Uncategorized

ഹോംഗാര്‍ഡുമാരുടെ ഒഴിവ് & ധന സഹായത്തിന് അപേക്ഷിക്കാം

കാസർഗോഡ്: ജില്ലയില്‍ നിലവിലുളളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക്  ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നതിനായി എസ്.എസ്. എല്‍. സി പാസ്സായ 35 നും 58 നും ഇടയില്‍ പ്രായമുളള, നല്ല ശാരീരികക്ഷമതയുളള, സൈനിക- അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ സര്‍വ്വീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സര്‍വ്വീസുകളില്‍ നിന്നും  വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ കാസര്‍കോട് ജില്ലാ ഫയര്‍ ഓഫീസില്‍ ജുലായ് 30 നകം അപേക്ഷിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ജില്ലയിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളില്‍  നിന്നും ലഭിക്കും.

ഫോണ്‍ 04994231101 

ധന സഹായത്തിന് അപേക്ഷിക്കാം

കാസർഗോഡ്:സാമൂഹ്യനീതി വകുപ്പ് പ്രൊബേഷന്‍ ആന്റ്  ആഫ്റ്റര്‍ കെയര്‍ പ്രോഗ്രാം സംവിധാനം വഴി മുന്‍ കുറ്റവാളികള്‍, പ്രൊബേഷണര്‍ എസ്‌ക്പ്യൂപ്പിള്‍ കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്കുള്ള സ്വയംതൊഴില്‍  സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ഒറ്റതവണ 15000 രൂപ  വീതം ധനസഹായവും അക്രമത്തിനിരയായവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായവും അനുവദിക്കുന്നു. 

2020-21 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ധനസഹായത്തിനായി കാസര്‍കോട് ജില്ലക്കാരായവര്‍ക്ക് അപേക്ഷിക്കാം. 

മുന്‍ വര്‍ഷങ്ങളില്‍ പദ്ധതിയുടെ  ധനസഹായം ലഭ്യമായവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 

അപേക്ഷകള്‍ ജൂലൈ 15 നകം  കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  04994 255 366, 9895964231

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
Close