COVID-19

പ്രവാസികളെ നാട്ടിലെത്തിക്കുന്നത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം- കേന്ദ്രമന്ത്രി. അവര്‍ക്കും കൂടി അവകാശപ്പെട്ട നാടാണ് ഇത്എല്ലാ സൗകര്യങ്ങളും ഒരുക്കും’മുഖ്യമന്ത്രി

പ്രവാസികളെ നാട്ടിലെത്തിക്കുന്നത് ലോക്ക്ഡൗൺ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.

സംസ്ഥാന സർക്കാരിനെപ്പോലെ തന്നെ കേന്ദ്രത്തിനും പ്രവാസികളുടെ കാര്യത്തിൽ കരുതലുണ്ടെന്നും കേന്ദ്രസർക്കാരിന് താത്പര്യമില്ലെന്ന തരത്തിൽ പലതരത്തിലുള്ള പ്രചാരണങ്ങൾ പരക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനങ്ങളുമായും ഏറ്റുമുട്ടാൻ കേന്ദ്രസർക്കാർ ശ്രമിച്ചിട്ടില്ല.

രാജ്യത്തിന് പുറത്തുള്ള പ്രവാസികളെ തിരികെ കൊണ്ടുവരുമ്പോൾ സ്വാഭാവികമായും അന്യസംസ്ഥാനങ്ങളിൽ കഴിയുന്നവരും ഇതേ ആവശ്യവുമായി എത്തും. അത്തരമൊരു സാഹചര്യം ലോക്ക്ഡൗൺ ലംഘനങ്ങളിലേക്കാണ് വഴി വെക്കുക.

മറ്റാരു രാജ്യത്ത് സൗകര്യം ഏർപ്പെടുത്തുന്നത് ആ രാജ്യത്തിന്റെ തീരുമാനങ്ങൾക്ക് അനുസരിച്ച് മാത്രമെ സാധിക്കൂ. പ്രവാസികളുടെ ക്ഷേമത്തിനായി അതാത് രാജ്യങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആറ് രാഷട്രത്തലവൻമാരുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചിരുന്നു. ഇന്ത്യയുടെ സഹായ വാഗ്ദാനം യുഎഇയെ അറിയിച്ചിരുന്നു. തുടർന്ന് ദുബായിൽ സൗകര്യം ഒരുക്കാൻ അനുമതി കിട്ടി.

അതിന്റെ ഭാഗമായി 70 മുറികൾ ഉള്ള ഹോട്ടൽ ഏറ്റെടുത്തിട്ടുണ്ട്. അധികം ആൾക്കാരോടൊപ്പം താമസിക്കുന്ന രോഗ ബാധിതരെയും ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ക്വാറന്റൈനിലേക്ക് മാറ്റുന്നതിന് കാലതാമസം നേരിടുന്നവരെയും രോഗബാധ സ്ഥിരീകരിച്ചവരേയും പാർപ്പിക്കാനാണ് തീരുമാനം. ഇത് വിപുലീകരിക്കാനുള്ള ശ്രമങ്ങളും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

കുവൈത്തിലേക്ക് ഒരു മെഡിക്കൽ സംഘത്തെ അയച്ചിട്ടുണ്ട്. കൂടാതെ യു എ ഇയിലേക്കും ഒമാനിലേക്കും ഗുളികകൾ നൽകിയിട്ടുണ്ട്.

അവര്‍ക്കും കൂടി അവകാശപ്പെട്ട നാടാണ് , പ്രവാസികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കും’

മുഖ്യമന്ത്രി പിണറായി വിജയൻ.

വിദേശ രാജ്യങ്ങളില്‍നിന്നു വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിലെ നാല് രാജ്യാന്തര വിമാനത്താവളങ്ങളോടനുബന്ധിച്ചും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പുറത്ത് കുടുങ്ങിപ്പോയ ആളുകളെ എത്രയും വേഗം ഇവിടെ എത്തിക്കണമെന്നതാണ് നമ്മുടെ താല്‍പര്യം. അവര്‍ക്കും കൂടി അവകാശപ്പെട്ട നാടാണ് ഇത്.

അവര്‍ക്ക് ഓരോരുത്തര്‍ക്കും വന്നിറങ്ങുന്ന സ്ഥലത്ത് വിപുലമായ പരിശോധനാ സംവിധാനം ഒരുക്കും. രോഗലക്ഷണമോ സാധ്യതയോ ഉള്ളവര്‍ക്ക് ക്വാറന്‍റീന്‍ സംവിധാനമുണ്ടാക്കും. അല്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തിനു വിടുമെന്നും ഫെയ്സ്ബുക് കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

പുറത്ത് കുടുങ്ങിപ്പോയ ആളുകളെ എത്രയും വേഗം ഇവിടെ എത്തിക്കണമെന്നതാണ് നമ്മുടെ താല്‍പര്യം. അവര്‍ക്കും കൂടി അവകാശപ്പെട്ട നാടാണ് ഇത്. അവര്‍ക്ക് ഓരോരുത്തര്‍ക്കും വന്നിറങ്ങുന്ന സ്ഥലത്ത് വിപുലമായ പരിശോധനാ സംവിധാനം ഒരുക്കും. രോഗലക്ഷണമോ സാധ്യതയോ ഉള്ളവര്‍ക്ക് ക്വാറന്‍റീന്‍ സംവിധാനമുണ്ടാക്കും.

അല്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തിനു വിടും. ഇതെല്ലാം കുറ്റമറ്റ രീതിയില്‍ നടക്കുന്നു എന്ന് ഉറപ്പാക്കാനുള്ള മേല്‍നോട്ട സംവിധാനത്തിന് രൂപം നല്‍കും – ഈ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.


നിലവില്‍ സംസ്ഥാനത്ത് കണ്ടെത്തിയ കെട്ടിടങ്ങള്‍, താമസ സൗകര്യത്തിനുള്ള മുറികള്‍ എന്നിവയുടെ എണ്ണം തൃപ്തികരമാണ്. കൂടുതല്‍ കെട്ടിടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

വിദേശങ്ങളില്‍നിന്നു വരുന്നവര്‍ നോര്‍ക്കയിലോ എംബസി മുഖേനെയോ റജിസ്റ്റര്‍ ചെയ്യണം എന്നാണ് കാണുന്നത്. വയോജനങ്ങള്‍, വിസിറ്റിങ് വീസയില്‍ പോയി മടങ്ങുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, കോവിഡ് അല്ലാത്ത ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കാനാണ് ഉദ്ദേശം. അവരെ ആദ്യഘട്ടത്തില്‍ എത്തിക്കാന്‍ ക്രമീകരണങ്ങള്‍ നടത്തണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടും വിദേശ മന്ത്രാലയത്തോടും അഭ്യർഥിക്കും.


ജോലി നഷ്ടപ്പെടുകയോ വീസ കാലാവധി തീരുകയോ ചെയ്തവര്‍, വിദേശ രാജ്യങ്ങളില്‍നിന്ന് ജയില്‍വിമുക്തരായവര്‍, കോഴ്സ് പൂര്‍ത്തിയാക്കി മടങ്ങുന്ന വിദ്യാർഥികള്‍ എന്നിവരെ രണ്ടാംഘട്ടത്തില്‍ പരിഗണിക്കാവുന്നതാണ്.

മറ്റു യാത്രക്കാരെ മൂന്നാമത്തെ പരിഗണനാ വിഭാഗമായി കണക്കാക്കാം. ഈ വിഷയങ്ങള്‍ കേന്ദ്ര വ്യോമയാന, വിദേശ മന്ത്രാലയങ്ങളുമായും വിമാന കമ്പനികളുമായും ചര്‍ച്ച ചെയ്ത് ധാരണയിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പ്രവാസികള്‍ക്ക് ഈ ക്രമത്തില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കണമെന്ന അഭ്യർഥനയും നടത്തും.


മുന്‍ഗണനാ വിഭാഗങ്ങളെ വേര്‍തിരിച്ച് യാത്രയ്ക്ക് പരിഗണിച്ചാല്‍ എല്ലാവര്‍ക്കും തുല്യതയോടെ മിതമായ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകുന്ന അവസ്ഥയുണ്ടാകും എന്നാണ് കരുതുന്നത്.

ഈ ക്രമത്തില്‍ യാത്ര പ്ലാന്‍ ചെയ്താല്‍ ഒരുമാസത്തിനകം ആവശ്യമുള്ള എല്ലാവര്‍ക്കും സുഗമമായി യാത്ര ചെയ്യാന്‍ പറ്റുന്ന അവസ്ഥയുണ്ടാകും.

സംസ്ഥാനത്തിനു പുറത്തുള്ള വിമാനത്താവളങ്ങള്‍ വഴി എത്തുന്ന പ്രവാസികള്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!
Close