PSC

ഇനി 40 വയസുവരെ പി.എസ്.സി പരീക്ഷ എഴുതാം

തിരുവനന്തപുരം: 30 ലക്ഷത്തോളം വരുന്ന പി.എസ്.എസി ഉദ്യോഗാര്‍ത്ഥികള്‍ക്കൊരു സന്തോഷവാര്‍ത്ത. ഇനി മുതല്‍ പി.എസ്.സി പരീക്ഷ എഴുതാനുള്ള ജനറല്‍ വിഭാഗക്കാരുടെ പ്രായപരിധി നാല്‍പത് വയസാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ പി.എസ്.സിയോട് ശുപാര്‍ശ ചെയ്തു.

നേരത്തെ 36 വയസായിരുന്നു ഈ വിഭാഗത്തിലുള്ളവര്‍ക്ക് നേരത്തെ ഉണ്ടായിരുന്നത്. ഇതിന് ആനുപാതികമായി മറ്റു വിഭാഗക്കാരുടെ പ്രായപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. പിന്നാക്ക വിഭാഗക്കാര്‍ക്ക് നേരത്തെ 39 ആയിരുന്നത് 43ഉം എസ്.എടി വിഭാഗത്തിന് 41ല്‍ നിന്നും 45ഉം മായും ഉയര്‍ത്തും.

മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊതുഭരണ വകുപ്പ് പ്രായപരിധി സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നലെ മന്ത്രസഭയുടെ മേശപ്പുറത്ത് വച്ചത്. പ്രായപരിധി ഉയര്‍ത്തേണ്ട ആവശ്യകതയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എംപ്ലോയിമെന്റ് എക്‌സചേഞ്ചില്‍ നിന്നുള്ള നിയമനങ്ങള്‍ക്ക് നേരത്തെ തന്നെ ജനറല്‍ വിഭാഗത്തിന് 40 വയസും മറ്റുവിഭാഗങ്ങള്‍ക്ക് ഇതിന് ആനുപാതികമായും പ്രായപരിധി ഉയര്‍ത്തിയിരുന്നു.

സര്‍വീസില്‍ നിന്ന് വിരമിക്കല്‍ പ്രായം 60 വയസാക്കിയതോടെയാണ് സര്‍ക്കാരിനു മേല്‍ പ്രായപരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച് സമര്‍ദ്ദം ഉണ്ടായത്

.

Related Articles

Back to top button
error: Content is protected !!
Close