JOB

ഗോവ സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ നിലവിൽവന്നു

ഗോവ സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ നിലവിൽവന്നു

പനജി: ഗോവ സർക്കാരിന്റെ കീഴിലുള്ള ഗ്രൂപ്പ്-സി നിയമനങ്ങൾ ഇനിമുതൽ പുതുതായി രൂപവത്കരിച്ച ഗോവ സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ മുഖേനെയായിരിക്കും. ഇതുസംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സീനിയർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ പുനീത്ത്കുമാർ ഗോയലാണ് ജി.എസ്.എസ്.സി.യുടെ ചെയർമാൻ. ഫിനാൻസ് സെക്രട്ടറി ഡൗലത്ത് ഹവിൽദാർ, സീനിയർ ഗോവ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ മെനീനോ ഡിസൂസ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. എ-ഗ്രൂപ്പ് നിയമനങ്ങൾ യു.പി.എസ്.സി.വഴിയും ബി-ഗ്രൂപ്പ് നിയമനങ്ങൾ ഗോവ പബ്ലിക് സർവീസ് കമ്മിഷൻവഴിയുമാണ് നടക്കുന്നത്. ഗ്രൂപ്പ്-സി നിയമനങ്ങൾ ഇതുവരെ അതത് വകുപ്പുകൾ നേരിട്ട് നടത്തുകയായിരുന്നു. ഇനിമുതൽ നേരിട്ടുള്ള നിയമനങ്ങൾ ഉണ്ടാവില്ല.

തൊഴിൽമേള

പാലക്കാട്:

ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലേക്ക് തൊഴിൽമേള നടത്തുന്നു. ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്, ഗ്രോത്ത് ഓഫീസർ, ടെയിനി എൻജിനിയർ എന്നീ ഒഴിവിലേക്കാണ് തൊഴിൽമേള. താത്പര്യമുള്ളവർ രേഖകൾ സഹിതം ശനിയാഴ്ച 10-ന് ജില്ലാ എംപ്ലോയബിലിറ്റി കേന്ദ്രത്തിലെത്തണം. ഫോൺ: 0491 2505435.
അധ്യാപക ഒഴിവ്
കോഴഞ്ചേരി:മാരാമൺ എം.എം.എം.ടി.ടി.ഐ. യു.പി.സ്‌കൂളിൽ എൽ.പി.എസ്.ടി. തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ടി.ടി.സി., കെ.ടി.ഇ.ടി. യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 28-ന് അഞ്ചിന് മുമ്പ് മാരാമൺ മാർത്തോമാ പള്ളി ഓഫീസിലോ മാനേജരുടെ പക്കലോ ലഭിക്കണം.

സംഗീത അധ്യാപക ഒഴിവ്

മൂന്നാർ:മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ സംഗീത അധ്യാപക ഒഴിവ്. അഭിമുഖം 29-ന് രണ്ടിന് അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ. ഫോൺ: 04864 224399.

അധ്യാപക ഒഴിവ്

പെരിങ്ങോട്ടുകര :ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു വിഭാഗത്തിൽ മാത്‌സ് സീനിയർ അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ കൂടിക്കാഴ്ചയ്ക്കായി അസ്സൽ സർട്ടിഫിക്കറുകൾ സഹിതം 28-ന് തിങ്കളാഴ്ച 10.30-ന് ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അധ്യാപക ഒഴിവ്

ചാവക്കാട്:മമ്മിയൂർ എൽ.എഫ്. സി.ജി.എച്ച്.എസ്. സ്‌കൂളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ (ആഴ്‌ചയിൽ മൂന്നുദിവസം) അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം 30-ന് രാവിലെ 11-ന് സ്‌കൂളിൽ നടക്കും.

അധ്യാപക ഒഴിവ്
ഉപ്പള:
ബേക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾവിഭാഗം ഹിന്ദി വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 25-ന് രാവിലെ 11-ന് സ്കൂളിൽ നടക്കും.

അധ്യാപക ഒഴിവ്

ഇരിയണ്ണി:ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഇരിയണ്ണിയിൽ വി.എച്ച്‌.എസ്‌.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ കൊമേഴ്‌സ് (സീനിയർ) അധ്യാപക ഒഴിവുണ്ട്‌. താത്കാലിക നിയമനമാണ്. അഭിമുഖം 25-ന് 11-ന്‌ സ്‌കൂൾ ഓഫീസിൽ.

അപേക്ഷ ക്ഷണിച്ചു
കറുകച്ചാൽ:ഗ്രാമപ്പഞ്ചായത്തിലെ ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി എം.എസ്.ഡബ്ല്യു/സൈക്കോളജി/സോഷ്യോളജി/ വിമൻ സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, ബിരുദം എന്നിവയുള്ള ഉദ്യോഗാർഥികളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ 10 മാസത്തേക്കാണ് നിയമനം. താത്പര്യമുള്ളവർ 31-ന് വൈകീട്ട് അഞ്ചിന് മുമ്പായി ഐ.സി.ഡി.എസ്. സൂപ്പർവൈസർ, കറുകച്ചാൽ ഗ്രാമപ്പഞ്ചായത്ത് പി.ഒ. വിലാസത്തിൽ അപേക്ഷിക്കണം.

താലൂക്ക് ആസ്പത്രിയിൽ ഒഴിവ്


നീലേശ്വരം:നീലേശ്വരം താലൂക്ക് ആസ്പത്രിയിൽ ലാബ് അസിസ്റ്റന്റ്, നഴ്‌സിങ്‌ അസിസ്റ്റന്റ് കം അറ്റൻഡർ, കുക്ക് കം അറ്റൻഡർ എന്നിവരെ നിയമിക്കും. ദിവസവേതനം 300 രൂപ. ലാബ് അസിസ്റ്റന്റ്, നഴ്‌സിങ്‌ അസിസ്റ്റന്റ് കം അറ്റൻഡർ അഭിമുഖം 29-ന് രാവിലെ 10.30-നും കുക്ക് കം അറ്റൻഡർ അഭിമുഖം 30-ന് രാവിലെ 10.30-നും നടക്കും. ഫോൺ: 04672282933.

Content : mathrubhumi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
Close