TEACHER

ഗസ്റ്റ് & ട്യൂഷൻ അധ്യാപകരെ നിയമിക്കുന്നു

ഐ എച്ച് ആർ ടിയുടെ കിഴിൽ കൊടുങ്ങല്ലൂർ എറിയാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

കോമേഴ്‌സ് വിഭാഗത്തിലേക്ക് ജൂൺ നാലിന് രാവിലെ 10 മണിക്കും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് ജൂൺ അഞ്ചിന് രാവിലെ 10 മണിക്കും അഭിമുഖം നടത്തുന്നതാണ്. പി ജിയും നെറ്റ് യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

ഫോൺ :0480 2816270

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും കീഴിൽ പ്രവർത്തിക്കുന്ന കലവൂർ ഗവ.പ്രീമെട്രിക്ക് ഹോസ്റ്റലിൽ അഞ്ചുമുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് ട്യൂഷൻ നൽകുന്നതിന് വനിത അധ്യാപികരെ ക്ഷണിച്ചു.


ഹൈസ്‌കൂളിലേക്ക്, കണക്ക്,സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ബി.എഡുമുള്ളവർക്കും യു.പി വിഭാഗത്തിൽ ബിരുദവും, ബി.എഡും ഉള്ളവർക്കും അപേക്ഷിക്കാം.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ അഞ്ചിനകം ആര്യാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അസൽ സർട്ടിഫക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കാം.

ഫോൺ: 9497147397.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
Close