TEACHER

ഗസ്റ്റ് ഇൻസട്രക്ടർ, ട്യൂട്ടര്‍ & അധ്യാപക ഒഴിവ്

THRISSUR

എറിയാട് ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഭാഗത്തിൽ ഗസ്റ്റ് ഇൻസട്രക്ടറെ നിയമിക്കുന്നു.

എംബിഎ, ബിബിഎ, സോഷ്യോളജി, സോഷ്യൽ വെൽഫയർ, ഇക്കണോമിക്‌സ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും

അല്ലെങ്കിൽ

എംപ്ലോയബിലിറ്റി സ്‌കിൽ സിൽ ഡിഗ്രി/ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 13 രാവിലെ 11 ന് ഐടിഐ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം.

ഫോൺ: 0480 2804320.

അധ്യാപക ഒഴിവ്

KASARAGOD

നായന്മാര്‍ മൂല ആലംപാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഇക്കണോമിക്‌സ് (സീനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍), മലയാളം (ജൂനിയര്‍), വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. 

കൂടിക്കാഴ്ച ജൂലൈ 15 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  04994 255750, 9846116783.

PALAKKAD

താത്ക്കാലിക അധ്യാപക നിയമനം

ചിറ്റൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി കെമിസ്ട്രി, പാര്‍ട്ട് ടൈം മലയാളം തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബിഎഡുമാണ് യോഗ്യത.

താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 15 ന് രാവിലെ 11 ന് സ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. 

KOLLAM

ട്യൂട്ടര്‍ ഒഴിവ്; അപേക്ഷിക്കാം

തെ•ല ഗ്രാമപഞ്ചായത്തിലെ മാമ്പഴത്തറ ഇരുട്ടുതറ ചതുപ്പ് ഗിരിജന്‍ കോളജിയില്‍ പുതുതായി ആരംഭിക്കുന്ന ഉന്നതി കേന്ദ്രത്തില്‍ ട്യൂട്ടറുടെ ഒഴിവില്‍ അപേക്ഷിക്കാം.

യോഗ്യത – ബി എഡ്/ടി ടി സി യും ബിരുദവും. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മാമ്പഴത്തറ കോളനിയില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന.

അപേക്ഷ ജൂലൈ 17 ന് വൈകിട്ട് നാലുവരെ കുളത്തൂപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കാം.

വിശദ വിവരങ്ങള്‍ 0475-2319347, 9496070347 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1837/2020)

Related Articles

Back to top button
error: Content is protected !!
Close