EDUCATION

ടെലിവിഷന്‍ ജേണലിസം: കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

ഏതെങ്കിലും വിഷയത്തില്‍ ബിരുദംനേടിയ യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 30 വയസ്.

  • മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്,  പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.
  • പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെലിവിഷന്‍ പ്രോഗ്രാം ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും.

വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാം.

 ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാഫോം ലഭിക്കും.

ഓണ്‍ലൈന്‍പഠനസൗകര്യം ഉണ്ടായിരിക്കും. അഡ്മിഷന്‍ ആരംഭിച്ചു

വിശദവിവരങ്ങള്‍ക്ക് ബന്ധപെടുക:  8137969292.

വിലാസം:കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, 2nd ഫ്‌ളോര്‍, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ്  റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014.

Related Articles

Back to top button
error: Content is protected !!
Close