Uncategorized

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ , അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ നിയമനം & കുടുംബശ്രീയില്‍ ഒഴിവുകള്‍

പാലക്കാട്: നൂറണി ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ദിവസവേതന നിയമനം നടത്തുന്നു. 

ബികോം (റഗുലര്‍), ഡിപ്ലോമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഷോര്‍ട്ട് ഹാന്‍ഡ് ആന്റ് ടൈപ്പ്‌റൈറ്റിങ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് എന്നിവയാണ് യോഗ്യത.

താത്പര്യമുളളവര്‍ ജൂണ്‍ 29 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ കൂടികാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

ഫോണ്‍: 0491-2532371, 9497356922.

കുടുംബശ്രീയില്‍ ഒഴിവുകള്‍

കാസർഗോഡ്

കുടുംബശ്രീ ജില്ലാ മിഷനില്‍ ഫാം ലൈവ്‌ലി ഹുഡ് പദ്ധതിയില്‍  ബ്ലോക്ക് കോര്‍ഡിനേറ്ററുടെയും ക്ലസ്റ്റര്‍ ലെവല്‍ കോ-ഓര്‍ഡിനേറ്ററുടെയും ഒഴിവുണ്ട്. 

വി എച്ച് എസ് ഇ അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്ക് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍  തസ്തികയിലേക്കും പ്ലസ്ടു സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് ക്ലസ്റ്റര്‍ ലെവല്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.

18 നും 30 നുമിടയില്‍ പ്രായമുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.

മഞ്ചേശ്വരം, പരപ്പ, കാസര്‍കോട്, കാറഡുക്ക  ബ്ലോക്കുകളിലാണ് ഒഴിവുകളുളളത്. മഞ്ചേശ്വരം ബ്ലോക്കിലെ ക്ലസ്റ്റര്‍ ലെവല്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് മലയാളം,കന്നട ഭാഷകളില്‍ പ്രാവിണ്യം ഉണ്ടായിരിക്കണം.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ജൂണ്‍ 29 ന് വൈകിട്ട് അഞ്ചിനകം [email protected] എന്ന മെയിലിലേക്ക് അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 7025104605, 04994 256 111 എന്ന നമ്പറില്‍ ബന്ധപ്പെടണം.

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം; അപേക്ഷിക്കാം

കൊല്ലം

മുഖത്തല അഡീഷണല്‍ ഐ സി ഡി എസ് പ്രോജക് നെടുമ്പന, കൊറ്റംകര, ഗ്രാമപഞ്ചായത്തുകളില്‍ 20 അങ്കണവാടി ഹെല്‍പ്പറുടെയും

ഇളമ്പള്ളൂര്‍, നെടുമ്പന ഗ്രാമപഞ്ചായത്തുകളിലെ ഓരോ അങ്കണവാടി വര്‍ക്കറുടെയും സ്ഥിരം ഒഴിവിലേക്കും  ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് സ്ഥിര നിയമന സെലക്ഷന്‍ ലിസ്റ്റില്‍പെടാന്‍ അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം.


വിശദ വിവരങ്ങള്‍ പെരുമ്പുഴ ജംഗ്ഷന് സമീപമുള്ള ഓഫീസിലും 0474-2521300 നമ്പരിലും ലഭിക്കും.

അപേക്ഷ ജൂലൈ 10 ന് വൈകിട്ട് അഞ്ചുവരെ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പ്രേജക്ട് ഓഫീസ്, മുഖത്തല അഡീഷണല്‍, പെരുമ്പുഴ. പി.ഒ, കൊല്ലം-691504 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം.

Related Articles

Back to top button
error: Content is protected !!
Close