SCHOLORSHIPS

സ്കോളർഷിപ്പ് – വ്യാജവും ഒറിജിനലും എന്താണ് യാഥാർത്ഥ്യം?

സ്കോളർഷിപ്പ് – വ്യാജവും ഒറിജിനലും ഈയിടെയായി സ്കോളർഷിപ്പുകളും ആയി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരണങ്ങളും കുപ്രചരണങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്നു. എന്താണ് യാഥാർത്ഥ്യം?

സ്കോളർഷിപ്പുകൾ എന്നാൽ സർക്കാറിന് മാത്രമേ നൽകാവൂ എന്നാണ് ചിലരുടെ ഭാഷ്യം. എന്നാൽ സർക്കാർ സ്കോളർഷിപ്പുകൾ കൂടാതെ, വൻകിട കമ്പനികളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ചാരിറ്റി ട്രസ്റ്റുകളുടെ പേരിലും മറ്റും നിരവധി സ്കോളർഷിപ്പുകൾ നിലവിലുണ്ട് ഇനിയും വന്നേക്കാം.

ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദേശത്തെയും സ്വദേശത്തെയും പഠനങ്ങൾക്ക് സഹായകമാകുന്ന സർക്കാർതലത്തിൽ ഉള്ളതും സ്വകാര്യവുമായ ഒട്ടനവധി സ്കോളർഷിപ്പുകൾ സംബന്ധിച്ച് വിവരങ്ങൾ നൽകുന്ന ഒരു പോർട്ടലാണ് ബഡി ഫോർ സ്റ്റഡി ഡോട് കോം. സ്വകാര്യ സ്കോളർഷിപ്പുകൾ മിക്കതും ഇതേ പോർട്ടലിലൂടെ നേരിട്ട് അപേക്ഷിക്കാവുന്നവയാണ്.

അതിന്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണ്. വ്യാജവും ഒറിജിനലും തിരിച്ചറിയാൻ സമൂഹത്തിനുള്ള അവകാശം ഉയർത്തിപ്പിടിക്കാൻ ശിവശക്തി ഡിജിറ്റൽ സേവ CSC പരിശ്രമിക്കുന്നുണ്ട്.

പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ അറിയാതെ സർക്കാർ സ്കോളർഷിപ്പ് എന്ന് പ്രചരിപ്പിച്ച ചിലരുടെ അപക്വമായ പ്രവർത്തികളും സർക്കാർ നൽകുന്നത് മാത്രമേ സ്കോളർഷിപ്പ് ആകൂ എന്നുള്ള മറ്റു ചിലരുടെ തെറ്റിദ്ധാരണകളുമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് ഹേതു.

സർദാർ വല്ലഭായി പട്ടേൽ സ്കോളർഷിപ്പ് ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് ബഡി ഫോർ സ്റ്റഡി ഫൌണ്ടേഷൻ നൽകുന്ന ഒരു സ്വകാര്യ സ്കോളർഷിപ്പാണ്.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക:

മറ്റൊരു വിവാദ പദ്ധതിയും ബഡി ഫോർ സ്റ്റഡി ഫൗണ്ടേഷനിലെ തന്നെയാണെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. കോവിഡ് 19 സപ്പോർട്ട് സ്കീം എന്ന പതിനായിരം രൂപ ലഭിക്കുന്ന ഒരു സർക്കാർ പദ്ധതിയുണ്ടെന്ന് പറഞ്ഞ് ഒരു ടീച്ചറുടേതെന്ന് പറയുന്ന വോയിസ് ക്ലിപ്പ് ആണ് അപേക്ഷകരെയും സേവന കേന്ദ്രങ്ങളെയും ഒരുപോലെ മുൾമുനയിൽ നിർത്തിയത്.

ഇതേ പേരിൽ ബഡി ഫോർ സ്റ്റഡി ഫൗണ്ടേഷൻ ഒരു പദ്ധതി നൽകിയിരുന്നുവെന്നും അതിന്റെ സമയപരിധി കഴിഞ്ഞതായും പദ്ധതി പ്രകാരം സഹായം ലഭിച്ചവരുടെ ലിസ്റ്റും അവരുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

മൂന്നാമതായി സർക്കാർ സ്കോളർഷിപ്പ് എന്ന പേരിൽ വിലസുന്നത് പ്രഥമ ശിക്ഷയോജന എന്നൊരു വെബ്സൈറ്റിലെ ആപ്ലിക്കേഷനാണ്. സർക്കാർ പദ്ധതികളോട് സാമീപ്യമുള്ള പേരും എന്നാൽ വെബ്സൈറ്റിൽ ബന്ധപ്പെടാൻ ആവശ്യമായ വിവരങ്ങൾ ഇല്ലാത്തതും ഇതിൻറെ ആധികാരികത തെളിയിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. ആകെയുള്ള ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ പരിമിതമായ വിവരങ്ങളെ ലഭിക്കുന്നുള്ളൂ എന്നുള്ളതും സംശയം ജനിപ്പിക്കുന്നു.

സാമൂഹ്യ സേവനത്തിന്റെ ഭാഗമായോ മറ്റോ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർ അതിന്റെ ആധികാരികത, ഉറവിടം എന്നിവകൂടി വെളിപ്പെടുത്തേണ്ടത് അനിവാര്യമാണ്. രക്ഷിതാക്കളും വിദ്യാർത്ഥികളും ഇത്തരം സന്ദേശങ്ങൾക്ക് പുറകെ പോകുന്നതിന് മുമ്പ് യാഥാർത്ഥ്യം മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്.

Related Articles

Back to top button
error: Content is protected !!
Close