COVID-19

ലോക്ക്ഡൗൺ 2.0 മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌: എന്താണ് തുറന്നിരിക്കുക, എന്താണ് അടയ്‌ക്കുക?

2020 മെയ് 3 വരെ നീട്ടിയ രാജ്യവ്യാപകമായി ലോക്ക്ഡൗൺ 2.0 സമയത്ത് എന്താണ് തുറന്നിരിക്കുന്നതെന്നും എന്താണ് അടച്ചിരിക്കുന്നതെന്നും അറിയുക.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഏപ്രിൽ 20 മുതൽ ചില മേഖലകൾ പ്രവർത്തിക്കാൻ അനുവദിക്കുന്ന ലോക്ക്ഡൗൺ 2.0 നായി ആഭ്യന്തര മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

കോവിഡ് രോഗബാധ തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതിനോടനുബന്ധിച്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കോവിഡ് രോഗഭീഷണിയില്ലാത്ത സ്ഥലങ്ങളിൽ നിർദിഷ്ട മേഖലകൾക്ക് പ്രവർത്തനാനുമതി നൽകുന്നതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുതുക്കിയ സമഗ്ര മാർഗരേഖ പുറത്തിറങ്ങി.

രാജ്യമൊട്ടാകെ നിയന്ത്രണം ഏർപ്പെടുത്തിയ പ്രവർത്തനങ്ങൾ, കോവിഡ് മേഖലകളിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ, ഏപ്രിൽ 20 ന് ശേഷം രാജ്യത്ത് നൽകുന്ന ഇളവുകൾ എന്നിവയെ കുറിച്ചാണ് വിശദീകരിക്കുന്നത്.

രാജ്യത്തെ കർഷകർക്കും തൊഴിലാളികൾക്കും ദിവസക്കൂലിക്കാർക്കും ആശ്വാസം നൽകുന്നതിന്റെ ഭാഗമായാണ് പുതിയ മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്.

ഗ്രാമീണമേഖലയിലെ സാമ്പത്തികരംഗം പരമാവധി ശേഷിയിൽ പുനരുജ്ജീവിപ്പിച്ച് ദിവസക്കൂലിക്കാർക്ക് തൊഴിൽ നൽകും. നിർദിഷ്ട വ്യവസായങ്ങൾക്കും ഡിജിറ്റൽ മേഖലയ്ക്കും കർശന ശുചിത്വപ്രതിരോധ ഉപാധികളോടെ പ്രവർത്തനാനുമതി നൽകും.

വ്യോമ, റെയിൽ, അന്തർ സംസ്ഥാന യാത്രകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കെ, ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന കാർഷിക പ്രവർത്തനങ്ങൾ, ആരോഗ്യ സേവനങ്ങൾ, വ്യവസായങ്ങൾ എന്നിവ പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വൈറസ് ലോക്ക്ഡൗൺ നീട്ടിയതിന് തൊട്ടുപിന്നാലെ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

വൈദ്യസഹായം, നിയമ-ക്രമസമാധാനപാലനം, സർക്കാറിന്റെ അനിവാര്യജോലികൾ തുടങ്ങിയവക്ക് അവശ്യസർവീസെന്ന നിലയിൽ ഇളവ് അനുവദിക്കും.

പോസ്റ്റോഫീസുകളും തുറക്കാം. ഐടി സ്ഥാപനങ്ങൾക്കും (50 ശതമാനം ജീവനക്കാരെ പാടുള്ളൂ) പ്രവർത്തിക്കാം.

രാജ്യത്തെ സാമൂഹിക-ആരോഗ്യമേഖലയിലെ സേവനകേന്ദ്രങ്ങൾ, പൊതുസേവന കേന്ദ്രങ്ങൾ( CSC), അവശ്യവസ്തു വിതരണം, കേന്ദ്ര-സംസ്ഥാന തദ്ദേശ ഭരണകൂടങ്ങൾക്ക് കീഴിലെ പ്രധാന ഓഫീസുകൾ (വേണ്ട ജീവനക്കാരെ മാത്രം നിയോഗിച്ച്) എന്നിവയ്ക്കും 20 മുതൽ പ്രവർത്തിക്കാം.

ദേശീയ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നതും സേവനമേഖലയിലെ പ്രധാനഘടകവുമായ ഡിജിറ്റൽ സാമ്പത്തികമേഖലയുടെ ഭാഗമായ ഇ-കൊമേഴ്സ്, ഐ.ടി., ഐ.ടി. അനുബന്ധ സ്ഥാപനങ്ങൾ, സർക്കാറിന് വേണ്ടിയുള്ള ഡേറ്റ വിശകലന കോൾ സെന്ററുകൾ, ഓൺലൈൻ അധ്യാപനം, വിദൂര വിദ്യാഭ്യാസം എന്നിവയും അനുവദനീയമാണ്.

പ്രത്യേക സാമ്പത്തിക മേഖല, കയറ്റുമതി വ്യവസായങ്ങൾ, വ്യവസായ എസ്റ്റേറ്റുകൾ, വ്യവസായനഗരങ്ങൾ എന്നിവയ്ക്കും സാമൂഹ്യ അകലം പാലിക്കുന്നത് ഉൾപ്പെടെ കർശനവ്യവസ്ഥകളോടെ അനുമതി നൽകും. കംപ്യൂട്ടർ ഹാർഡ് വെയർ ഉൽപാദനം, അനുബന്ധസാമഗ്രികൾ, പാക്കേജിംഗ് സ്ഥാപനങ്ങൾ, കൽക്കരി, ധാതു, എണ്ണ തുടങ്ങിയവയുടെ ഉൽപാദനം എന്നിവയും അനുവദിക്കും. ഇതിലൂടെ രാജ്യത്തെ വ്യവസായഉൽപാദനമേഖല പുനജ്ജീവനത്തിലേക്ക് മടങ്ങിവരുമെന്നും തൊഴിലസവരം വീണ്ടെടുക്കാനാകുമെന്നുംപ്രതീക്ഷിക്കുന്നതായി മാർഗരേഖയിൽ പറയുന്നു.

സാമ്പത്തിക മേഖലയിൽ റിസർവ് ബാങ്ക്, മറ്റ് ബാങ്കുകൾ എ.ടി.എമ്മുകൾ, സെബിയുടെ അംഗീകാരമുള്ള വായ്പാ-മൂലധ വിപണികൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവക്കും തുറന്നു പ്രവർത്തിക്കാം. വിപണിയിൽ പണലഭ്യത ഉറപ്പാക്കാനും വ്യവസായമേഖലക്ക് സാമ്പത്തിക സഹായം നൽകാനുമാണിത്.

എം‌എ‌ച്ച്‌എ പുറപ്പെടുവിച്ച മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, “ഏപ്രിൽ 20 മുതൽ അനുവദനീയമായ പ്രവർത്തനങ്ങളിൽ‌ കാർ‌ഷിക, ഹോർട്ടികൾ‌ച്ചറൽ‌, കൃഷി, കാർ‌ഷിക ഉൽ‌പ്പന്നങ്ങൾ‌ വാങ്ങൽ‌,“ മാർക്കറ്റ് ”എന്നിവ ഉൾ‌പ്പെടുന്നു. യന്ത്രങ്ങളുമായി ബന്ധപ്പെട്ടതും തുറന്നിരിക്കും. “

ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ നിർമ്മാണ യൂണിറ്റുകൾ തുറന്നിരിക്കേണ്ടതാണ്.

“ഫാം മെഷിനറികളുടെ ഷോപ്പുകൾ, അതിന്റെ സ്പെയർ പാർട്സ്, സപ്ലൈ ചെയിൻ, അറ്റകുറ്റപ്പണികൾ, യന്ത്രങ്ങളുമായി ബന്ധപ്പെട്ട ‘കസ്റ്റം ഹയറിംഗ് സെന്ററുകൾ’ ഏപ്രിൽ 20 മുതൽ തുറന്നിരിക്കും.”

അവശ്യ വസ്തുക്കൾക്ക് നിലവിലുള്ള ഇളവുകൾ തുടരും
വ്യാപാര സ്ഥാപനങ്ങളും വ്യവസായ ശാലകളും അടഞ്ഞു കിടക്കും

പാൽ, പാൽ ഉൽപന്നങ്ങൾ, കോഴി, തത്സമയ സ്റ്റോക്ക് കൃഷി, തേയില, കോഫി, റബ്ബർ തോട്ടങ്ങൾ എന്നിവയുടെ വിതരണ ശൃംഖല പുനരാരംഭിക്കും.

മൃഗസംരക്ഷണമേഖലയിൽ ക്ഷീരോൽപാദനം, പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും വിതരണം, ഇറച്ചിക്കോഴി വ്യവസായം, തേയില, കാപ്പി റബർ തോട്ടങ്ങൾ എന്നിവക്കും പ്രവർത്തന അനുമതി നൽകാനും തീരുമാനിച്ചുണ്ട്.

അവശ്യ, അവശ്യമല്ലാത്തത് എന്നിങ്ങനെയുള്ള വേർതിരിവില്ലാതെ എല്ലാത്തരം സാധനങ്ങളുടെയും കടത്ത് അനുവദിക്കും. കാർഷികമേഖലയിൽ ഉൽപാദനം, സംഭരണം, വിപണനം വളം, കീശനാശിനി, വിത്ത് എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകും. ഉൾനാടൻ ജലാശയങ്ങളിലും കടലിലും മത്സ്യബന്ധനത്തിനും അനുബന്ധപ്രവൃത്തികൾക്കും അനുവാദം നൽകും.

അണുനാശിനി ഉപയോഗിക്കുന്നതും അവശ്യജീവനക്കാരെ മാത്രം നിയോഗിച്ച് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും തെർമൽ സ്ക്രീനിംഗും കർക്കശമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും കർശനമായി നിരോധിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴയും ഇടാക്കും.

എല്ലാ സാമൂഹിക, രാഷ്ട്രീയ, കായിക, മതപരമായ പ്രവർത്തനങ്ങൾ, മതപരമായ സ്ഥലങ്ങൾ, ആരാധനാലയങ്ങൾ എന്നിവ മെയ് 3 വരെ പൊതുജനങ്ങൾക്കായി അടച്ചിരിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിംഗ് സെന്ററുകൾ, ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്ര, ട്രെയിൻ സർവീസുകൾ എന്നിവപോലും മെയ് 3 വരെ നിർത്തിവച്ചിരിക്കും.

വിനോദ സഞ്ചാരികൾ താമസിക്കുന്ന സ്ഥലങ്ങളിലെ ഹോട്ടലുകളും ഹോംസ്റ്റേകളും തുറക്കാൻ അനുമതി നൽകി.

കമ്പോളങ്ങളും തുറക്കാം. പൊതുഗതാഗത സംവിധാനം പ്രവർത്തിക്കില്ലെങ്കിലും ചരക്ക് ഗതാഗതത്തിന് അനുമതിയുണ്ട്.

അത്യാവശ്യ സാഹചര്യങ്ങളിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം

റോഡ് നിർമാണം, കെട്ടിട നിർമാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി.

ഗ്രാമീണ സാമ്പത്തിക വ്യവസ്ഥക്ക് ഉത്തേജനം നൽകുന്നതിനായി മേഖലയിലെ വ്യവസായങ്ങൾ, ഭക്ഷ്യോൽപാദനസംസ്കരണം, റോഡ് നിർമാണം, ജലസേചന പദ്ധതികൾ, കെട്ടിടനിർമാണം, വ്യവസായ പദ്ധതികൾ, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി(ജലസേചന-ജലസംരക്ഷണ പദ്ധതികൾക്ക് മുൻതൂക്കം നൽകണം) ഗ്രാമീണമേഖലയിലെ പൊതുസേവനങ്ങൾ, അന്യസംസ്ഥാന തൊഴിലാകളെ ജോലിക്ക് നിയോഗിക്കൽ എന്നിവക്കും അനുമതി നൽകും.

മദ്യം, സിഗരറ്റ് വിൽപനയ്ക്ക് നിരോധനം

ബാറുകളും മാളുകളും തിയറ്ററുകളും തുറക്കരുത്

മരണം, വിവാഹ ചടങ്ങ് എന്നിവയ്ക്ക് നിയന്ത്രണം
ക്ഷീരം, മത്സ്യം, കോഴിവളത്തൽ മേഖലകളിലുള്ളവർക്ക് യാത്രാനുമതി
പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരമാകും

സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോവിഡ് ഭീഷണിക്ക് സാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ച മേഖലകളിൽ മാർഗനിർദേശപ്രകാരം ഇളവ് നൽകിയ പ്രവർത്തനങ്ങൾഏപ്രിൽ 20-ന് ശേഷവും അനുവദിക്കില്ല. ഈ മേഖലകളിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ പോകുന്നതിന് ജനങ്ങളെ കർശന പരിശോധനക്ക് വിധേയമാക്കും.

കൊറോണ വൈറസിന്റെ അതിവ്യാപനമുള്ള ജില്ലകളിൽ കടുത്ത പ്രതിരോധ നടപടികൾ സ്വീകരിക്കും. ഈ മേഖലകളിൽ അവശ്യസർവീസ് ഒഴികെയുള്ള എല്ലാത്തിനും നിരോധനമുണ്ട്. ജനങ്ങൾക്കും സഞ്ചാരാനുമതി ഉണ്ടായിരിക്കുകയില്ല.

Which all other establishments will remain open during lockdown in India?

Medical UnitsHospitals, Veterinary Hospitals, clinics, nursing homes, ambulance,, manufacturing and distribution units, dispensaries, chemist, Pharmacies, medical equipment shops, laboratories, Pharmaceutical research labs
ShopsRation shops (PDS), Shops dealing with food, groceries, fruits & vegetables, meat and fish, dairy and milk, animal fodder, fertilizers, seeds and pesticides
Financial InstitutionsBanks, ATMs, insurance offices, Banking Correspondent, ATM operation & cash management agencies
MediaPrint and electronic media
BroadcastingTelecommunications, broadcasting and cable services. internet services, IT and IT enabled Services
E-CommerceDelivery of all essential goods such as food, pharmaceuticals & medical equipment
HospitalityHotels, lodges, motels, home stays accommodating tourists, medical and emergency staff, air and sea crew, people stranded due to lockdown and earmarked for quarantine facilities
Fuel StationsPetrol pumps, LPG station, Gas retail & storage outlets
UtilityPower Generation, Transmission & Distribution Units
Capital Market. Capital and debt market services notified by SEBI
StorageCold storage and warehousing services
SecurityPrivate security services
Call CentresData and call centers for Government activities
Farming OperationsFarming operations by farmers & farm workers, Custom Hiring Centres (CHC) in farm machinery, Shops of agriculture machinery & spare parts,
Truck repairsShops for truck repairs on highways, preferably at fuel pumps
Fishing/aquaculture industryOperations of fishing/aquaculture industry, feed plants, commercial aquaria, transport of fish/shrimp products, fish seed/feed & workers engaged in these activities

What will be closed during the lockdown?                 

Educational InstitutesAll educational, research, training & coaching institutions
Religious PlacesTemples, Mosques, Churches, Gurudwaras and others
Gatherings & FunctionsAll social/religious/political/sports/entertainment/academic/cultural gatherings (except funerals with limitation of maximum 20 people)
Transport ServicesAirways, Railways, Roadways
Hospitality ServicesAll Hotels, Motels, Restaurants, Bars, Food Joints, Malls

Which all Industries will remain open during the lockdown?

These manufacturing and production units will continue to operate during the lockdown:

– Manufacturing & Packaging units for essential goods, food items, medical devices, drugs, pharmaceutical & their raw materials

– Coal and mineral production, transportation of explosives

– Manufacturing and packaging units for Fertilizers, Pesticides and Seeds

– Tea industry & its plantation (with maximum 50% workers)

Which transport services will function during lockdown in India?

– Transportation of only essential goods

– Fire, law and order & emergency services

– Railways, Airports and Seaports operations for only cargo movement, relief & evacuation

– Inter-state movement of goods & exports

– Cross border movement of essential goods on land including petroleum products, LPG, food products & medical supplies

– Intra and inter-state movement of harvesting & sowing related machines

– Transit of foreign nationals in India

കോവിഡ് 19 വ്യാപനം തടയുന്നിന് നിർദേശിച്ചിട്ടുള്ള മാർഗരേഖകൾ ജില്ലാ മജിസ്ട്രേട്ടുകൾ മുഖാന്തരം നടപ്പാക്കും. നിയമം ലംഘിക്കുന്നവരിൽ നിന്ന് ദുരന്തനിവാരണ നിയമത്തിലെ ശിക്ഷാ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും

മേൽപ്പറഞ്ഞ ഏതെങ്കിലും ലോക്ക്ഡൗൺ നടപടികൾ ലംഘിക്കുന്നതായി കാണപ്പെടുന്ന ആളുകൾക്ക് 2005 ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 – സെക്ഷൻ 60 പ്രകാരം പിഴ ഈടാക്കുകയും ഐപിസി സെക്ഷൻ 188 പ്രകാരം നിയമനടപടികളെ ക്ഷണിക്കുകയും ചെയ്യും.

Related Articles

Back to top button
error: Content is protected !!
Close