Uncategorized

ആരോഗ്യ കേരളത്തില്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ആരോഗ്യ കേരളത്തിൽ മാനേജർ (ഫിനാൻസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ആരോഗ്യ കേരളത്തില്‍ ഒഴിവ്. മാനേജര്‍ (ഫിനാന്‍സ്) തസ്തികയിലേക്ക് സി.എ, ഐ.സി.ഡബ്ല്യു.എ ഇന്റര്‍ മീഡിയേറ്റ്/ എം.ബി.എ (ഫിനാന്‍സ്)/ എം.കോം യോഗ്യതയും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

പ്രായം:40 വയസ്സ്.

ശമ്പളം:70,000 രൂപ

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫീസായ 250 രൂപ ഓൺലൈനായോ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഓപ്പറേഷൻസ് എന്ന പേരിൽ നേരിട്ടോ (അക്കൗണ്ട് നമ്പർ- 195305000419, ഐ.സി.ഐ.സി.ഐ ബാങ്ക്, വഴുതക്കാട്, ഐ.എഫ്.എസ്.സി- ICIC0001953) അയയ്ക്കണം. ഫീസടച്ചതിന്റെ വിവരങ്ങൾ ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തുകയോ സ്ക്രീൻഷോട്ട് അറ്റാച്ച് ചെയ്യുകയോ വേണം.

ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം യോഗ്യത സർട്ടിഫിക്കറ്റുകൾ, ഫീസ് അടച്ച രേഖകൾ എന്നിവ [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട അവസാന തീയതി: 2020മേയ് 18

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക :https://arogyakeralam.gov.in/

OFFICIAL NOTIFICATION: Click Here

Apply Direct Link : Click Here

Related Articles

Back to top button
error: Content is protected !!
Close