COVID-19
Trending

കേരള സംഗീത നാടക അക്കാദമി കോവിഡ് 19 സമാശ്വാസ ധനസഹായ പദ്ധതി

കോവിഡ് – 19 സമാശ്വാസ ധനസഹായ പദ്ധതി

ലോക ഡോൺ മൂലം ഉപജീവനമാർഗങ്ങൾ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ കലാകാരന്മാരെയും, കലാ പ്രകടനത്തിന് പശ്ചാത്തല സൗകര്യമൊരുക്കുന്നവരെയും സഹായിക്കുന്നതിന് ഭാഗമായി 1000 രൂപ വീതം രണ്ടുമാസം ധനസഹായം നൽകുന്ന ഒരു സമാശ്വാസ പദ്ധതിയിലേക്ക് കലാകാരൻമാർക്ക് അപേക്ഷിക്കാവുന്നതാണ്.

താഴെ പറയുന്ന യോഗ്യതാ മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നവർ മാത്രമായിരിക്കും കോവിഡ് സമാശ്വാസ ധനസഹായത്തിന് അർഹർ

കോവിഡ് 19 മഹാമാരി മൂലം ഉപജീവനമാർഗങ്ങൾ നഷ്ടപ്പെട്ട കലാകാരന്മാരും കലാ പ്രകടനത്തിനു പശ്ചാത്തല സൗകര്യം ഒരുക്കുന്ന വരും

  • കേരള സംസ്ഥാന സംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ നിന്നോ മറ്റ് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ ബോർഡുകൾ കോർപ്പറേഷനുകൾ തുടങ്ങിയവയിൽ നിന്നും പെൻഷനോ പ്രതിമാസ പ്രതിഫലമോ ധന സഹായമോ ശമ്പളമോ നിലവിൽ പറ്റാത്തവർ
  • കഴിഞ്ഞ പത്തുവർഷമായി നിർദ്ദിഷ്ട കലാ മേഖലയിൽ സജീവമായും തുടർച്ചയായും പ്രവർത്തിക്കുന്നവരും കല ഉപജീവനം ആയി സ്വീകരിച്ച വരും
  • അക്കാദമിയുടെ വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ
  • സ്മാർട്ട് ഫോണിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നോ ഏതെങ്കിലും ഒരു ജിമെയിൽ അക്കൗണ്ട് വഴി ലിങ്ക് ഓപ്പൺ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്

താഴെപ്പറയുന്ന രേഖകൾ അപേക്ഷയിലെ നിർദിഷ്ട സ്ഥാനങ്ങളിൽ, ഫോട്ടോയെടുത്തോ സ്കാൻ ചെയ്തോ അപ്‌ലോഡ് ചെയ്യേണ്ടതാണ്

  • ആധാർ കാർഡ്
  • അപേക്ഷകനെ റേഷൻ കാർഡ് ആദ്യ പേജ്
  • കലാ ഉപജീവനമാർഗ്ഗമായി സ്വീകരിച്ച പ്രവർത്തകരാണെന്ന് തെളിയിക്കന്ന വാർഡ് മെമ്പർ/ പഞ്ചായത്ത് പ്രസിഡൻറ്/ മുൻസിപ്പൽ കൗൺസിലർ/ ഗസറ്റഡ് ഓഫീസർ/ എംഎൽഎ/എംപി ഇവരാരെങ്കിലും നൽകിയ സാക്ഷ്യപത്രം
  • അല്ലെങ്കിൽ അക്കാദമികൾ/സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ ഞങ്ങൾ കലാ മേഖലയിലെ മികവിന് നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ്.
  • അപേക്ഷകന്റെ ഒപ്പ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2000ഏപ്രിൽ 25

Official Notification: Click Here

Application Link: Click Here

അപേക്ഷകൻ്റെ കലാ വിഭാഗം 

(നാടൻ കലകളും അനുഷ്‌ഠാന കലകളും FOLKLORE AKADEMI മുഖേനയാണ് അപേക്ഷിക്കേണ്ടത്‌)

  • സംഗീതം
  • നാടകം (അഭിനയം, സംവിധാനം തുടങ്ങിയവ …)
  • ഡാൻസ്
  • കഥകളി
  • കൂടിയാട്ടം
  • ഓട്ടൻതുള്ളൽ
  • വാദ്യകല
  • കഥാപ്രസംഗം
  • മാജിക്
  • മറ്റ് കലാരൂപങ്ങൾ
  • ബാക്ക് സ്റ്റേജ് തൊഴിലാളികൾ (പന്തൽ,അലങ്കാരം,ശബ്ദം,വെളിച്ചം)

Related Articles

Back to top button
error: Content is protected !!
Close