JOB

ക്ലീനിംഗ് സ്റ്റാഫ് & അറ്റന്റര്‍ നിയമനം

ക്ലീനിംഗ് സ്റ്റാഫ്; താത്കാലിക നിയമനം

കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് 19 വാര്‍ഡുകളില്‍ താത്കാലികാടിസ്ഥാനത്തില്‍ ക്ലിനിംഗ് സ്റ്റാഫ് തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

എസ് എസ് എല്‍ സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

പ്രായം 18 നും 50 നും ഇടയില്‍.


നിശ്ചിത മാതൃകയില്‍ ബയോഡാറ്റ തയ്യാറാക്കി ജൂലൈ ആറിന് വൈകിട്ട് അഞ്ചിനകം മെഡിക്കല്‍ കോളജിലെ ഡയഗ്നോസ്റ്റിക് ബ്ലോക്കിലെ റിസപ്ഷന്‍ കൗണ്ടറില്‍ വച്ചിട്ടുള്ള ബോക്‌സില്‍ നിക്ഷേപിക്കണം.

വിശദ വിവരങ്ങള്‍ www.gmckollam.edu.in  വെബ്‌സൈറ്റില്‍ ലഭിക്കും.

ഇന്റര്‍വ്യൂ തീയതിയും സമയവും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

അറ്റന്റര്‍ നിയമനം

കോഴിക്കോട്

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലെ കോവിഡ് കെയര്‍ സെന്ററിലെ അറ്റന്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത എട്ടാം ക്ലാസ്സ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക്  കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിങ്ങ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും.

Related Articles

Back to top button
error: Content is protected !!
Close