Uncategorized

ഏജൻസികളെ ഒഴിവാക്കി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(KASP) ഇനി സർക്കാർ നേരിട്ട് നടത്തും

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ഇനി സർക്കാർ നേരിട്ട് നടത്തും. ഇൻഷുറൻസ് ഏജൻസികളെ ഒഴിവാക്കിക്കൊണ്ട് ‘അഷുറൻസ്’ മാതൃകയിൽ പദ്ധതി നടത്തുന്നതിനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. 

42 ലക്ഷം അംഗങ്ങളാണ് കാരുണ്യ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായുള്ളത്. സർക്കാർ നേരിട്ട് നടത്തുന്നതോടെ പദ്ധതി കൂടുതൽ കാര്യക്ഷമമാകും എന്നാണ് പ്രതീക്ഷ.

ഇൻഷുറൻസ് ഏജൻസി ക്ലെയിം പരിശോധിച്ച് ചികിത്സാ ചെലവ്
ആശുപത്രികൾക്ക് നൽകുന്നതിന് പകരം പുതിയ സംവിധാനത്തിലൂടെ ചികിത്സാതുക സർക്കാർ നേരിട്ട് ആശുപത്രികൾക്ക് നൽകും.

ഇതിനായി സംസ്ഥാന ആരോഗ്യ ഏജൻസിസ്റ്റേറ്റ് ഹെൽത്ത് ഏജൻസി(എസ്.എച്ച്.എ) രൂപവത്കരിച്ച് ചികിത്സ ചെലവ് സർക്കാർ നേരിട്ട് ആശുപത്രികൾക്ക് നൽകും. എസ്.എച്ച്.എ രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു.

എല്ലാ സാമൂഹ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളും സംയോജിപ്പിച്ച് കഴിഞ്ഞ വർഷമാണ് സംസ്ഥാന സർക്കാർ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചത്. ഒരു കുടുംബത്തിന് വർഷം അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണ് പദ്ധതി.

റിലയൻസ് ജനറൽ ഇൻഷുറൻസായിരുന്നു ആദ്യ സേവന ദാതാക്കൾ. വിവിധ ചികിത്സകൾക്കുള്ള ഇൻഷുറൻസ് തുക പര്യാപ്തമല്ല എന്നതടക്കം പല പരാതികളുമുയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ പദ്ധതി നേരിട്ട് നടത്താൻ തീരുമാനിച്ചത്.

ഇത് സംബന്ധിച്ച ശുപാർശകളടങ്ങിയ കാസ്പ് സ്‌പെഷ്യൽ ഓഫീസറുടെ റിപ്പോർട്ടാണ് സർക്കാർ ഇപ്പോൾ അംഗീകരിച്ചത്. ഇൻഷുറൻസ് ഏജൻസികളെ ഒഴിവാക്കി ‘അഷ്വറൻസ്’ സ്വഭാവത്തിലാണ് പദ്ധതി തുടരുക.

കേന്ദ്രപദ്ധതിയായ ആയുഷ്മാൻ ഭാരതുമായി സംയോജിപ്പിച്ച് തന്നെയാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര പദ്ധതിയായ ആയുഷ്മാൻ ഭാരതുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുന്നതിലടക്കം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) മറ്റ് മാനദണ്ഡങ്ങളിലൊന്നും മാറ്റമുണ്ടാകില്ല. വിശദമായ രൂപരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കും.

ഇൻഷുറൻസ് ഏജൻസി ക്ലെയിം പരിശോധിച്ച് ചികിത്സാ ചെലവ് ആശുപത്രികൾക്ക് നൽകുന്നതിന് പകരം ചികിത്സാ തുക സർക്കാർ നേരിട്ട് ആശുപത്രികൾക്ക് നൽകുന്നതാണ് പ്രധാനമാറ്റം.

ഏകോപനത്തിനായാണ് സ്വതന്ത്ര സ്വഭാവത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ) രൂപീകരിക്കും

റോഡപകടങ്ങളിൽ പെടുന്നവർക്ക് ആദ്യ മണിക്കൂറുകളിൽ സൗജന്യചികിത്സയടക്കം നൽകുന്ന സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ചുമതലയും ഈ ഏജൻസിക്കായിരിക്കും.

Related Articles

Back to top button
error: Content is protected !!
Close