഓഫീസിലേക്ക്  മാസവാടക അടിസ്ഥാനത്തില്‍ വാഹനം ആവശ്യമുണ്ട്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 19 വൈകുന്നേരം മൂന്നു വരെ. വിശദവിവരങ്ങള്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ഓഫീസ്, ഉഷസ് ബില്‍ഡിങ്, ബിഗ് ബസാര്‍, കൊല്ലം-691 001 വിലാസത്തിലും 04742762117 നമ്പരിലും ലഭിക്കും.

പത്തനംതിട്ട: കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ് ഉപയോഗത്തിനായി വാഹന ഉടമകളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍, ഡീസല്‍ സഹിതം വാഹനം (2013 അല്ലെങ്കില്‍ അതിന് ശേഷമോ  ഉള്ള മോഡല്‍- ബൊലേറോ/സൈലോ/ഇന്നോവ/എസ്.യു.വി അഭികാമ്യം) ലഭ്യമാക്കുന്നതിന് മല്‍സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറുകളില്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 12 ന് നാലിന്  മുന്‍പായി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും ലഭിച്ച ക്വട്ടേഷനുകള്‍ അന്നേ ദിവസം അഞ്ചിന് അപ്പോള്‍ ഹാജരുള്ള ക്വട്ടേഷന്‍ സമര്‍പ്പിച്ചവരുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിക്കുന്നതുമാണ്. വാഹനം നിലവാരം പുലര്‍ത്തുന്നതും അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ ജോലി ചെയ്യുവാന്‍ തയ്യാറുള്ളവരുമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ജില്ലാമിഷന്‍ ഓഫീസില്‍ നിന്നും അറിയാം.

ഫോണ്‍ : 0468 2221807.

ഭക്ഷ്യസുരക്ഷ വകുപ്പിന് വാഹനം വാടകയ്ക്ക് വേണം

ആലപ്പുഴ: ഭക്ഷ്യസുരക്ഷ വകുപ്പ് ആലപ്പുഴ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് ഭക്ഷ്യസുരക്ഷ പ്രവർത്തനങ്ങൾക്കും അനുബന്ധ നടപടികൾക്കുമായി വാഹനം ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ എടുക്കും. 2021-22 സാമ്പത്തിക വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിന് വാഹന ഉടമകളിൽ നിന്ന്  മുദ്ര വച്ച ദർഘാസ് ക്ഷണിച്ചു. മഹീന്ദ്ര ബൊലേറോ/ ടാറ്റ സുമോ/ മാരുതി എർട്ടിഗ/ സ്വഫിറ്റ് ഡിസെയർ, അമൈസ് ഹോണ്ട, ഷെവർലെ എൻജോയ്, ടാറ്റ ഇൻഡിഗോ പോലുള്ള വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവർ മെയ് 25 വൈകിട്ട് നാലു വരെ അസിസ്റ്റന്റ് ഭക്ഷ്യസസുരക്ഷ കമ്മീഷണർ, ആലപ്പുഴ ബസാർ പി.ഒ, പിൻ-688 012 എന്ന വിലാസത്തിൽ ദർഘാസ് നൽകണം. 26ന് രാവിലെ 11.30ന് തുറക്കും.

വിശദവവിവരത്തിന് ഫോൺ: 0477-2253123.

ഹാർഡ്‌വെയർ കം നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ ഒഴിവ്

പരീക്ഷാഭവനിൽ ഹാർഡ്‌വെയർ കം നെറ്റ്‌വർക്ക് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.


കേരള സർക്കാർ ടെക്‌നിക്കൽ ബോർഡ് അംഗീകരിച്ചിട്ടുള്ള പോളിടെക്‌നിക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആണ് വിദ്യാഭ്യാസ യോഗ്യത.

അംഗീകൃത നെറ്റ്‌വർക്കിങ് കോഴ്‌സിലുള്ള സർട്ടിഫിക്കേഷൻ വേണം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിലും നെറ്റ്‌വർക്കിങ്ങിലും മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ആവശ്യമാണ്.


അപേക്ഷകൾ ഫുൾ ബയോഡേറ്റാ സഹിതം മേയ് 15ന് മുൻപ് ജോയിന്റ് കമ്മീഷണർ, പരീക്ഷാഭവൻ, പൂജപ്പുര എന്ന വിലാസത്തിൽ സമർപ്പിക്കണം. തപാലിൽ അയക്കുന്ന അപേക്ഷയുടെ സ്‌കാൻ ചെയ്ത കോപ്പി [email protected] എന്ന ഇ-മെയിലിൽ കൂടി അയക്കണം. കൂടുതൽ വിവരങ്ങൾക്ക്:  keralapareekshabhavan.in.

ഇംഹാൻസിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് നിയമനം

ഇംഹാൻസ് സാമൂഹ്യ വകുപ്പുമായി ചേർന്ന് നടത്തുന്ന പ്രോജക്ടിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിൽ രണ്ട് വർഷത്തെ മുഴുവൻ സമയ എം.ഫിൽ ഡിഗ്രിയുള്ളവർക്കും അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സഹിതം മെയ്‌ 10 ന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷിക്കണം. ഇമെയിൽ – [email protected]. കൂടുതൽ വിവരങ്ങൾക്ക് www.imhans.ac.in എന്ന വെബ്സൈറ്റ് പരിശോധിക്കുക.

This image has an empty alt attribute; its file name is cscsivasakthi.gif

മലബാർ സിമൻറ്സ് ജോലി ഒഴിവുകൾ-2021

വിവിധ വകുപ്പുകളിലായി 91 തസ്തികകളിൽ നിയമനത്തിനു പി.എസ്.സി വിജ്ഞാപനം

എസ്‌ബി‌ഐ ക്ലർക്ക് വിജ്ഞാപനം 2021: ജൂനിയർ അസോസിയേറ്റ്‌സിന്റെ 5454 തസ്തികകളിലേക്ക്

ഐടിഐ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2021: ഡിപ്ലോമ എഞ്ചിനീയർ തസ്തികകളിൽ ഓൺലൈനായി അപേക്ഷിക്കുക:

ഗോവ ഷിപ്പ് യാർഡ് റിക്രൂട്ട്മെന്റ് 2021 – ഓൺലൈനിൽ അപേക്ഷിക്കുക | നേരിട്ടുള്ള അഭിമുഖം !!!!

DRDO അപ്രന്റിസ് റിക്രൂട്ട്മെന്റ് 2021:

കേരള സംസ്ഥാന കോഴി വികസന കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2021: ലോവർ ഡിവിഷൻ ക്ലർക്ക്

DSSC വെല്ലിംഗ്ടൺ റിക്രൂട്ട്മെന്റ് 2021 – വിവിധ ഒഴിവുകൾക്കായി അപേക്ഷിക്കുക

കേരള മലിനീകരണ നിയന്ത്രണ ബോർഡ് റിക്രൂട്ട്മെന്റ് 2021

NPCL ഒഴിവുകൾ 2021 NAPS പ്രഖ്യാപിച്ചു, 50+ വിവിധ ഒഴിവുകൾ പത്താം ക്ലാസ് പാസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം !!!

VECC റിക്രൂട്ട്മെന്റ് 2021, സ്റ്റൈപൻഡിയറി ട്രെയിനിയും മറ്റ് ഒഴിവുകളും

ഇന്ത്യൻ നേവി എസ്എസ്ആർ എഎ റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം: 2500 നാവിക തസ്തികകളിൽ

എൻ‌സി‌ആർ‌ടി‌സി റിക്രൂട്ട്മെന്റ് 2021, ഡിപ്ലോമ / ബി‌ഇ / ബിടെക് ജോലികൾ

DFCCIL റിക്രൂട്ട്മെന്റ് 2021 – 1074 ജൂനിയർ മാനേജർ, എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ്

SSC GD കോൺസ്റ്റബിൾ 2021: കാത്തിരിക്കുന്നവർക്ക് വേണ്ടി സുപ്രധാന വിജ്ഞാപനം പുറപ്പെടുവിച്ചു

കേരള പി‌എസ്‌സി ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്‌മെന്റ് 2021 – ലോവർ ഡിവിഷൻ ക്ലർക്ക് ഒഴിവുകൾ

മദ്രാസ് ഹൈക്കോടതി റിക്രൂട്ട്മെന്റ് 2021 – 3557 ഓഫീസ് അസിസ്റ്റന്റ്, ഗാർഡനർ, വാച്ച്മാൻ, സാനിറ്ററി വർക്കർ,തുടങ്ങിയ വിവിധ തസ്തികകൾ

B.Com- ന് ശേഷമുള്ള മികച്ച സർക്കാർ ജോലികളുടെ പട്ടിക – നിങ്ങളുടെ ഓപ്ഷനുകൾ പരിശോധിക്കാം

നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് റിക്രൂട്ട്മെന്റ് 2021

മലബാർ ഗ്രൂപ്പ് കരിയർ

FSSAI റിക്രൂട്ട്മെന്റ് 2021: മാനേജർ മറ്റ് പോസ്റ്റുകൾ

യുപി‌എസ്‌സി: കേന്ദ്ര സായുധ പോലീസ് സേന (സി‌എ‌പി‌എഫ്) 2021 വിജ്ഞാപനം – അസിസ്റ്റന്റ് കമാൻഡന്റ്

റിലയൻസ് ജിസിഎസ് ജോബ്ഓഫീസർ തസ്തികകളിൽ ഓപ്പണിംഗ് 2021 !!!|

Related Articles

Back to top button
error: Content is protected !!
Close