10nth Pass JobsCentral GovtDegree Jobs

കസ്റ്റംസിൽ പത്താം ക്ലാസ് ഉള്ളവർക്ക് അവസരം – സ്ഥിരം ജോലി | Customs Recruitment 2023

കേന്ദ്ര ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിന് കീഴിൽ ടാക്സ് അസിസ്റ്റന്റ്, ഹവിൽദാർ തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

യോഗ്യരായ ഉദ്യോഗാർഥികൾ 2023 നവംബർ 30 നകം അപേക്ഷകൾ സമർപ്പിക്കണം. താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

ജോലിയുടെ വിശദാംശങ്ങൾ

  • സ്ഥാപനം: ഇൻകം ടാക്‌സ് ഡിപ്പാർട്ട്മെന്റ്
  • ജോലി തരം: കേന്ദ്ര സർക്കാർ
  • നിയമനം: സ്പോർട്സ് കോട്ട
  • ജോലിസ്ഥലം: മുംബൈ
  • ആകെ ഒഴിവുകൾ: 29
  • അപേക്ഷിക്കേണ്ട വിധം: പോസ്റ്റൽ
  • അപേക്ഷിക്കേണ്ട തീയതി: 2023 നവംബർ 11
  • അവസാന തീയതി: 2023 നവംബർ 30

ഒഴിവ് വിശദാംശങ്ങൾ

ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലായി 29 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കായിക മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് മാത്രമാണ് ഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാൻ സാധിക്കുക.

  • ടാക്സ് അസിസ്റ്റന്റ്: 18
  • ഹവിൽദാർ: 11

പ്രായപരിധി

1. ടാക്സ് അസിസ്റ്റന്റ് : 18-27

2. ഹവിൽദാർ: 18-27

Note: പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. മറ്റുള്ള വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

1. ടാക്സ് അസിസ്റ്റന്റ്

• ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
• ഡാറ്റാ എൻട്രി മണിക്കൂറിൽ 8000 കീ ഡിപ്രഷൻ വേഗത ഉണ്ടായിരിക്കണം.

2. ഹവിൽദാർ

ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

ശമ്പള വിശദാംശങ്ങൾ

1. ടാക്സ് അസിസ്റ്റന്റ്: 25500-81100/-
2. ഹവിൽദാർ: 18000-56900/-

സ്പോർട്സ് യോഗ്യത

› ഏതെങ്കിലും ഗെയിമുകളിൽ/ കായികരംഗത്ത് സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ച കായികതാരങ്ങൾ.

› ഇന്റർ സർവ്വകലാശാല ഏതെങ്കിലും കായിക/ ഗെയിമുകളിൽ ഇന്റർ സർവ്വകലാശാല ടൂർണ്ണമെന്റ്കളിൽ തങ്ങളുടെ സർവകലാശാലയെ പ്രതിനിധീകരിച്ച കായികതാരങ്ങൾ.

› അഖിലേന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന കായിക ഇനങ്ങളിൽ സംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനിധീകരിച്ച കായികതാരങ്ങൾ.

› ദേശീയ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവിന് കീഴിലുള്ള ഫിസിക്കലിൽ ദേശീയ അവാർഡുകൾ നേടിയ കായിക താരങ്ങൾ.

› കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക

തിരഞ്ഞെടുക്കൽ നടപടിക്രമം

› യോഗ്യരായ ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും, ഉദ്യോഗാർത്ഥികൾ അതത് ടൂർണമെന്റ്കളിൽ പങ്കെടുത്ത അംഗീകാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

› ഷോർട്ട് ലിസ്റ്റ് ചെയ്ത വ്യക്തികളെ പ്രാക്ടിക്കൽ പരിശോധനയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്.

എങ്ങനെ അപേക്ഷിക്കാം?

➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 നവംബർ 30 ന് മുൻപ് തപാൽ വഴി അപേക്ഷിക്കുക.

➤ മുകളിൽ നൽകിയിട്ടുള്ള കായിക ഇനങ്ങളിൽ മികവ് തെളിയിച്ചവർ, അതത് കായിക ഇനങ്ങളിൽ രാജ്യത്തെയോ, സംസ്ഥാനത്തെയോ പ്രതിനിധീകരിച്ച് മത്സരിച്ച വർക്ക് മാത്രമാണ് അവസരം.

➤ അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അത് ഡൗൺലോഡ് ചെയ്യുക. പ്രിന്റ് ഔട്ട് എടുക്കുക. പൂരിപ്പിക്കുക.

➤ അപേക്ഷ അയക്കുന്ന കവറിന് മുകളിൽ “സ്പോർട്സ് ക്വോട്ടയ്ക്ക് കീഴിലുള്ള ടാക്സ് അസിസ്റ്റന്റ്/ഹവൽദാർ തസ്തികയിലേക്കുള്ള അപേക്ഷ”

➤ അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം

“Assistant/Deputy Commissioner of Customs, Personnel and Establishment Section, 8th Floor, New Custom House, Ballard Estate, Mumbai – 400001

➤ കായിക ഇനങ്ങളിൽ സംസ്ഥാന തലത്തിൽ അല്ലെങ്കിൽ ദേശീയതലത്തിൽ പങ്കെടുത്ത അംഗീകാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.

➤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക

Related Articles

Back to top button
error: Content is protected !!
Close