Driver

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു 15/09/2021

കരാറടിസ്ഥാനത്തിൽ വാഹനം ഉപയോഗിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തൃശൂർ ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് 2021 – 22 സാമ്പത്തികവർഷം കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുത്തു ഉപയോഗിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഓഫീസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റുള്ള 7 വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം ഉള്ളവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 22 ഉച്ചയ്ക്ക് ഒരു മണി വരെ അയ്യന്തോളിലെ ജില്ലാ പ്രൊബേഷൻ ഓഫീസിൽ ദർഘാസ് വിൽപന നടക്കും.

കൂടുതൽ വിവരങ്ങൾക്ക് 0487 2363999

വാഹനം വാടകയ്ക്ക്: ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ:  ജില്ല മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നൂറനാട് ലപ്രസി സാനിട്ടോറിയത്തിലെ വനിത പകല്‍ വീട്ടിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 16 പേര്‍ക്ക് ഇരിക്കാവുന്ന ടെമ്പോ ട്രാവലര്‍/മിനിബസ്സാണ് ആവശ്യം. 2015ന് ശേഷം നിര്‍മിച്ചതായിരിക്കണം. ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് ആവശ്യം. സെപ്റ്റംബര്‍ 27ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ ദര്‍ഘാസ് സ്വീകരിക്കും. 28ന് രാവിലെ 11ന് തുറക്കും.

വിശദവിവരത്തിന് ഫോണ്‍: 0477 2961100, 9947274529.

ആലപ്പുഴ: ജില്ല മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നൂറനാട് ലപ്രസി സാനിട്ടോറിയത്തിലെ പുരുഷ പകല്‍ വീട്ടിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 16 പേര്‍ക്ക് ഇരിക്കാവുന്ന ടെമ്പോ ട്രാവലര്‍/മിനിബസ്സാണ് ആവശ്യം. 2015ന് ശേഷം നിര്‍മിച്ചതായിരിക്കണം. ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് ആവശ്യം. സെപ്റ്റംബര്‍ 27ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ ദര്‍ഘാസ് സ്വീകരിക്കും. 28ന് രാവിലെ 11ന് തുറക്കും.

വിശദവിവരത്തിന് ഫോണ്‍: 0477 2961100, 9947274529.

ടെണ്ടര്‍ ക്ഷണിച്ചു

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയുടെ ഭാഗമായി ഡയറക്‌ട്രേറ്റിൽ പ്രതിമാസം 30,000 രൂപ നിരക്കിൽ വാടകയ്ക്ക് വാഹനം ആവശ്യമുണ്ട്. ഒരു വർഷത്തേക്കാണ് കരാർ. 2014ന് ശേഷമുള്ള ടൊയോട്ട ഇന്നോവ വാഹനം ആയിരിക്കണം. രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെ വാഹനം ആവശ്യമായി വരും. താത്പര്യമുള്ളവർ സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർ, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്‌ളോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ക്വട്ടേഷൻ ലഭ്യമാക്കണം.

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മാതൃയാനം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹന ഉടമകളില്‍ നിന്ന് ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 28 ന് 12 മണി. അന്നേ ദിവസം ഒരു മണിക്ക് ടെണ്ടര്‍ തുറക്കും. ഫോണ്‍ 04936 206768.

ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് 75,000 കിലോമീറ്ററില്‍ താഴെ ഓടിയതും 2016നോ അതിന് ശേഷമോ രജിസ്റ്റര്‍ ചെയ്ത ടാക്‌സി പെര്‍മിറ്റുള്ള ബൊലേറോ ജീപ്പ് അല്ലെങ്കില്‍ സമാനമായ വാഹനം ആവശ്യമുണ്ട്. ഒരു മാസം 2000 കിലോമീറ്റര്‍ ഓടുന്നതിന് 30,000 രൂപ പ്രതിഫലം നല്‍കും. തുടർന്നു വരുന്ന ഓരോ കിലോമീറ്ററിനും  15 രൂപ നിരക്കില്‍ വാടക നല്‍കും. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 16 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല, പൈനാവ്, ഇടുക്കി എന്ന വിലാസത്തില്‍ മുദ്രവച്ച കവറില്‍ ക്വേട്ടഷന്‍ സമര്‍പ്പിക്കണം. അന്നേ ദിവസം മൂന്നിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഹാജരുള്ളവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷന്‍ തുറന്ന്  പരിശോധിച്ച് ഏറ്റവും ചെറിയ തുക ക്വാട്ട് ചെയ്തയാള്‍ക്ക്  കരാര്‍ നല്‍കും. പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ മുന്‍കൂര്‍ നോട്ടീസില്ലാതെ കരാര്‍ അവസാനിപ്പിക്കാനുള്ള അധികാരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233036.

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിപ്പാട് ശിശു വികസന പദ്ധതി ഓഫീസിലേക്ക് ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ ആറു മാസത്തെ ഉപയോഗത്തിനായി കരാര്‍ വ്യവസ്ഥയില്‍ കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയാറുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന് ഏഴു വര്‍ഷത്തിലധികം പഴക്കമുണ്ടാകരുത്. സെപ്റ്റംബര്‍ 24ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ ടെന്‍ഡര്‍ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. വിശദവിവരത്തിന്

ഫോണ്‍: 8589082083.

വാഹനം വാടകയ്ക്ക്: ടെണ്ടര്‍ ക്ഷണിച്ചു

ആലപ്പുഴ: ജില്ല മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വനിത പകല്‍ വീട്ടിലേക്ക് രോഗികളെ കൊണ്ടു  വരുന്നതിനും പോകുന്നതിനും വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. 16 പേര്‍ക്ക് ഇരിക്കാവുന്ന ടെമ്പോ ട്രാവലര്‍/ മിനിബസ്സാണ് ആവശ്യം. 2015നു ശേഷം നിര്‍മിച്ചതായിരിക്കണം. ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് ആവശ്യം. സെപ്റ്റംബര്‍ 27ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ ദര്‍ഘാസ് സ്വീകരിക്കും. 28ന് രാവിലെ 11ന് തുറക്കും.

വിശദവിവരത്തിന് ഫോണ്‍: 0477 2961100, 9947274529.

This image has an empty alt attribute; its file name is cscsivasakthi.gif

Related Articles

Back to top button
error: Content is protected !!
Close