CENTRAL GOVT JOB

കയർ ബോർഡ് റിക്രൂട്ട്മെന്റ് 2021-അസിസ്റ്റന്റ്, എൽ‌ഡി‌സി, യു‌ഡി‌സി, ജൂനിയർ സ്റ്റെനോ, മറ്റ് ഒഴിവുകൾ

കയർ ബോർഡ് റിക്രൂട്ട്മെന്റ് 2021 | അസിസ്റ്റന്റ്, എൽ‌ഡി‌സി, മറ്റ് പോസ്റ്റുകൾ | ആകെ ഒഴിവുകൾ 36 | അവസാന തീയതി 15.09.2021 |

| Last Date 15.09.2021 (Date Extended) |

സീനിയർ സയന്റിഫിക് ഓഫീസർ, സയന്റിഫിക് അസിസ്റ്റന്റ്, ഷോറൂം മാനേജർ, അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സ്റ്റെനോഗ്രാഫർ, മെക്കാനിക്, ഹിന്ദി ടൈപ്പിസ്റ്റ്, ലോവർ ഡിവിഷൻ ക്ലർക്ക്, സെയിൽസ്മാൻ, ട്രെയിനിംഗ് അസിസ്റ്റന്റ്, മെഷീൻ ഓപ്പറേറ്റർ എന്നിവരെ കയർ ബോർഡ് നിയമിക്കുന്നു. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 15 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം.

ജോലി വിശദാംശങ്ങൾ

  • ബോർഡ്: കയർ ബോർഡ് •
  • ജോലി തരം: കേന്ദ്രസർക്കാർ •
  • നിയമനം: സ്ഥിരം •
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം •
  • ആകെ ഒഴിവുകൾ: 36•
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ•
  • അപേക്ഷിക്കേണ്ട തീയതി: 15.07.2021•
  • അവസാന തീയതി: 15.082021 15-09-2021

ഒഴിവുകളുടെ വിശദാംശങ്ങൾ

  1. അസിസ്റ്റന്റ് – 09
  2. അപ്പർ ഡിവിഷൻ ക്ലർക്ക് – 04
  3. ജൂനിയർ സ്റ്റെനോഗ്രാഫർ – 04
  4. മെക്കാനിക് – 01
  5. ഹിന്ദി ടൈപ്പിസ്റ്റ് – 01
  6. ലോവർ ഡിവിഷൻ ക്ലർക്ക് – 01
  7. സെയിൽസ്മാൻ – 05
  8. പരിശീലന സഹായി – 03
  9. മെഷീൻ ഓപ്പറേറ്റർ – 01
  10. സീനിയർ സയന്റിഫിക് ഓഫീസർ – 02
  11. സയന്റിഫിക് അസിസ്റ്റന്റ് – 01
  12. ഷോറൂം മാനേജർ – 04

പ്രായപരിധി

  • മെഷീൻ ഓപ്പറേറ്റർ: 35 വയസ്സ്
  • ട്രെയിനിങ് അസിസ്റ്റന്റ് : 30 വയസ്സ്
  • സെയിൽസ്മാൻ :30 വയസ്സ്
  • LDC : 25 വയസ്സ്
  • ഹിന്ദി ടൈപ്പിസ്റ്റ് : 30 വയസ്സ്
  • മെക്കാനിക്ക് ഗ്രേഡ്-II : 30 വയസ്സ്
  • ജൂനിയർ സ്റ്റെനോഗ്രാഫർ : 30 വയസ്സ്
  • UDC : 27 വയസ്സ്
  • അസിസ്റ്റന്റ് : 28 വയസ്സ്
  • ഷോറൂം മേനേജർ ഗ്രേഡ്-III : 35 വയസ്സ്
  • സയന്റിഫിക് അസിസ്റ്റന്റ് (എൻജിനീയറിങ്) : 30 വയസ്സ്
  • സീനിയർ സയന്റിഫിക് ഓഫീസർ (Product Diversification) : 40 വയസ്സ്
  • സീനിയർ സയന്റിഫിക് ഓഫീസർ (എൻജിനീയറിങ്) : 35 വയസ്സ്

വിദ്യാഭ്യാസ യോഗ്യത

1. മെഷീൻ ഓപ്പറേറ്റർ

ഇലക്ട്രീഷ്യൻ അല്ലെങ്കിൽ ഫിറ്റർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്

2. ട്രെയിനിങ് അസിസ്റ്റന്റ്

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. നാഷണൽ ക്വയർ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ നടത്തുന്ന അഡ്വാൻസ് ട്രെയിനിങ് കോഴ്സ് വിജയിക്കുക.

3. സെയിൽസ്മാൻ

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. പുസ്തക സൂക്ഷിപ്പിനെകുറിച്ചും അക്കൗണ്ടൻസി യെ കുറിച്ചും അറിവ് ഉണ്ടായിരിക്കണം. ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 30 wpm ഉണ്ടാവണം.

4. LDC

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. ടൈപ്പിംഗ് വേഗത 30 wpm ഉണ്ടായിരിക്കണം.

5. ഹിന്ദി ടൈപ്പിസ്റ്റ്

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. ഹിന്ദി ടൈപ്പ് റൈറ്റിംഗ്. ഹിന്ദി സ്റ്റെനോഗ്രാഫിയിൽ അറിവ് ഉണ്ടായിരിക്കണം.

6. മെക്കാനിക്ക് ഗ്രേഡ്-II

KGTE വിജയം അല്ലെങ്കിൽ MGTE. വർക്ക് ഷോപ്പ് മെക്കാനിക്ക് അല്ലെങ്കിൽ മെക്കാനിക്ക് ട്രേഡ്. ഒരു വർഷത്തെ പ്രവൃത്തിപരിചയം.

7. ജൂനിയർ സ്റ്റെനോഗ്രാഫർ

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. ഒരു മിനുട്ടിൽ 100 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം.

8. UDC

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. ഒരു വർഷത്തെ പ്രവൃത്തിപരിചയം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് വേർഡ് പ്രോസസിംഗിൽ അറിവ്.

9. അസിസ്റ്റന്റ്

ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിരുദം

10. ഷോറൂം മേനേജർ ഗ്രേഡ്-III

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി അല്ലെങ്കിൽ തുല്യത. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

11. സയന്റിഫിക് അസിസ്റ്റന്റ് (എൻജിനീയറിങ്)

മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിരുദം.

12. സീനിയർ സയന്റിഫിക് ഓഫീസർ (Product Diversification)

ടെക്സ്റ്റൈൽ ടെക്നോളജിയിൽ സെക്കൻഡ് ക്ലാസ് ബിരുദം അതോടൊപ്പം തന്നെ ടെക്സ്റ്റൈൽ അല്ലെങ്കിൽ ഫാബ്രിക് മേഖലയിൽ മൂന്ന് വർഷത്തെ പരിചയം.

13. സീനിയർ സയന്റിഫിക് ഓഫീസർ (എൻജിനീയറിങ്)

മെക്കാനിക്കൽ/ എൻജിനീയറിംഗിൽ ഡിഗ്രി. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

ശമ്പള വിശദാംശങ്ങൾ

  • മെഷീൻ ഓപ്പറേറ്റർ : 19900-63200
  • ട്രെയിനിങ് അസിസ്റ്റന്റ് :19900-63200
  • സെയിൽസ്മാൻ :19900-63200
  • LDC : 19900-63200
  • ഹിന്ദി ടൈപ്പിസ്റ്റ് : 19900-63200
  • മെക്കാനിക്ക് ഗ്രേഡ്-II : 25500-81100
  • ജൂനിയർ സ്റ്റെനോഗ്രാഫർ : 25500-81100
  • UDC : 25500-81100
  • അസിസ്റ്റന്റ് : 35400-112400
  • ഷോറൂം മേനേജർ ഗ്രേഡ്-III : 35400-112400
  • സയന്റിഫിക് അസിസ്റ്റന്റ് (എൻജിനീയറിങ്) : 35400-112400
  • സീനിയർ സയന്റിഫിക് ഓഫീസർ (Product Diversification) : 56100-177500
  • സീനിയർ സയന്റിഫിക് ഓഫീസർ (എൻജിനീയറിങ്) : 56100-177500

അപേക്ഷാ ഫീസ്

➢ സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയിലേക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്
➢ സയന്റിഫിക് അസിസ്റ്റന്റ്, ഷോറൂം മാനേജർ, അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 400 രൂപയാണ് അപേക്ഷാ ഫീസ്
➢ ബാക്കിയുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് 300 രൂപയാണ് അപേക്ഷാ ഫീസ്
➢ SC/ST/ വനിതകൾ/ വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല.

എങ്ങനെ അപേക്ഷിക്കാം

➢യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കുക

➢ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021സെപ്റ്റംബർ15

➢ ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. അപേക്ഷിക്കാനുള്ള യോഗ്യത ഉണ്ടോ എന്ന് പരിശോധിക്കുക.

➢ അപേക്ഷാഫീസ് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അടക്കാവുന്നതാണ്.

DATE EXTENSION NOTICECLICK HERE>>

This image has an empty alt attribute; its file name is cscsivasakthi.gif

Tags

Related Articles

Back to top button
error: Content is protected !!
Close