പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ലബ് ടെക്നീഷ്യൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നു.
ഉദ്യോഗാർഥികൾ വ്യക്തി വിവരങ്ങൾ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം 26ന് വൈകിട്ട് നാലു മണിക്ക് മുമ്പ്
സൂപ്രണ്ട്, പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പി.ഒ.സൗത്ത് പൊന്നാനി, മലപ്പുറം ജില്ല, പിൻ-679586 എന്ന വിലാസത്തിൽ ലഭിക്കും വിധം അയയ്ക്കണം. ഫോൺ: +4942666439, 2666339.
ഇ-മെയിൽ: [email protected].
ഹൈസ്കൂള്‍ അധ്യാപക ഒഴിവ്
പാലക്കാട് ബി.പി.എല്‍. കൂട്ടുപാതക്കു സമീപമുളള ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ പാര്‍ട്ട് ടൈം എച്ച്.എസ്.എ. (മലയാളം) ഒഴിവിലേക്ക് ദിവസവേതന നിയമനം നടത്തുന്നു.
ബി.എഡ്, സെറ്റ്/കെ.ടെറ്റ് യോഗ്യതയുളളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 26 ന് രാവിലെ 10 ന് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍ : 0491-2572038.