JOB
Trending

കേരളത്തിലെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള അധ്യാപക ഒഴിവ്

ഗസ്റ്റ്‌ ലക്ചറർ ഒഴിവ്
കുഴൽമന്ദം:

ഗവ. മോഡൽ റസിഡൻഷ്യൽ പോളിടെക്നിക് കോളേജിൽ സിവിൽ എൻജിനിയറിങ്ങിൽ ഗസ്റ്റ്‌ ലക്ചററുടെ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം 19-ന് 10-ന് ഓഫീസിൽ കൂടിക്കാഴ്ചയ്ക്കെത്തണം. ഫോൺ: 04922


അധ്യാപക ഒഴിവ്
പട്ടാമ്പി:
വാടാനാംകുറിശ്ശി ഗവ. ഹൈസ്കൂളിലെ യു.പി. അധ്യാപക തസ്തികയിലേയ്ക്ക് (യു.പി.എസ്.ടി.) ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 19-ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ നടക്കും.


കൂറ്റനാട്:

നാഗലശ്ശേരി ഗവ. ഹൈസ്കൂളിൽ എൽ.പി. വിഭാഗത്തിൽ ഒഴിവുള്ള തസ്തികയിലേക്ക് അധ്യാപക നിയമനം നടത്തും. ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം 19-ന് രണ്ടിന് കൂടിക്കാഴ്ചയ്ക്കെത്തണം.

ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ചിറ്റൂർ:താലൂക്കാശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം/ പി.ജി.ഡി.സി.എ. / തത്തുല്യം എന്നിവയാണ് യോഗ്യത. ആരോഗ്യസ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയവും മലയാളം, ഇംഗ്ലീഷ് ടൈപ്പിങ്ങിൽ പ്രാവീണ്യവും വേണം. കൂടിക്കാഴ്ച 19-ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും. ഫോൺ: 0492 322 2385.

കൂടിക്കാഴ്ച നാളെ

കാരാകുറിശ്ശി:ഗവ. ഹൈസ്കൂളിൽ ഗണിതാധ്യാപക തസ്തികയിൽ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ രേഖകൾ സഹിതം 18-ന് 11-ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

അധ്യാപക ഒഴിവ്
തിരുവനന്തപുരം:സമഗ്ര ശിക്ഷാ ജില്ലയിലെ വിവിധ ബി.ആർ.സി.കളിൽ നിലവിലുള്ള ഐ.ഇ.ഡി.സി. എലിമെന്ററി, സെക്കൻഡറി റിസോഴ്‌സ് അധ്യാപകരുടെ ഒഴിവുകളിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിരുദവും സ്പെഷ്യൽ എഡ്യൂക്കേഷണൽ ബി.എഡും അല്ലെങ്കിൽ ജനറൽ ബി.എഡും സ്പെഷ്യൽ എഡ്യൂക്കേഷണൽ ഡിപ്ലോമയുമാണ്‌ സെക്കൻഡറി വിഭാഗത്തിന്റെ യോഗ്യത. എലിമെന്ററി വിഭാഗത്തിൽ പ്ലസ്ടുവും സ്പെഷ്യൽ എഡ്യൂക്കേഷണൽ ഡിപ്ലോമയും ഉള്ളവരെയും പരിഗണിക്കും. കൂടിക്കാഴ്ച 26-ന് 10.30-ന്‌ എസ്.എസ്.കെ. തിരുവനന്തപുരം ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം എത്തിച്ചേരണം. ഫോൺ: 0471 2455591/90.

അധ്യാപക ഒഴിവ്
തലച്ചിറ :ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്. താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ചയ്ക്കായി ഉദ്യോഗാർഥികൾ 21-ന് രണ്ടിന് എത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.

കുളക്കട:
ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.വിഭാഗം കണക്ക്, യു.പി.എസ്.ടി. തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം 21-ന് 11-ന് നടക്കുമെന്ന് പ്രഥമാധ്യാപകൻ അറിയിച്ചു.

അഞ്ചൽ :
തടിക്കാട് ഗവണ്മെന്റ് എൽ.പി.സ്കൂളിൽ താത്‌കാലിക അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 21-ന് രാവിലെ 11-ന്.

അധ്യാപക ഒഴിവ്
അമ്പലപ്പുഴ:

കെ.കെ.കുഞ്ചുപിള്ള സ്മാരക ഗവ. ഹൈസ്കൂളിൽ യു.പി.എസ്.എ.യുടെ താത്‌കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച തിങ്കളാഴ്ച 10.30-ന്.
അധ്യാപക ഒഴിവ്
രാജകുമാരി:
രാജകുമാരി ഗവ. വി.എച്ച്.എസ്.എസിൽ വൊക്കേഷണൽ ടീച്ചർ ഇൻ അഗ്രികൾച്ചർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 21-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ നടക്കും.

അധ്യാപക ഒഴിവ്
ചെറുതോണി:തോപ്രാംകുടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ഇക്കണോമിക്‌സ് (സീനിയർ, ജൂനിയർ) തസ്തികയിലേക്ക്‌ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ 22-ന് രാവിലെ 11-ന് സ്‌കൂളിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അധ്യാപക ഒഴിവ്
മേലാറ്റൂർ:കിഴക്കുംപുറം ജി.എൽ.പി. സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അറബി അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9496467876

അധ്യാപക ഒഴിവ്
മലപ്പുറം:ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ താത്കാലിക ഒഴിവുള്ള എച്ച്.എസ്.എ. (ഹിന്ദി) തസ്തികയിലേക്ക് അധ്യാപക നിയമനം നടത്തുന്നു.

അഭിമുഖം ശനിയാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9447383124.

Related Articles

Back to top button
error: Content is protected !!
Close