Uncategorized

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം; അപേക്ഷിക്കാം

കൊല്ലം കോര്‍പ്പറേഷന്‍ കൊല്ലം അര്‍ബന്‍-2 ഐ സി ഡി എസ് പ്രോജക്ട് പരിധിയിലെ 179 അങ്കണവാടികളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് സ്ഥിര നിയമന സെലക്ഷന്‍ ലിസ്റ്റില്‍പെടാന്‍ അപേക്ഷിക്കാം.

അര്‍ബന്‍-2 പരിധിയില്‍ വരുന്ന ഇരവിപുരം, വടക്കേവിള, കിളികൊല്ലൂര്‍ സോണല്‍, ഉളിയക്കോവില്‍ 16, 17 ഡിവിഷനുകളിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം.

പ്രായം 18 നും 46 നും ഇടയില്‍.

  • എസ് എസ് എല്‍ സി ജയിച്ചവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
  • എസ് എസ് എല്‍ സി  ജയിച്ചവരെ ഹെല്‍പ്പര്‍ തസ്തികയിലേക്ക് പരിഗണിക്കില്ല.
  • പട്ടികജാതി/പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്നു വര്‍ഷത്തെ ഇളവും വര്‍ക്കര്‍/ഹെല്‍പ്പര്‍ താത്കാലിക സേവനം അനുഷ്ഠിച്ചവര്‍ക്ക്പരമാവധി മൂന്നു വര്‍ഷം വരെയും ഇളവ് ലഭിക്കും.

അപേക്ഷ ജൂലൈ 10 ന് വൈകിട്ട് അഞ്ചുവരെ ഐ സി ഡി എസ് കൊല്ലം അര്‍ബന്‍-2 ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ സ്വീകരിക്കും.

അപേക്ഷാ ഫോമും വിശദ വിവരങ്ങളും സ്റ്റേഡിയം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474-2740590.

അഞ്ചാലുംമൂട് ഐ സി ഡി എസ് പ്രോജക്ട് പരിധിയില്‍ കൊല്ലം കോര്‍പ്പറേഷനിലെ തൃക്കടവൂര്‍ സോണലില്‍(ഏഴു മുതല്‍ 11 വരെ വാര്‍ഡുകള്‍) അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിനായി അപേക്ഷിക്കാം.

  • തൃക്കടവൂര്‍ സോണലിലെ സ്ഥിരതാമസക്കാരായിരിക്കണം.
  • വര്‍ക്കര്‍ തസ്തികയക്ക് എസ് എസ് എല്‍ സി യോ തത്തുല്യമോ ജയിച്ചിരിക്കണം.
  • ഹെല്‍പ്പര്‍ക്ക് എഴുത്തും വായനവും അറിയണം.
  • കായിക ക്ഷമത വേണം. എസ് എസ് എല്‍ സി ജയിച്ചവരാകരുത്.
  • താത്കാലികമായി ജോലി ചെയ്തവര്‍, പ്രീ പ്രൈമറി ട്രെയിനിങ്/നഴ്‌സറി ട്രെയിനിങ്, വിധവ, ബി പി എല്‍, സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.
  • പ്രായം 2020 18 നും 46 നും ഇടയില്‍. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും ഐ സി ഡി എസ് ഓഫീസില്‍ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ ജൂലൈ 10 നകം അഞ്ചാലുംമൂട് ഐ സി ഡി എസ് ഓഫീസില്‍ സമര്‍പ്പിക്കണം.

Related Articles

Back to top button
error: Content is protected !!
Close