Uncategorized

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-13/11/2020

ലക്ചറര്‍ നിയമനം

ചിറ്റൂര്‍ ഗവ. കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്ക്, നെറ്റ് എന്നിവയാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 18 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം.

ഫോണ്‍ – 04923 222347.

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ചില്‍ ഒന്നാം ക്‌ളാസോടെ ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുളള ഉദേ്യഗാര്‍ത്ഥികള്‍ ടെസ്റ്റിനും ഇന്റര്‍വ്യൂവിനും ഹാജരാകുന്നതിന് www.gptcperinthalmanna.in എന്ന വെബ്‌സൈറ്റിലെ ലിങ്കില്‍ ബയോഡാറ്റ,വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ 15 ന് മുമ്പായി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

വിവരങ്ങള്‍ക്ക്  9387219470.

കാര്യവട്ടം സർക്കാർ കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് 16ന് ഇന്റർവ്യൂ നടത്തും.

കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. ഫോൺ: 0471 2417112.

മലപ്പുറം ഗവ.കോളജില്‍  കെമിസ്ട്രി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ 17ന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കൊല്ലങ്കോട് പുതുഗ്രാമം ശ്രീ.വിശ്വനാഥസ്വാമി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും malabardevaswom.kerala.gov.in  ലും അപേക്ഷാ ഫോറം ലഭിക്കും.

ഫോണ്‍ – 0491 2505777

പാലക്കാട് താലൂക്കിലെ പുതുപ്പരിയാരം പാങ്ങല്‍ ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 30 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ,് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും  മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ  www.malabardevaswom.kerala.gov.in ലും ലഭിക്കും.

ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ഒഴിവുവരുന്ന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ എന്നീ വിവരങ്ങൾ സഹിതം ഡിസംബർ 28ന് വൈകിട്ട് അഞ്ചിന് മുൻപായി പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ(ഏകോപനം)വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിലെ അല്ലെങ്കിൽ  [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കണം. വൈകിക്കിട്ടുന്ന അപേക്ഷ പരിഗണിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനുള്ള പ്രൊഫോർമയ്ക്കും www.gad.kerala.gov.in സന്ദർശിക്കുക.

ജില്ലാ ആശുപത്രി  ഒഴിവുകള്‍

ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ നവംബര്‍ 18 രാവിലെ 11ന് ഇടുക്കി ജില്ലാ ആശുപത്രിയില്‍ നടത്തും. തസ്തികയുടെ പേര,് യോഗ്യത എന്ന ക്രമത്തില്‍.

  • ലാബ് ടെക്‌നീഷ്യന്‍/ ബ്ലഡ്ബാങ്ക് ടെക്‌നിഷ്യന്‍ ഡിഎംഎല്‍റ്റി (ഗവ. അംഗീകൃതം) യോഗ്യത-ബി.എസ്.സി/ എം.എല്‍.റ്റി (പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍)
  • ഫാര്‍മസിസ്റ്റ് – ഡിഫാം, ബിഫാം (ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍)
  • എക്‌സ് റേ, ഇസിജി ടെക്‌നീഷ്യന്‍, (ഇസിജി ടെക്‌നീഷ്യന്‍ പി.എസ്.സി അംഗീകൃത യോഗ്യത, ഡിആര്‍റ്റി, പി.എസ്.സി അംഗീകൃത യോഗ്യത).
  • ലാബ് അറ്റന്‍ഡര്‍ വിഎച്ച്എസ്.സി, എം.എല്‍.റ്റി, പ്ലസ് ടു സയന്‍സ്, ലാബ് വര്‍ക്കില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

താല്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്.

 വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862 232474

This image has an empty alt attribute; its file name is cscsivasakthi.gif

കെസിസിപിഎൽ റിക്രൂട്ട്മെന്റ് 2020 – ഓൺലൈനിൽ അപേക്ഷിക്കുക

കേരള പി‌എസ്‌സി ഡ്രൈവർ വിജ്ഞാപനം 2020: ഓൺലൈനിൽ അപേക്ഷിക്കുക

SSC CHSL(10+2) 2020: റിക്രൂട്ട്മെന്റ് 2020 – 6000 പോസ്റ്റൽ പിഎ, എസ്എ, ഡിഇഒ, എൽഡിസി ഒഴിവുകൾ

കേരള പി‌എസ്‌സി: കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2020

കേരള പി‌എസ്‌സി പ്യൂൺ റിക്രൂട്ട്‌മെന്റ് 2020 : ഓൺലൈനിൽ അപേക്ഷിക്കുക

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ 386 ഒഴിവുകൾ-2020

IBPS SO 2020: 645 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകൾക്കായി രജിസ്ട്രേഷൻ ആരംഭിച്ചു: പരീക്ഷാ രീതി, സിലബസ്, ഒഴിവ് പരിശോധിക്കുക

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020 – 345 കംബൈൻഡ് ഡിഫൻസ് സർവ്വിസ് പരീക്ഷ I (സിഡിഎസ് -1)

ഐ‌ഒ‌സി‌എൽ റിക്രൂട്ട്മെന്റ് 2020: 482 അപ്രന്റീസ് / ജെ‌ഇ‌എ, മറ്റ് ഒഴിവുകൾ

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

Related Articles

Back to top button
error: Content is protected !!
Close