TEACHER

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം & പി.എസ്.സി അഭിമുഖം

താഴെക്കോട് വനിതാ ഗവ.ഐ.ടി.ഐയില്‍  ഒഴിവുള്ള എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.

  • എം.ബി.എ/ബി.ബി.എ/ സോഷ്യോളജി,
  • സോഷ്യല്‍ വെല്‍ഫെയര്‍,
  • എക്കണോമിക്‌സ്

എന്നിവയില്‍ ഏതെങ്കിലും ഒന്നിലുള്ള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

താത്പര്യമുള്ളവര്‍ ജൂലൈ ഒന്‍പതിന്  രാവിലെ 11ന്  ഐ.ടി.ഐ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഫോണ്‍: 04933 250700.

പി.എസ്.സി അഭിമുഖം

ജില്ലയില്‍ അഗ്രികള്‍ച്ചര്‍ വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 212/18) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്ക് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ ഈ മാസം ഒമ്പതിന് അഭിമുഖം നടത്തും.

വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനന തീയതി, യോഗ്യതകള്‍ ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.

ഇത് സംബന്ധിച്ച പ്രൊഫൈല്‍ മെസേജ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2222665. 

Related Articles

Back to top button
error: Content is protected !!
Close