JOB
Trending

എഫ്.സി.ഐയില്‍ മാനേജരാകാം, ശമ്പളം 40,000-1,40,000 രൂപ | 330 Vacancies

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്.സി.ഐ) വിവിധ വിഭാഗങ്ങളിലെ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 330 ഒഴിവുണ്ട്.

ജനറൽ, ഡിപ്പോ, മൂവ്മെന്റ്, അക്കൗണ്ട്സ്, ടെക്നിക്കൽ, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ്, ഹിന്ദി എന്നീ വിഭാഗങ്ങളിലാണ് അവസരം.

അഞ്ചു മേഖലകളിലാണ് ഒഴിവുകൾ.
നോർത്ത് സോൺ 187, സൗത്ത് സോൺ 65, വെസ്റ്റ് സോൺ 15, ഈസ്റ്റ് സോൺ 37, നോർത്ത് ഈസ്റ്റ് സോൺ 26. ഏതെങ്കിലും ഒരു സോണിലെ ഒരു പോസ്റ്റ് കോഡിലേക്കേ അപേക്ഷിക്കാനാവൂ.

യോഗ്യത:

ജനറൽ, ഡിപ്പോ, മൂവ്മെന്റ് വിഭാഗങ്ങളിലേക്ക് കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയ ബിരുദം (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി)/തത്തുല്യം. അല്ലെങ്കിൽ സി.എ./സി.ഡബ്ല്യു.എ./സി.എസാണ് യോഗ്യത. സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ വിഭാഗങ്ങളിലേക്ക് സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മറ്റു വിഭാഗങ്ങളിലെ യോഗ്യത ചുവടെ:

അക്കൗണ്ട്സ്:

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ എന്നിവയിലൊന്നിൽ അസോസിയേറ്റ് അംഗത്വം. അല്ലെങ്കിൽ ബികോമും രണ്ടു വർഷം ദൈർഘ്യമുള്ളതും ഫുൾടൈം റഗുലർ എം.ബി.എ. (ഫിനാൻസ്) ഡിഗ്രി/ ഡിപ്ലോമ/വിദൂരവിദ്യാഭ്യാസം വഴിയല്ലാതെയുള്ള മൂന്നുവർഷം ദൈർഘ്യമുള്ള പാർട്ട് ടൈം പോസ്റ്റ് ഗ്രാജുവേറ്റ് എം.ബി.എ. (ഫിനാൻസ്) ഡിഗ്രി/ ഡിപ്ലോമ/ വിദൂരവിദ്യാഭ്യാസം വഴിയല്ലാതെയുള്ള മൂന്നുവർഷം ദൈർഘ്യമുള്ള, പാർട്ട് ടൈം പോസ്റ്റ് ഗ്രാജുവേറ്റ് എം.ബി.എ. (ഫിനാൻസ്) ഡിഗ്രി/ഡിപ്ലോമ/വിദൂരവിദ്യാഭ്യാസം വഴിയുള്ള പോസ്റ്റ് ഗ്രാജുവേറ്റ് എം.ബി.എ. (ഫിനാൻസ്) ഡിഗ്രി/ ഡിപ്ലോമ. (വിദൂരവിദ്യാഭ്യാസം വഴിയുള്ളവ യു.ജി.സി. -എ.ഐ.സി.ടി.ഇ.-ഡി.ഇ.സി. ജോയിന്റ് കമ്മിറ്റി അംഗീകരിച്ചതും മറ്റുള്ള യു.ജി.സി.- എ.ഐ.സി.ടി.ഇ. അംഗീകൃതവുമായിരിക്കണം).

ടെക്നിക്കൽ:
ബി.എസ്സി.-അഗ്രികൾച്ചർ. അല്ലെങ്കിൽ എ.ഐ.സി.ടി.ഇ. അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽനിന്ന് ഫുഡ് സയൻസ്/ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ഫുഡ് ടെക്നോളജി/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫുഡ് പ്രോസസിങ് എൻജിനീയറിങ്/ഫുഡ് പ്രോസസിങ്/ഫുഡ് പ്രിസർവേഷൻ ടെക്നോളജിയിൽ നേടിയ ബി.ഇ./ബി.ടെക്. അല്ലെങ്കിൽ എ.ഐ.സി.ടി.ഇ. അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽനിന്ന് ബയോ ടെക്നോളജി/ഇൻഡസ്ട്രിയൽ ബയോ ടെക്നോളജി/ബയോ കെമിക്കൽ എൻജിനീയറിങ്/അഗ്രികൾച്ചറൽ ബയോ ടെക്നോളജിയിൽ നേടിയ ബി.ടെക്./ബി.ഇ.

ഹിന്ദി:
ഇംഗ്ലീഷ് ഒരു വിഷയമായ ബിരുദവും ഹിന്ദിയിൽ ബിരുദാനന്തരബിരുദം/തത്തുല്യവും. അല്ലെങ്കിൽ ഹിന്ദി ഒരു വിഷയമായ ബിരുദവും ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദം/തത്തുല്യവും. അല്ലെങ്കിൽ ഇംഗ്ലീഷും ഹിന്ദിയും ഉൾപ്പെട്ട ബിരുദവും ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം/തത്തുല്യവും. അല്ലെങ്കിൽ ഹിന്ദി ഒരു വിഷയമായ ബിരുദവും ഇംഗ്ലീഷ് മാധ്യമമായി നേടിയ ബിരുദാനന്തരബിരുദം/തത്തുല്യവും. അല്ലെങ്കിൽ ഇംഗ്ലീഷ് ഒരു വിഷയമായ ബിരുദവും ഹിന്ദി മാധ്യമമായി നേടിയ ബിരുദാനന്തരബിരുദം/തത്തുല്യവും. ഹിന്ദിയിൽനിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള തർജമയിലോ ഹിന്ദിയിൽ ടീച്ചിങ്/റിസർച്ച് രംഗത്തോ അഞ്ചു വർഷത്തെ പരിചയം വേണം.

പ്രായം:
2019 ഓഗസ്റ്റ് ഒന്നിന് 28 വയസ്സാണ് ഉയർന്ന പ്രായം (സംവരണ വിഭാഗക്കാക്ക് നിയമാനുസൃത വയസ്സിളവുണ്ട്).

ശമ്പളം:

40000-140000 രൂപ.

തിരഞ്ഞെടുപ്പ്:

ഹിന്ദി വിഭാഗത്തിലേക്ക് ഓൺലൈൻ ടെസ്റ്റ്, അഭിമുഖം എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ്. മറ്റുള്ളവയിലേക്ക് ഓൺലൈൻ ടെസ്റ്റ്, അഭിമുഖം, ട്രെയിനിങ് എന്നിവ നടത്തിയാണ് തിരഞ്ഞെടുപ്പ്. രണ്ടു ഘട്ടങ്ങളായാണ് ഓൺലൈൻ പരീക്ഷ. ഒന്നാം ഘട്ടത്തിന് കേരളത്തിൽ കൊച്ചി, കണ്ണൂർ, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവയും രണ്ടാംഘട്ടത്തിൽ കൊച്ചിയും പരീക്ഷാകേന്ദ്രങ്ങളാണ്. പരീക്ഷയുടെ സിലബസ് വെബ്സൈറ്റിൽ.

ഫീസ്:
വനിതകൾക്കും എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്കും ഫീസ് ഇല്ല. മറ്റുള്ളവർക്ക് 800 രൂപയാണ് (ബാങ്ക് ചാർജിനും പുറമെ) ഫീസ്. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

*അപേക്ഷ: അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ഒക്ടോബർ 27.

Food Corporation of India has invited the applications from candidates for the position of Manager posts on 304 Vacancies. interested candidates apply on or before 27th October 2019.The Food Corporation of India was setup under the Food Corporation’s Act 1964 , in order to fulfill following objectives of the Food Policy:Effective price support operations for safeguarding the interests of the farmers.Distribution of food grains throughout the country for public distribution system.
Maintaining satisfactory level of operational and buffer stocks of foodgrains to ensure National Food Security.Since its inception, FCI has played a significant role in India’s success in transforming the crisis management oriented food security into a stable security system.
Organization : Food Corporation of India(FCI)
No. of Vacancies: 304
Location: All over India
Post: Managers
Vacancies List
Manager (General)
A) Graduate degree or equivalent from recognized university with minimum 60% marks:
or

B) CA/ICWA/CS
Note: In case of SC/ST/PH Candidates, the minimum percentage of marks shall be 55% intead of 60%

Manager (Accounts)
i). Associate Membership of
a)The institute of Chartered Accountant of India or
b)The Institute of Cost Accountants of India or
c) The Institute of Company Secretaries of India
OR
ii) B.com from a recognized University and
a) Post Graduate full-time (MBA) (fin) Degree/Diploma of Minimum 2 years recognized by
UGC/AICTE; or
b)Post Graduate Part-time MBA (Fin) Degree/Diploma (not in the nature of distance education)
of minimum 3 years duration recognized by UGC/AICTE;

Age Limit: up to 35 years
Salary: 40,000 – 1,40,000/-
How to Apply
Interested candidates apply online through the official website of food corporation of india on or before 27th October 2019
For More Details and Vacancies List Click the Notification
For Official Notification Click Here
Apply Online

Related Articles

Back to top button
error: Content is protected !!
Close