Uncategorized

പട്ടികവർഗ്ഗ സംരംഭകർക്കുള്ള 1.50 ലക്ഷം രൂപ, മൂന്ന് ലക്ഷം രൂപ വായ്പാ പദ്ധതിയിൽ അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 1.50 ലക്ഷം രൂപ, മൂന്ന് ലക്ഷം രൂപ പദ്ധതി തുകകളുള്ള സ്വയം തൊഴിൽ വായ്പാ പദ്ധതിയായ പട്ടികവർഗ്ഗ സംരംഭകർക്കുള്ള വായ്പാ പദ്ധതിയിലേക്ക് പട്ടികവർഗ്ഗത്തിൽപ്പെട്ട സംരംഭകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

  • അപേക്ഷകർ പട്ടികവർഗ്ഗത്തിൽപ്പെട്ട തൊഴിൽ രഹിതരും, 18നും 55നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം.
  • കുടുംബ വാർഷിക വരുമാനം 3,00,000 രൂപയിൽ കവിയാൻ പാടില്ല.
  • പദ്ധതികൾ പ്രകാരം അനുവദനീയമായ വായ്പാ തുകയ്ക്കുള്ളിൽ വിജയ സാധ്യതയുള്ള ഏതൊരു സ്വയംതൊഴിൽ പദ്ധതിയിലും (കൃഷിഭൂമി വാങ്ങൽ/മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം.
  • വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വർഷംകൊണ്ട് തിരിച്ചടയ്ക്കണം.
  • തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം.
  • താൽപര്യമുള്ളവർ അപേക്ഷാഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ അതതു ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

Related Articles

Back to top button
error: Content is protected !!
Close